റിയോ ഡി ജനയ്‌റോ: മാരിയപ്പൻ തങ്കവേലുവിലൂടെ ഇന്ത്യയ്ക് പാരാലിമ്പിക്‌സിൽ സുവർണ നേട്ടം.അംഗപരിമിതരുടെ കായികമേളയായ പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ ആണ് തമിഴ്നാട്ടുകാരനായ മാരിയപ്പൻ സ്വർണം കരസ്ഥമാക്കിയത്. പാരാലിമ്പിക് ഹൈജമ്പിൽ ആദ്യമായി സ്വർണം നേടുന്ന താരമായി മാരിയപ്പൻ. 1.89 മീറ്റർ ചാടിയാണ് മാരിയപ്പൻ ചരിത്രനേട്ടത്തിലേക്ക് കുതിച്ചത്. ബ്രസീലിൽ നടന്ന ഒരു കാലുമാത്രം സ്വാധീനം ഉള്ളവർ മത്സരിക്കുന്ന ഹൈജമ്പ് ടി 42 വിഭാഗത്തിൽ ആണ് മാരിയപ്പന്റെ നേട്ടം.ഇതേയിനത്തിൽ വെങ്കലവും ഇന്ത്യയ്ക് സ്വന്തം.ഉത്തർപ്രദേശുകാരനായ വരുൺ സിങ്ങിലൂടെയാണ് ഇന്ത്യയ്ക് വെങ്കല മെഡൽ നേട്ടം(1 .86 m ).തമിഴ്നാട് സർക്കാർ മാരിയപ്പനു രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.മെഡൽ പട്ടികയിൽ ഒരു സ്വർണവും ഒരു വെങ്കലവുമായി ഇന്ത്യ ഇരുപത്തിനാലാം സ്ഥാനത്താണ്.
Read MoreAuthor: ജാന്വി
അന്തർസംസ്ഥാന ബസ്സുകൾ ഓണക്കാലത്തു യാത്രക്കാരെ പിഴിയുന്നു
ഓണം വന്നെത്തിയതോടെ നാട്ടിലേക്കുള്ള വോൾവോ ബസുകളിൽ ചാർജ്ജ് ക്രമാതീതമായി കൂട്ടി.ആയിരത്തിലധികം വരെ ചാർജ്ജ് അധികം ഈടാക്കി യാത്രക്കാരെ ആഡംബര ബസ്സുകൾ കൊള്ളയടിക്കുന്നു.ഓണ ദിവസങ്ങളിൽ 2100 രൂപ വരെയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്.ബാംഗളൂരിൽ നിന്നും കൊല്ലത്തേക്കുള്ള സാധാരണ ദിവസങ്ങളിലെ വോൾവോ ചാർജ്ജ് 1250 രൂപയാണ്.ഓണം കഴിങ്ങുള്ള മടക്കയാത്രയ്ക് സാധാരണ ചാർജ്ജിന്റെ മൂന്നിരട്ടിവരെ നൽകേണ്ട സ്ഥിതിയാണ്.2950 രൂപവരെ മടക്കയാത്രക്കുള്ള ടിക്കറ്റിന്റെ ചാർജ്ജ്. രണ്ടായിരത്തിന് മുകളിലുള്ള നിരക്കുകൾ ഓണം കഴിഞ്ഞുള്ള ദിവസങ്ങളിൽ തുടരും.
Read Moreരജനീകാന്തിന് വേണ്ടി ലാൽ-പ്രിയൻ കൂട്ടുകെട്ടിന്റെ “ഒപ്പം” പ്രദർശിപ്പിച്ചു
മോഹൻലാൽ-പ്രിയദര്ശൻ കൂട്ടുകെട്ടിന്റെ പുതിയ ക്രൈം ത്രില്ലെർ സിനിമ ‘ഒപ്പം’ സൂപ്പർസ്റ്റാർ രജനീകാന്തിന് വേണ്ടി പ്രത്യേകം പ്രദർശിപ്പിച്ചു.രജനിയുടെ ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു പ്രദര്ശനം.ഒപ്പം കാണണമെന്ന ആഗ്രഹം രജനികാന്ത് പ്രകടിപ്പിച്ചിരുന്നു.രജനിയുടെ ആഗ്രഹം മനസിലാക്കി പ്രിയദര്ശൻ അതിനുള്ള അവസരം ഒരുക്കി നൽകുകയായിരുന്നു.സിനിമ പ്രേക്ഷകരിൽ എത്തുന്നതിനു മുൻപ് കാണാനുള്ള അവസരം രജനിക്ക് ലഭിച്ചു.വ്യാഴാഴ്ച സിനിമ തീയേറ്ററുകളിൽ എത്തി.
Read Moreയു.എസ് ഓപ്പൺ :ലോക ഒന്നാം നമ്പർ താരം സെറീന വില്യംസിന് സെമിയിൽ കാലിടറി
ന്യൂയോർക്ക് : വനിതാ വിഭാഗം യു.എസ് ഓപ്പൺ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് സെമിയിൽ പുറത്തായി.ചെക്ക് റിപ്പബ്ലിക്ക് താരം കരോളിന പ്ലിസ്കോവ ആണ് സെറീനയെ സെമിയിൽ തോല്പിച്ചത്,സ്കോർ (6 -2 ,7-6).ലോക ഒന്നാം നമ്പർ സ്ഥാനവും സെറീനയ്ക് നഷ്ടമായി.ലോക പതിനൊന്നാം നമ്പർ താരമാണ് പ്ലിസ്കോവ.ഇതാദ്യമായാണ് ഒരു ഗ്രാൻഡ് സ്ലാം ഫൈനലിൽ പ്ലിസ്കോവ യോഗ്യത നേടുന്നത്. 23 ഗ്രാൻഡ്സ്ലാമുകളിലേക്കുള്ള സെറീനയുടെ പടയോട്ടം ഇതോടെ അവസാനിച്ചു. 22 ഗ്രാൻഡ്സ്ലാമുകൾ കൈയിലുള്ള സെറീനയ്ക് ഈ ജയത്തോടെ സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡ് തകർക്കാൻ ഉള്ള സാധ്യത അവസാനിച്ചു. ഇതോടെ സ്റ്റെഫി ഗ്രാഫിന്റെ റെക്കോർഡ് മറികടക്കാൻ സെറീന ഇനിയും…
Read Moreകാവേരി വിഷയം; കർണാടക ആർ.ടി.സിക്കും കേരള ആർ.ടി.സിക്കും വമ്പൻ സാമ്പത്തിക നഷ്ടം
ബെംഗളൂരു :കാവേരി നദീജല പ്രശ്‍നം കാരണം രണ്ടു സംസ്ഥാനങ്ങൾക്കും വമ്പൻ സാമ്പത്തിക നഷ്ടം.കഴിഞ്ഞ രണ്ടു ദിവസങ്ങളായി പകൽ സമയം കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തി വച്ചിരുന്നു.അതുമൂലം കർണാടക ആർ.ടി.സിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. കർണാടകം ചൊവാഴ്ച 561 സർവീസുകളാണ് നിർത്തലാക്കിയത്.ബുധനാഴ്ച 536 സർവീസുകളും റദ്ദാക്കി.കേരളത്തിന്റെ 18 സർവീസുകളാണ് ബുധനാഴ്ച നിർത്തലാക്കിയത്.സമരം തുടർന്നു പോവുകയാണെങ്കിൽ ഇരു സംസ്ഥാനങ്ങൾക്കും കൂടുതൽ സാമ്പത്തിക നഷ്ടം ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ.വൈകിട്ട് ആറിന് ശേഷമുള്ള സർവീസുകൾ ഇപ്പോൾ നടത്തുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ സമരം ശക്തമാവുകയാണെങ്കിൽ ഈ സർവീസുകളെയും പ്രതികൂലമായി ബാധിക്കും.
Read Moreഗണേശവിഗ്രഹ നിമഞ്ജനത്തിനിടെ ഷിമോഗയിൽ പത്തു പേർ മുങ്ങിമരിച്ചു
ഷിമോഗ (കർണാടക ):വിനായക ചതുർഥി ആഘോഷത്തിന്റെ ഭാഗമായി വിഗ്രഹം നിമഞ്ജനം ചെയുന്നതിനിടെ പത്തു പേർ മുങ്ങി മരിച്ചു.ശിവമോഗ തുംഗഭദ്ര നദിയിൽ ബുധനാഴ്ച ഉച്ചയോടെ ആണ് സംഭവം.ഏഴു മൃതുദേഹങ്ങൾ തിരിച്ചറിഞ്ഞു. വട്ടത്തോണിയിൽ ഇരുപത് പേരടങ്ങുന്ന സംഘമാണ് നദിയിൽ ഇറങ്ങിയത്.കൂടുതൽ പേർ വഞ്ചിയിൽ കേറിയതും നദിയിലെ ശക്തമായ ഒഴുക്കുമാണ് അപകടത്തിന് കാരണമെന്നു പോലീസ് അറിയിച്ചു.അപകടം നടന്ന ഉടനെ കുറച്ചു പേർ നീന്തി രക്ഷപെട്ടു.നീന്തൽ അറിയാത്തവരാണ് അപകടത്തിൽ പെട്ടത്.കാണാതായവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്.
Read Moreകാവേരി തർക്കം; “ജീവിക്കൂ ജീവിക്കാൻ അനുവദിക്കൂ”എന്ന് സുപ്രീം കോടതി
ബെംഗളൂരു:തമിഴ് നാടിനു ജീവിക്കാൻ കാവേരി നദീ ജലം വിട്ടു നല്കണമെന്നു കർണാടകയോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. “ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ” എന്ന തത്ത്വം രണ്ടു സംസ്ഥാനങ്ങളും മനസിലാക്കണം എന്നും സുപ്രീം കോടതി ഉത്തരവിട്ടു . കർണാടകം വെള്ളം വിട്ടു നൽകാത്ത പശ്ചാത്തലത്തിൽ തമിഴ്നാട് നൽകിയ ഹർജിയിൻ മേലാണ് സുപ്രീം കോടതി ഇങ്ങനെ പ്രസ്താവിച്ചത്. സുപ്രീം കോടതി വിധി തമിഴ്നാടിനു അനുകൂലമായത് കർണാടകയ്ക് തിരിച്ചടി ആയി. “വെള്ളം വെള്ളം സർവത്ര കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല” എന്ന അവസ്ഥയാണ് തമിഴ്നാടിന്റേത്, ഇത് പരിഗണിച്ചു വെള്ളം വിട്ടുനൽകണം എന്നാണ് സുപ്രീം കോടതി പരാമർശിച്ചത്.ഇരു സംസ്ഥാനങ്ങളുടെയും പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാണെന്നും ജസ്റ്റിസ് ദീപക് മിശ്ര,യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച്…
Read Moreഓൺലൈൻ ബുക്കിംഗ് പ്രത്യേക ചാർജ് കർണാടക.എസ്.ആർ.ടി.സി ഒഴിവാക്കുന്നു
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോര്പറേഷൻ ഓൺലൈൻ വഴി ബുക്ക് ചെയുന്ന ബസ് ടിക്കറ്റുകളിൽ നിന്നും പ്രത്യേകം ഈടാക്കുന്ന ബുക്കിംഗ് ചാർജ് ഇനി വേണ്ടെന്ന് വെക്കുന്നു.ഈ തീരുമാനം ഓൺലൈൻ ബുക്കിംഗ് കൂടുതൽ പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായാണെന്ന് ksrtc പ്രെസ് റിലീസിൽ പറയുന്നു.ഇതുവഴി കൂടുതൽ യാത്രക്കാർ ഓൺലൈൻ സേവനത്തിന്റെ ഭാഗം ആവുമെന്ന് കരുതുന്നു. 2 .5 ശതമാനം വരെ ആയിരുന്നു ഇതിനു മുൻപ് യാത്രക്കാരിൽ നിന്നും ഈടാക്കിയിരുന്നത്.റിസർവേഷൻ സംബന്ധമായ അന്വേഷണത്തിന് ksrtc കോൾ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. വ്യാഴാഴ്ച മുതൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നിരക്കിൽ ഇളവ് ലഭിക്കും.
Read Moreയു.എസ് ഓപ്പൺ;ഇന്ത്യൻ താരങ്ങൾ ആദ്യ റൗണ്ട് വിജയം കരസ്ഥമാക്കി
ന്യൂയോർക്ക് : യു.എസ് ഡബിൾസിൽ ഇന്ത്യൻ താരങ്ങൾ ആദ്യ റൗണ്ട് ജയം കുറിച്ചു .വനിതാ ഡബിൾസിൽ സാനിയ സഖ്യവും,പുരുഷ ഡബിൾസിൽ ബൊപ്പണ്ണ സഖ്യവും,മിക്സഡ് ഡബിൾസ് പേസ് -ഹിംഗിസ് ജോഡിയും ആദ്യ ജയം നേടി. സാനിയ തന്റെ പുതിയ പങ്കാളിയായ ബാർബറ സ്‌ട്രൈകോവയ്ക്കൊപ്പം ആദ്യ റൗണ്ടിൽ അമേരിക്കൻ സഖ്യത്തെ ജോഡാ മി പാർട്ട് -എന ഷിബാഹാറയെ തോൽപ്പിച്ചു,സ്കോർ (6 -3,6-2 ). ബൊപ്പണ്ണ-നീൽസ് സഖ്യം അമേരിക്കയുടെ ജോൺ മകനാലി-ജെഫ്രി ജോൺ സഖ്യത്തെ( 6 -4 ,6 -4 ) എന്ന സ്‌കോറിൽ തളച്ചു. മിക്സഡ് ഡബിൾസിൽ പേസ് സഖ്യം അമേരിക്കയുടെ സാച്ചിയാ വിക്കറി-ഫ്രാൻസിസ് തിയാഫോ സഖ്യത്തെ കിഴ്പെടുത്തി,സ്കോർ (6 -3,6-2 ).…
Read Moreതാരദമ്പതികൾ ബാല-അമൃതാ സുരേഷ് വിവാഹമോചനത്തിലേക്ക്
നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനത്തിനൊരുങ്ങുന്നു.കുറച്ചു കാലങ്ങളായി രണ്ടു പേരും വേർ പിരിഞ്ഞ് കഴിയുകയായിരുന്നു.ഇരുവരും വിവാഹമോചനത്തിനുള്ള മ്യൂക്ച്വൽ കൺസെന്റ് കൊടുത്തിട്ടുണ്ട്.കലൂർ കുടുംബകോടതിയുടെ നിർദേശപ്രകാരം കൗൺസിലിംഗിന് വേണ്ടി രണ്ടു പേരും കോടതിയിൽ ഹാജരായി.കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്നു കാണിച്ച് ബാല കോടതിയെ സമീപിച്ചിരുന്നു.അതുപ്രകാരം കുഞ്ഞിനെ കാണാൻ ബാലയ്ക് കോടതി സമയം അനുവദിച്ചു. 2010 ഓഗസ്റ്റ് 27 നായിരുന്നു ബാലയും അമൃതയും വിവാഹിതരായത് .4 വയസുള്ള മകളുണ്ട് ദമ്പതികൾക്ക് .വിവാഹമോചന വാർത്ത ആദ്യം അമൃത നിഷേധിച്ചിരുന്നു,എന്നാൽ ബാല അത് ശരിവയ്ക്കുകയായിരുന്നു.ഇതോടെ മലയാള സിനിമയിൽ ഒരു താരദമ്പതികൾ കൂടി വേർപിരിയുന്നു.
Read More