ബെംഗളൂരു: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എന് സി ആർ ബി ) പുറത്ത് വിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ 47% വുംരാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബെംഗളൂരുവിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19 നഗരങ്ങളിൽ നിന്നായി 18,867 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ ബെംഗളൂരുവിൽ നിന്ന് മാത്രം 8,892 രജിസ്റ്റർ ചെയ്തു. ഹൈദരാബാദാണ് തൊട്ടുപിന്നിൽ. ഇവിടെ 2,553 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മുംബൈ (2,433), ലക്നൗ (1,465), ഗാസിയാബാദ് (756) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ കേസുകളുടെ എണ്ണം. ഡൽഹിയിൽ…
Read MoreAuthor: WEB TEAM
മണ്ഡലങ്ങൾക്കുള്ള വികസന ഫണ്ടുകൾ: മുഖ്യമന്ത്രി സമ്മർദ്ദത്തിൽ
ബെംഗളൂരു: ബി.ജെ.പിയിലെ നിയമസഭാംഗങ്ങൾ തങ്ങളുടെ മണ്ഡലങ്ങൾക്ക് നൽകുന്ന വികസന ഫണ്ടുകളുടെ അളവിൽ തൃപ്തരല്ലെന്നും മണ്ഡലങ്ങൾക്ക് നൽകുന്ന വിഹിതം വർദ്ധിപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ അവർ സമ്മർദ്ദത്തിലാക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽപ്രവർത്തനങ്ങൾ മണ്ഡലങ്ങളിൽ ചെയ്തു കാണിക്കാനുള്ള അടിയന്തിരത ആവശ്യം ഉണ്ടായതോടെയാണ് കൂടുതൽ ഫണ്ട് വേണം എന്ന ആവശ്യം ശക്തമായത്. മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ കാലത്തും ഫണ്ടിന്റെ കാര്യത്തിൽ എംഎൽഎ മാർ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജൂലൈയിൽ ബിജെപി സംസ്ഥാനത്ത് നേതൃത്വ മാറ്റം വരുത്തിയപ്പോൾ, പുതിയ മുഖ്യമന്ത്രി ഭരണത്തിൽ പ്രകടമായ മാറ്റം കൊണ്ടുവരുമെന്നും പാർട്ടിയിലെ അസംതൃപ്തി കുറയുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാൽ അതൃപ്തി…
Read Moreവാക്‌സിന്റെ ആവശ്യകത കുറഞ്ഞു: സ്വകാര്യ ആശുപത്രികൾ ആശങ്കയിൽ
ബെംഗളൂരു: 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സംസ്ഥാന സർക്കാർ നടത്തുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി കുത്തിവയ്പ്പ് ലഭിച്ചതോടെ, സ്വകാര്യ ആശുപത്രികളിൽ കോവിഡ് -19 വാക്സിനുകൾക്കുള്ള ആവശ്യം കുത്തനെ ഇടിഞ്ഞു. വാക്‌സിൻ പരമാവധി പേർക്ക് ലഭ്യമാക്കുന്നതിനായി സർക്കാർ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകളും നടത്തുന്നുണ്ട്. ഫലത്തിൽ വാക്സിൻ വാതിൽപ്പടിയിലും ഗുണഭോക്താക്കളുടെ ജോലിസ്ഥലങ്ങളിലും വരെ എത്തിക്കുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിൽ ഏകദേശം ആറ് ലക്ഷത്തോളം ഡോസുകൾ ഉണ്ട്, അതിൽ 1.5 ലക്ഷം കോവാക്സിൻ ഡോസുകളാണെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്സിംഗ് ഹോംസ് അസോസിയേഷൻ (ഫാന) പ്രസിഡന്റ് ഡോ. എച്ച്.എം. പ്രസന്ന വെളിപ്പെടുത്തി. ആദ്യത്തേതും രണ്ടാമത്തേതുമായ ഡോസ്…
Read Moreനഗരത്തിലെ കെ.ആർ.മാർക്കറ്റിനു സമീപം സ്ഫോടനം; 3 മരണം.
ബെംഗളൂരു: ഇന്ന് ഉച്ചക്ക് 12 മാണിയോട് കൂടി ബെംഗളൂരു കെ.ആർ മാർക്കറ്റിനു സമീപം ചമരാജ് പേട്ടയിലെ റയാൻ സർക്കിളിനടുത്തുള്ള ഒരു ഗോഡൗണിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. ഗോഡൗണിനകത്തുണ്ടായിരുന്ന രണ്ടുപേരും ഗോഡൗണിന് പുറത്ത് നിന്നിരുന്ന ഒരാളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ലെന്ന് ബെംഗളൂരു സൗത്ത് ഡി.സി.പി ഹരീഷ് പാണ്ഡെ പറഞ്ഞു. കമ്പനിയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളോ…
Read Moreവ്യവസായ മന്ത്രി മുരുകേഷ് നിരാനിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
ബെംഗളൂരു: വ്യവസായ മന്ത്രി മുരുകേഷ് നിരാനിയുടെ ട്വിറ്റർ അക്കൗണ്ട് ഇന്നലെ ഹാക്ക് ചെയ്തതായി കണ്ടെത്തി. തന്റെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ട് ഇന്നലെ രാവിലെ ഏതോ വിദേശ രാജ്യത്തുനിന്നുള്ള അജ്ഞാതരായ ഹാക്കർസ് ഹാക്ക് ചെയ്‌തുവെന്നും, ഇതിനു പിന്നിൽ പ്രവർത്തിച്ച ഹാക്കർസന്റെ കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അക്കൗണ്ട് ഹാക്ക് ചെയ്തതിനു ശേഷം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതും മോശവുമായ വിവിധ സന്ദേശങ്ങൾ തന്റെ അക്കൗട്ടിൽ പോസ്റ്റ് ചെയ്തതായും, ജനങ്ങൾ ആ സന്ദേശങ്ങൾ അവഗണിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മന്ത്രിയുടെ ഓഫീസ് ട്വിറ്ററിന് പരാതി…
Read Moreഈ വർഷം എഞ്ചിനീയറിംഗ് കോഴ്സുകൾക്ക് കട്ട്ഓഫ് ഇല്ല
ബെംഗളൂരു: എഞ്ചിനീയറിംഗ് കോഴ്സുകൾ തിരഞ്ഞെടുക്കുന്ന സിഇടി വിദ്യാർത്ഥികൾക്ക് കട്ട്ഓഫ് മാർക്കുകൾ ഉണ്ടാകില്ല. ഈ വർഷം 1.83 ലക്ഷം വിദ്യാർത്ഥികൾ എഞ്ചിനീയറിംഗ് സീറ്റുകൾക്ക് യോഗ്യരാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 530 കേന്ദ്രങ്ങളിലായി ഓഗസ്റ്റ് 28 മുതൽ 30 വരെ ദിവസങ്ങളിലാണ് സിഇടി നടന്നത്. 2,01,834 പേർ പരീക്ഷ എഴുതാൻ അപേക്ഷിച്ചതിൽ 1,93,447 ഉദ്യോഗാർത്ഥികൾ ഹാജരായി. സംസ്ഥാനത്തെ 1.09 ലക്ഷം എൻജിനീയറിങ് സീറ്റുകളിൽ 54,000 സീറ്റുകൾ സിഇടി വഴി സർക്കാർ നികത്തുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 20,000 സീറ്റുകൾ ഒഴിഞ്ഞു കിടന്നതായും മന്ത്രി…
Read Moreബെംഗളൂരു ഐ.ഐ.എമ്മിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം; ഒരു സ്ത്രീ മരണപ്പെട്ടു
ബെംഗളൂരു: ഐഐഎം ബെംഗളൂരുവിന് സമീപം ബേഗൂരിലെ ദേവർച്ചിക്കന ഹള്ളിയിലെ അപ്പാർട്മെന്റിൽ ഇന്ന് ഉച്ച കഴിഞ്ഞു ഉണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു. സംഭവം നടന്ന അശ്രിത് ആസ്പയർ അപ്പാർട്ട്മെന്റിനുള്ളിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ന് പൈപ്പ് ലൈനിലെ ഗ്യാസ് ചോർച്ച കാരണമാണ് തീപിടുത്തം ഉണ്ടായതെന്നും മൂന്ന് ഫയർ എഞ്ചിനുകൾ തീയണക്കാൻ സ്ഥലത്തെത്തിയതായും കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷ പ്രവർത്തനങ്ങൾ തുടരുന്നതായും ഫയർ ഡിപ്പാർട്മെന്റ് അറിയിച്ചു.
Read Moreസംസ്ഥാനത്ത് ഇതുവരെയുള്ള കോവിഡ് മരണ നിരക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രി
ബെംഗളൂരു: കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് കോവിഡ് -19 മൂലം 37,000 ത്തിലധികം മരണങ്ങൾ സംഭവിച്ചതായി ആരോഗ്യ മന്ത്രി കെ സുധാകർ തിങ്കളാഴ്ച പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് സർക്കാറിന് എതിരെ ആരോപണങ്ങൾ ഉയർന്നതിനിടയിലാണ് മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. സർക്കാർ ഡാറ്റ അനുസരിച്ച്, മാർച്ച് 2020 നും 2021 ഓഗസ്റ്റ് 31 നും ഇടയിൽ, 37,423 പേർക്ക് കോവിഡ് -19 കാരണം മരണം സംഭവിച്ചു എന്ന് ലെജിസ്ലേറ്റീവ് കൗൺസിലിലെ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. എന്നിരുന്നാലും, കോൺഗ്രസ് അംഗം പ്രകാശ് റാത്തോഡ് സർക്കാർ…
Read Moreകോവിഡ് ദുരിതാശ്വാസ പാക്കേജ് ഉടൻ: മുഖ്യമന്ത്രി
ബെംഗളൂരു: ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള കോവിഡ് ബാധിതർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം 2-3 ദിവസത്തിനുള്ളിൽ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു, സർക്കാർ ഒരു പുതിയ ദുരിതാശ്വാസ പാക്കേജിനെക്കുറിച്ച് ആലോചിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മൂലം സംസ്ഥാനത്ത് ഏകദേശം 35,000 പേർ മരിച്ചുവെന്നും ദുരിതാശ്വാസ സഹായം തേടി സർക്കാരിന് 7,000-8,000 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന അംഗത്തിനെ കോവിഡിൽ നഷ്ടപ്പെട്ട ബിപിഎൽ കുടുംബങ്ങൾക്ക് മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം മുൻപ് പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ തരംഗത്തെത്തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമാനുഗതമായി വർദ്ധിക്കുന്നതിന് ജനങ്ങളെയും…
Read More5 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ വിട്ട് കിട്ടണം;ജനക്കൂട്ടം പോലീസ് സ്റ്റേഷൻ വളഞ്ഞു.
ബെംഗളൂരു: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ 25 കാരനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം ആളുകൾ ഞായറാഴ്ച രാത്രി വൈകി സഞ്ജയ് നഗർ പോലീസ്സ്റ്റേഷനിൽ ഒത്തുകൂടി. വടക്കൻ ബെംഗളൂരു പരിസരത്ത് ജനക്കൂട്ടത്തെ സമാധാനിപ്പിക്കാൻ പോലീസ് ശ്രമിക്കവെ രോഷാകുലരായ ആൾകൂട്ടം ചൂടേറിയ വാദപ്രതിവാദങ്ങളിലേക്ക് കടന്നു. പെൺകുട്ടിയുടെ ബന്ധുക്കളും കൂട്ടത്തിലുണ്ടായിരുന്നു. പ്രതിഷേധക്കാരിൽ ചിലർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി, പ്രതിയെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു. “ഞങ്ങൾ അവനെ ഒരു പാഠം പഠിപ്പിക്കും,” എന്ന് അവർ അലറി വിളിച്ചു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് ആൾക്കൂട്ടത്തെ അറിയിച്ചു. പ്രതി…
Read More