ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി, 2006 നിലമംഗലയിൽ 110 ഏക്കർ സ്ഥലം ഏറ്റെടുത്തു തുടങ്ങിവച്ച പ്രോജക്ടിൽ ആണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്. ബിഎംടിസി യുടെയും കെ എസ് ആർ ടി സി യുടെയും ഉദ്യോഗസ്ഥരടങ്ങുന്ന അയ്യായിരത്തോളം മെമ്പർ മാരാണ് സൊസൈറ്റിയിൽ ഉള്ളത്. ഇവരിൽ നിന്ന് സ്വരൂപിച്ച ഏകദേശം 39 കോടി രൂപ ചെലവാക്കിയാണ് നിലമംഗലത്ത് 110 ഏക്കർ സ്ഥലം വാങ്ങിയത്. 2011 പുതിയ ഭാരവാഹികൾ സൊസൈറ്റിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോൾ കർണാടക ഹൗസിങ് സൊസൈറ്റിയിൽ വിവരം നൽകാതെ 14…
Read MoreAuthor: തെക്കിനേഴൻ
റെയിൽവേയുടെ “ശക്തി” പതിനഞ്ചുകാരിയെ ഗൂഢ സംഘത്തിൽ നിന്ന് രക്ഷപ്പെടുത്തി
ബെംഗളൂരു: ട്രെയിനുകളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ നിരീക്ഷിക്കുന്നതിനും വേണ്ട സഹായങ്ങൾ നൽകുന്നതിനും സ്വയം രക്ഷാ മാർഗങ്ങളെക്കുറിച്ച് ഉപദേശിക്കുന്നതിനുമായി റെയിൽവേ രൂപംകൊടുത്ത റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥ കൂട്ടായ്മയാണ് “ശക്തി.” ശക്തിയുടെ ഉദ്യോഗസ്ഥർ എല്ലാ ട്രെയിനുകളിലും നിരീക്ഷണം നടത്തുകയും സംശയാസ്പദമായ രീതിയിലോ, ഒറ്റയ്ക്ക് സഞ്ചരിക്കുന്നതായോ കണ്ടെത്തുന്ന വനിതാ സഞ്ചാരികളെ സമീപിച്ച് വിവരങ്ങൾ ശേഖരിക്കുകയും മാർഗ്ഗനിർദ്ദേശങ്ങളും മറ്റു സഹായങ്ങളും നൽകുകയും പതിവാണ്. ജൂലൈ 9ന് താനാപൂർ സംഘമിത്ര സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിലെ പതിവ് സന്ദർശനത്തിനിടെ സംഘാംഗങ്ങൾ ബംഗളൂരു വിനടുത്തുള്ള കൃഷ്ണരാജപുരത്തിനും ബംഗാര പേട്ടക്കും ഇടയിൽ വച്ച് ഏകദേശം…
Read Moreനഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത.
ബെംഗളൂരു: കാലാവസ്ഥാ വ്യതിയാനത്തിൽ പെട്ടെന്നുള്ള മാറ്റവും ബംഗാൾ ഉൾക്കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ന്യൂന മർദ്ദം രൂപപ്പെട്ടതും അടുത്ത കുറച്ച് ദിവസങ്ങളിൽ കർണാടകയിൽ നിലവിലുള്ള മൺസൂൺ രൂക്ഷമാക്കും. തൽഫലമായി, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തീരദേശ, തെക്ക് ഇന്റീരിയർ കർണാടക ജില്ലകളിൽ ചുവപ്പ്, ഓറഞ്ച് നിറത്തിലുള്ള മുന്നറിയിപ്പ് നൽകി. വടക്കൻ കർണാടകയിൽ ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയാണ് കർണാടകയിൽ ഇപ്പോൾ കാണപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. എന്നിരുന്നാലും, ജൂലൈ 13 വരെ സ്ഥിതിഗതികൾ കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടകയിലെ വിവിധ ജില്ലകളിൽ, പ്രത്യേകിച്ച് തീരദേശ, തെക്കൻ കർണാടകയിൽ…
Read Moreകർണാടക ഗവർണറായി തവാർചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ബെംഗളൂരു: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ തവർചന്ദ് ഗെലോട്ട് ജൂലൈ 11 ഞായറാഴ്ച കർണാടകയുടെ 19-ാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ ഗവർണർ വജുഭായ് റുദ്ഭായ് വാല, മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കാബിനറ്റ് സഹപ്രവർത്തകർ, എംപിമാർ, എംഎൽഎമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക രാജ്ഭവനിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വജുഭായ് വാലയുടെ അഞ്ചുവർഷ കാലാവധി 2019 ഓഗസ്റ്റിൽ അവസാനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പിൻഗാമിയെ കേന്ദ്രസർക്കാർ നാമകരണം ചെയ്യാത്തതിനാൽ അദ്ദേഹം ഈ പദവിയിൽ ഇതുവരെ തുടരുകയായിരുന്നു.
Read Moreയുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരു: ഇന്നലെ ബെംഗളൂരുവിലെ ജ്ഞാന ജ്യോതി നഗറിലെ വീട്ടിൽ 26 കാരിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം 5: 30 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സഹോദരൻ ആണ് ശവശരീരം ആദ്യമായി കണ്ടത്. തുടർന്ന് അയൽവാസികളെ വിളിച്ചു കൂട്ടുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. യുവതിയുടെ കഴുത്തറുത്ത് ആണ് കൊലപ്പെടുത്തിയത്. കോല ചെയ്യാനുപയോഗിച്ച കത്തി മൃതദേഹത്തിന്റെ വലതു കൈക്കുള്ളിൽ ചേർത്ത് വെച്ചിരിക്കുകയായിരുന്നു എന്നാൽ ഇത് ഒരു കൊലപാതകമാണെന്ന് വിശ്വസിക്കുന്നതായും ആത്മഹത്യ ചെയ്ത മരണം പോലെ വരുത്തിത്തീർക്കുന്നതിനായി കത്തി അവിടെ വെച്ചതാകാൻ സാധ്യത…
Read Moreവിവരസാങ്കേതിക വിദ്യാ മേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ…!
ബെംഗളൂരു: മഹാമാരി വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിൽ ആയിരുന്നുവെങ്കിലും വിവര സാങ്കേതിക വിദ്യാ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഒട്ടേറെ വിഭാഗങ്ങളിലേക്ക് നിയമനങ്ങൾ ഊർജിതമാക്കി. ഏപ്രിൽ -ജൂൺ മാസങ്ങളിലായി ഇരുപതിനായിരത്തോളം എൻജിനീയറിങ് ബിരുദധാരികളെ നിയമിച്ച ശേഷം അടുത്ത സാമ്പത്തിക വർഷത്തിൽ നാൽപതിനായിരത്തോളം എൻജിനീയറിങ് ബിരുദധാരികളെ നിയമനത്തിനായി പരിഗണിക്കുമെന്ന് ടിസിഎസ് അറിയിച്ചു. കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങൾ വിവരസാങ്കേതിക മേഖലയിൽ തളർച്ച വരുത്തിയെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണെന്ന് നൗക്കരി ജോബ് സ്പീക്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലും വ്യക്തമാക്കുന്നു. മഹാമാരി പ്രതിസന്ധി കമ്പനിയിലെ തൊഴിലവസരങ്ങളുടെ കാര്യത്തിൽ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും…
Read Moreസിഇടി : ജൂലൈ 16 വരെ അപേക്ഷ സമർപ്പിക്കാം.
ബെംഗളൂരു: ഓഗസ്റ്റ് 28, 29 തീയതികളി നടക്കുന്ന കർണാടക പൊതുപ്രവേശന പരീക്ഷയ്ക്ക് (സിഇടി) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 16 വരെ നീട്ടി. ജൂലൈ 10 നകം അപേക്ഷ സമർപ്പിക്കണം എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അപേക്ഷകർക്ക് ജൂലൈ 19 വരെ ഫീസ് അടക്കാനും അവസരമുണ്ട്. എൻസിസി, സ്പോർട്സ് കോട്ട, ഡിഫൻസ്- തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ സി ഇ ടി യുടെ ഏതെങ്കിലും കേന്ദ്രത്തിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷാതീയതി നീട്ടണമെന്ന ഒട്ടേറെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും അഭ്യർത്ഥന മാനിച്ചാണ് ജൂലൈ…
Read Moreജൂലൈ 10 മുതൽ ബെംഗളൂരുവിൽ വാരാന്ത്യ കർഫ്യൂ ഇല്ല; നിരോധന ഉത്തരവുകൾ നീട്ടി…
സംസ്ഥാനം വാരാന്ത്യ കർഫ്യൂ എടുത്തുകളഞ്ഞെങ്കിലും, ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യറിന്റെ (സിആർപിസി) സെക്ഷൻ 144 (1) (പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ) പ്രകാരം പ്രാബല്യത്തിലുള്ള നിരോധന ഉത്തരവുകൾ നീട്ടി. സിആർപിസിയിലെ 144-ാം വകുപ്പ് പ്രകാരം സംസ്ഥാന സർക്കാർ ഒഴിവാക്കിയ ആവശ്യങ്ങൾ ഒഴികെ പൊതുസ്ഥലങ്ങളിൽ നാലിലധികം പേരുടെ സമ്മേളനം നിരോധിച്ചിരിക്കുന്നു. ജൂലൈ 10 മുതൽ ബെംഗളൂരുവിൽ വാരാന്ത്യങ്ങളിൽ പതിവ് പ്രവർത്തനങ്ങൾ തുടരുങ്കിമെലും നിരോധന ഉത്തരവ് ജൂലൈ 19 അർദ്ധരാത്രി വരെ പ്രാബല്യത്തിൽ തുടരുമെന്ന് കമ്മീഷണർ പറഞ്ഞു. അൺലോക്കിന്റെ മൂന്നാം ഘട്ടത്തിന് കൂടുതൽ…
Read Moreവിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കുചേരാൻ സഹായിക്കുന്നതിനായി ‘മൊബൈൽ ബാങ്കുകൾ’ സ്ഥാപിക്കാൻ കർണാടക.
ജൂലൈ 9 വെള്ളിയാഴ്ച നടന്ന വീഡിയോ കോൺഫറൻസിൽ ഇന്റർനെറ്റ് കണക്ഷനും ഓൺലൈൻ ക്ലാസുകൾക്കുള്ള സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും സംസ്ഥാനത്ത് ഒരു പ്രശ്നമായി തുടരുന്നുവെന്ന് വിദ്യാർത്ഥികൾ കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറിനെ വീണ്ടും ഓർമ്മിപ്പിച്ചു. ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് ഉപകരണങ്ങൾ നൽകാൻ സഹായിക്കുന്നതിനായി കർണാടക സർക്കാർ ‘മൊബൈൽ ബാങ്കുകൾ’ സ്ഥാപിക്കാൻ ഒരുങ്ങുന്നതായി യോഗത്തിന് ശേഷം മന്ത്രി പ്രഖ്യാപിച്ചു. ജൂലൈ 12 തിങ്കളാഴ്ച മൊബൈൽ ബാങ്കിന്റെ രീതികളെക്കുറിച്ച് ചർച്ച നടക്കുമെന്ന് മന്ത്രി സുരേഷ് കുമാർ പറഞ്ഞു. റോട്ടറി ഇന്റർനാഷണൽ, ലയൺസ് ക്ലബ് തുടങ്ങിയ സന്നദ്ധ സംഘടനകൾ…
Read Moreസിക്ക വൈറസ് സംസ്ഥാനത്ത് പടരാതിരിക്കാൻ കർണാടക സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
അയൽ സംസ്ഥാനമായ കേരളത്തിൽ 14 സിക്ക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടിയായി ജൂലൈ 9 ന് കർണാടക സർക്കാർ സിക വൈറസ് തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു അയൽ സംസ്ഥാനമായ കേരളത്തിൽ 14 പോസിറ്റീവ് കേസുകൾ സിക്ക വൈറസ് ബാധിച്ചതായി വെള്ളിയാഴ്ച (ജൂലൈ 9) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിക്ക വൈറസിന്റ വ്യാപന കാരണമായ ഈഡീസ് കൊതുകിന്റെ ആവാസം മൺസൂൺ പിന്തുണയ്ക്കുന്നുവെന്ന് സർക്കാർ അവരുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡെങ്കി, ചിക്കുൻഗുനിയ, സിക്ക എന്നിവയുടെ കർശന നിരീക്ഷണവും മേൽനോട്ടവും ഉണ്ടാവണമെന്നും, നഗര വാർഡുകളിൽ…
Read More