ഇന്ദിരാ കാന്റീനിലെ പ്രഭാതഭക്ഷണ മെനുവിന് അന്തിമരൂപം നൽകി ബിബിഎംപി

ബെംഗളൂരു: പുതിയ സർക്കാർ ഇന്ദിരാ കാന്റീനുകളിൽ പുതുജീവൻ നൽകാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ, ആരോഗ്യത്തിലും അളവിലും ശ്രദ്ധ കേന്ദ്രീകരിച്ച് ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) പ്രഭാതഭക്ഷണ മെനു തയ്യാറാക്കി. ദിവസേന മെനുവിൽ മാറ്റം വരുത്തുമെന്നും ഉപ്പുമാവ്, കേസരി ബാത്ത്, ബിസിബെലെ ബാത്ത്, പൊങ്കൽ, ഇഡ്ഡലി തുടങ്ങിയ പലഹാരങ്ങളും പ്രഭാതഭക്ഷണത്തിന് നൽകുമെന്നും സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) ഡോ.കെ.വി ത്രിലോക് ചന്ദ്ര അറിയിച്ചു.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

ഭക്ഷണത്തിന്റെ അളവ്, വിലയുടെ വിശദാംശങ്ങൾ, ബിബിഎംപിയുടെ ടെണ്ടർ അനുമതി എന്നിവയും മറ്റ് വിശദാംശങ്ങളും സർക്കാരിന് അയയ്ക്കും. പരിപാടി എത്രയും വേഗം ആരംഭിക്കുമെന്നും ത്രിലോക് ചന്ദ്ര പറഞ്ഞു. കമ്മീഷണർ ഉദ്യോഗസ്ഥരുമായി വെർച്വൽ മീറ്റിംഗ് നടത്തി, 175 ഇന്ദിരാ കാന്റീനുകളിൽ 163 എണ്ണം പ്രവർത്തനക്ഷമമാണെന്നാണ് റിപ്പോർട്ടുകൾ. ആർആർ നഗർ സോണിലെ ആറും സൗത്ത് സോണിലെ മൂന്നും പൊതു കാന്റീനുകൾ പ്രവർത്തനക്ഷമമല്ലെന്ന് സ്ഥിരീകരിച്ച അദ്ദേഹം, ഇന്ദിരാ കാന്റീനുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ സോണൽ കമ്മീഷണർമാരും ആരോഗ്യ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts