ദർശൻ ആശുപത്രിയിൽ

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദർശനെ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറംവേദന അധികമായതിനെത്തുടർന്നാണ് കെങ്കേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുറംവേദനയ്ക്കുള്ള ചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയ നടത്താൻ അനുവദിച്ച് ഹൈക്കോടതി കഴിഞ്ഞദിവസം ദർശന് ആറാഴ്ചത്തേക്ക് ഇടക്കാലജാമ്യം അനുവദിച്ചതായിരുന്നു. മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയ നടത്തണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. കോടതി ഇത് അനുവദിക്കുകയും ചെയ്തിരുന്നു. ബെല്ലാരി ജയിൽനിന്ന് ബെംഗളൂരുവിലെ വീട്ടിലേക്കാണ് ദർശൻ എത്തിയത്. ഇവിടെനിന്നാണ് വെള്ളിയാഴ്ച കെങ്കേരിയിലെ ആശുപത്രിയിലെത്തിയത്. വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തുകയും ചികിത്സയാരംഭിക്കുകയും ചെയ്തു. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കുതിരപ്പുറത്തുനിന്നുവീണ് ദർശന് പുറത്ത് പരിക്കേറ്റിരുന്നു.…

Read More

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മലയാളി വിദ്യാർഥി മരിച്ചു. വടകര കൊയിലാണ്ടിവളപ്പ് മാടപ്പുല്ലന്റവിട എം.വി. സിദ്ധിഖിന്റെ മകൻ നിയാസ് മുഹമ്മദാണ് (26) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാഹി സ്വദേശി ഷുഹൈബിന് (23)പരിക്കേറ്റു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാറ്റി. വ്യാഴാഴ്ച രാത്രി ബെംഗളൂരു ബി.ടി.എമ്മിലായിരുന്നു അപകടം. ഇരുവരും ബെംഗളൂരുവിൽ സൈബർ സെക്യൂരിറ്റി കോഴ്‌സിന് പഠിക്കുകയാണ്. നിയാസ് മുഹമ്മദിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സഫീറ. സഹോദരങ്ങൾ: സിജാദ്, നഫ്‌സൽ.

Read More

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ തുടരും; എട്ടിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: മാന്നാർ കടലിടുക്കിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് (02 – 11 – 2024) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും നാളെ (03 – 11- 2024) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

Read More

കർണാടക രാജ്യോത്സവദിനം കരിദിനമായി ആചരിച്ച് മഹാരാഷ്ട്ര ഏകീകരണ സമിതി

ബെംഗളൂരു : കർണാടക രാജ്യോത്സവദിനമായ വെള്ളിയാഴ്ച മഹാരാഷ്ട്ര ഏകീകരണ സമിതി ബെലഗാവിയിൽ കരിദിനമായി ആചരിച്ചു. മഹാരാഷ്ട്രയുമായി ചേർന്നുകിടക്കുന്ന, മറാഠി ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള പ്രദേശങ്ങൾ മഹാരാഷ്ട്രയിൽ ചേർക്കണമെന്നാവശ്യപ്പെട്ടായിരുന്നു കരിദിനാചരണം. കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രവർത്തകർ പ്രതിഷേധറാലിയിൽ അണിനിരന്നു. ബെലഗാവി, കാർവാർ, ഖാനാപൂർ, നിപ്പാനി, ഭാൽകി, ബീദർ തുടങ്ങിയ പ്രദേശങ്ങൾ മഹാരാഷ്ട്രയിൽ ചേർക്കണമെന്ന് പ്രവർത്തകർ ആവശ്യമുയർത്തി.

Read More

ചിത്രീകരണത്തിനായി മുറിച്ചത് 100 മരങ്ങൾ; ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷിൻ്റെ പുതിയ ചിത്രം വിവാദത്തിൽ

ബെംഗളൂരു : കന്നഡ നടൻ യഷ് നായകനായെത്തുന്ന പുതിയ സിനിമ ‘ടോക്‌സിക്കി’ന്റെ ചിത്രീകരണത്തിന് ബെംഗളൂരു പീനിയയിൽ എച്ച്.എം.ടി. യുടെ അധീനതയിലുള്ള വനഭൂമിയിൽനിന്ന് മരങ്ങൾ വെട്ടിമാറ്റിയതിന് നടപടിയെടുക്കാനൊരുങ്ങി വനം വകുപ്പ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ വനം മന്ത്രി ഈശ്വർ ഖൻഡ്രെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എച്ച്.എം.ടി. യുടെ അധീനതയിലുള്ള ഈ സ്ഥലം റിസർവ് വനഭൂമിയാണെന്ന് പറഞ്ഞാണ് വനം വകുപ്പ് നടപടിയുമായി രംഗത്തെത്തിയത്. സിനിമാ ചിത്രീകരണത്തിനായി നൂറു കണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റിയെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഈശ്വർ ഖൻഡ്രെ പറഞ്ഞു. പ്രദേശത്തെ ഉപഗ്രഹ ചിത്രങ്ങൾ…

Read More

വീടിന് മുൻപിൽ മദ്യപിക്കുന്നത് ചോദ്യം ചെയ്ത ദമ്പതിമാർക്ക് നേരേആക്രമണം; മൂന്നുപേർ പിടിയിൽ

ബെംഗളൂരു : വീടിന് മുൻപിൽ മദ്യപിക്കുന്നത് ചോദ്യം ചെയ്ത ദമ്പതിമാർക്ക് നേരേ മദ്യപസംഘത്തിന്റെ ആക്രമണം. കഴിഞ്ഞദിവസം രാത്രി ഹെരോഹള്ളി തുംഗനഗരയിലാണ് സംഭവം. പ്രദേശവാസികളായ ശിവഗംഗെ ഗൗഡ (38), ഭാര്യ ജയലക്ഷ്മി (35) എന്നിവർക്കു നേരേയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ബൈദരഹള്ളി പോലീസ് കേസെടുത്ത് മൂന്നുപേരെ അറസ്റ്റുചെയ്തു. ഏഴുപേർ ഉൾപ്പെട്ട സംഘം കഠാരയും ക്രിക്കറ്റ് ബാറ്റും ഹോളോ ബ്രിക്സും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വീടിന് മുൻപിൽ ഒരുസംഘമാളുകൾ മദ്യപിക്കുന്നത് കണ്ട് ശിവഗംഗെ ഗൗഡ യെത്തി വിട്ടുപോകാൻ ആവശ്യപ്പെട്ടു. പൊയ്‌ക്കോളാമെന്ന് സംഘം പറഞ്ഞെങ്കിലും മദ്യപാനം തുടർന്നു. ഇതേത്തുടർന്ന് വീണ്ടും…

Read More

സംസ്ഥാനത്തെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്ര പിൻവലിക്കാൻ പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : കർണാടകത്തിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുള്ള ശക്തി പദ്ധതി പിൻവലിക്കാൻ പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. പല സ്ത്രീകളും ടിക്കറ്റ് കാശ് നൽകാൻ സന്നദ്ധത അറിയിച്ചിട്ടുള്ളതിനാൽ ‘ശക്തി പദ്ധതി’ പിൻവലിക്കുന്ന കാര്യം ആലോചിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ മുന്നിൽ അത്തരത്തിലൊരു നിർദേശം വന്നിട്ടില്ല. ചില സ്ത്രീകൾ ടിക്കറ്റ് കാശ് കൊടുക്കാൻ തയ്യാറാണെന്ന് അറിയിച്ച കാര്യം സൂചിപ്പിക്കുക മാത്രമാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചെയ്തതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഗതാഗതവകുപ്പു മന്ത്രി രാമലിംഗ റെഡ്ഡിയും…

Read More

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു; പുതിയ നിരക്കറിയാം

ഡൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസ ആണ് ഉയർത്തിയത്. കഴിഞ്ഞ നാല് മാസത്തിനിടെ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 157.5 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റം സംഭവിച്ചിട്ടില്ല. പുതിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിൻ്റെ കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു. പ്രമുഖ ഒഎംസി തങ്ങളുടെ ജെറ്റ് ഇന്ധന വിലയും പരിഷ്കരിച്ചിട്ടുണ്ട്. ഡൽഹിയിൽ 1,740 രൂപയായിരുന്ന എൽപിജി സിലിണ്ടർ വില…

Read More

കേരളത്തിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ;

ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. ദൈവത്തിന്റെ സ്വന്തം നാടായ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വർഷം തികയുന്നു. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം രൂപീകരിക്കുന്നത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിന് ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മലയാളികൾ ഇന്ന് കേരളപ്പിറവി ദിനം കൊണ്ടാടുന്നു. ഇത്തവണ സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുമ്പോഴാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന്…

Read More

ഇന്ന് മുതല്‍ കേരളത്തിൽ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന്  മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ഞായറാഴ്ച തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍…

Read More
Click Here to Follow Us