ഓടുന്ന ബസിനു തീ പിടിച്ചു ; ഡ്രൈവറുടെ സംയോജിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

ബെംഗലൂരു ; ശാന്തിനഗര്‍ ബസ് സ്റ്റാന്റില്‍ നിന്നും ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലേക്ക് തിരിച്ച കര്‍ണ്ണാടക സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോപ്പറേഷന്റെ ഐരാവത് ക്ലബ് ക്ലാസിനാണ് ദേവനഹള്ളിയിലെ എയര്‍പോര്‍ട്ട് റോഡില്‍ വെച്ചു പൊടുന്നനെ അഗ്നി പടര്‍ന്നത് ….തുടര്‍ന്ന്‍ ഡ്രൈവര്‍ വിജയകുമാറിന്റെ ആത്മവിശ്വാസം കൊണ്ടായിരുന്നു 32 ഓളം യാത്രക്കാരെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെടുത്താന്‍ കഴിഞ്ഞത് …എഞ്ചിന്‍ തകരാറ് മൂലമാണ് തീ പടര്‍ന്നതെന്നു പരിശോധനയില്‍ വ്യക്തമായി ….   സമയം ഏകദേശം രാത്രി 10.30 ഓടെയായിരുന്നു സംഭവം നടക്കുന്നത് ….യാത്രയില്‍ എഞ്ചിനില്‍ നിന്ന് അസാധാരണമായ ശബ്ദം ശ്രദ്ധിച്ച…

Read More

ദിവസം പതിനാറു മണിക്കൂറിലേറെ ഡ്യൂട്ടി : ഐ പി എല്‍ മുതല്‍ ഇലക്ഷന്‍ വരെ ഉള്‍പ്പെടുന്ന നടപ്പു സീസണില്‍ ആകെ വലഞ്ഞു ബെംഗലൂരു പോലീസ്

ബെംഗലൂരു : ”ഒരര്‍ത്ഥത്തില്‍ ചിന്തിച്ചു നോക്കിയാല്‍ ഞങ്ങളും മനുഷ്യരല്ലേ …നഗരത്തിലെ തിരക്കുകളും സംവിധാനങ്ങളും വെച്ച് നോക്കിയാല്‍ തന്നെ സാധാരണ ദിവസങ്ങളില്‍ ഇരട്ടി സമയം വേണ്ടി വരുന്നു …ഐ പി എല്‍ പുറമേ അടുത്ത് വരുന്ന ഇലക്ഷന്‍ ജോലിയിലും ഈ സമയത്ത് വ്യാപൃതരാവേണ്ടി വരുമ്പോള്‍ സ്ഥിതി അതി കഠിനം തന്നെ ” പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ നാഗപ്പയുടെ വാക്കുകള്‍ ആണ് ….   നിലവില്‍ സിറ്റി പരിധിയില്‍ 16000 അംഗങ്ങള്‍ വരുന്ന ഫോഴ്സും .2000 ഹോം ഗാര്‍ഡുകളുമാണ്’ ഇന്ന് സ്പെഷ്യല്‍ ഡ്യൂട്ടിയിലുള്ളത് …ഇലക്ഷന്‍ സീസണ്‍ അടുത്തതും…

Read More

വന്‍ കവര്‍ച്ച : വീട്ടുടമസ്ഥനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി തട്ടിയത് ഒരു കോടി വില മതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും ….

ബെംഗലൂരു : കര്‍ണ്ണാടക -തമിഴ് നാട് അതിര്‍ത്തിയോട് ചേര്‍ന്ന അനെക്കല്‍ താലൂക്കില്‍, അട്ടിബെലെയില്‍ ഭൂവുടമയായ വെങ്കിടെശ്വര റെഡ്ഡിയുടെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് പത്തു പേരടങ്ങുന്ന കവര്‍ച്ചാ സംഘം നഗരത്തെ ഞെട്ടിച്ച വന്‍ കവര്‍ച്ച നടത്തിയത് …സംഭവം നടക്കുമ്പോള്‍ അദ്ദേഹം മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ ..ഇരച്ചു കയറിയ സംഘം ഉടമസ്ഥനെ മര്‍ദ്ദിച്ച ശേഷം ബന്ധനസ്ഥനാക്കി തുടര്‍ന്ന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 2.8 കിലോ സ്വര്‍ണ്ണവും , അഞ്ചു ലക്ഷം രൂപയുമാണ് കൈക്കലാക്കിയത് …ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം ..സംഭവ ദിവസം രാവിലെ ഭാര്യയും മക്കളും ഒരു…

Read More

നഗര പരിധിയില്‍ കവര്‍ച്ചകള്‍ തുടര്‍കഥയാവുന്നു ,നിഷ്ക്രിയരായി പോലീസും , സമയം ചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തിയ സംഘം വൃദ്ധ ദമ്പതികളെ ആക്രമിച്ചു തട്ടിയെടുത്തത് അഞ്ചു പവന്‍ …

ബെംഗലൂരു : ജെ പി നഗറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച മാല പൊട്ടിക്കല്‍ കേസുകള്‍ക്ക് പുറമേ നഗരത്തില്‍ പലയിടങ്ങളിലും ഇത്തരം കവര്‍ച്ചാ സംഘങ്ങള്‍ സ്വൈര്യ വിഹാരം നടത്തുകയാണ് ..കഴിഞ്ഞ ഞായറാഴ്ച വിജയ നഗര്‍ നാഗര്‍ ഭാവി ,വിനായക ലേ ഔട്ടിലായിരുന്നു കേസിന് ആസ്പദമായ സംഭവം അരങ്ങേറുന്നത് .. ബംഗ്ലൂര്‍ ലോ കോളേജ് റിട്ടയര്‍ പ്രൊഫസറായ വെങ്കട ദാസപ്പയെയും പത്നി പ്രേമയേയുമാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചു അഞ്ചു പവനോളം വരുന്ന സ്വര്‍ണ്ണ മാല കവര്‍ന്നത് …അത്താഴം കഴിഞ്ഞു ഇരുവരും വളര്‍ത്തു നായയും കൂട്ടി നടക്കാനിറങ്ങിയ സമയമായിരുന്നു…

Read More

ഒരേ ലക്ഷ്യത്തിനായി അവര്‍ക്കൊപ്പം ഒരു ഗ്രാമം മുഴുവനും അണിചേര്‍ന്നു …! കന്നട നാടിന്‍റെ ‘പുണ്യ നദി’ കാവേരിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തപ്പോള്‍ ലഭിച്ചത് 250 ടണ്‍ ..

ശ്രീരംഗ പട്ടണം : കര്‍ണ്ണാടകയുടെ പുണ്യ വാഹിനി കാവേരി നദിയുടെ പ്രാധാന്യം എത്രത്തോളമെന്നു നമുക്കെല്ലാവര്‍ക്കുമറിയാം ..ഒരു നാടിനു മുഴുവന്‍ കുടി നീര് നല്‍കുന്ന ഈ ജല സ്രോതസ്സ് മാലിന്യ കൂമ്പാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന സ്ഥിതിയിലേക്ക് ഉയര്‍ന്നത് ഈ അടുത്ത് കാലത്ത് തന്നെയാണ് …ഒരു വശത്ത് വേണ്ട വിധത്തില്‍ സര്‍ക്കാരിറെ ഇടപെടലുകള്‍ ഇല്ലാത്തത് തന്നെയെന്നു ചൂണ്ടികാണിക്കപ്പെടുമ്പോഴും ജനങളുടെ ഉത്തരവാദിത്തം മറച്ചു പിടിക്കാന്‍ കഴിയില്ല ..ഇത്തരത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ വേളയില്‍ സാമൂഹ്യ പ്രവര്‍ത്തകനായ’ ചകവര്‍ത്തി സുലബിലെ ‘എന്ന മനുഷ്യന്റെ തലയിലുദിച്ച ആശയമായിരുന്നു നാട്ടുകാരെ ഒപ്പം കൂട്ടി…

Read More

എയര്‍പോര്‍ട്ട് കൌണ്‍സില്‍ ഇന്റര്‍നാഷണല്‍ ഓഡിറ്ററായി മലയാളി ..

ബെംഗലൂരു : കാനഡ ആസ്ഥാനമായുള്ള എയര്‍പോര്‍ട്ട് കൌണ്‍സില്‍ ഇന്റര്‍നാഷണലിന്റെ എയര്‍ക്രാഫ്റ്റ് റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് ഓഡിറ്ററായി മലയാളിയായ പി എസ് അജിത്‌ കുമാര്‍ നിയമിതനായി ..ഈ പദവിയില്‍ എത്തുന്ന ആദ്യ മലയാളിയാണ് ..ആഗോള തലത്തില്‍ വിമാനത്താവളങ്ങളിലെ സേവനങ്ങളുടെ ഏകീകരണം ,പരിശോധന , പരിശീലനം എന്നിവയാണ് അതാത് രാജ്യങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ചു എ സി എ നടപ്പാക്കുന്നത് …   ഇന്ത്യയിലെ തന്നെ ഒന്നാം നമ്പര്‍ എയര്‍ റെസ്ക്യൂ ,ഫയര്‍ ഫൈറ്റിംഗ് വിഭാഗമായ (ARFF) ബെംഗലൂരു വിമാനത്താവളത്തിലെ സ്ക്വാഡിന്റെ മേധാവിയും ജനറല്‍ മാനേജറുമായ ശ്രീ…

Read More

ഐ പി എല്‍ : ഡല്‍ഹി ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ നായക സ്ഥാനം ഒഴിഞ്ഞു ,തീരുമാനം തുടര്‍ച്ചയായ തോല്‍വിയില്‍ മനം മടുത്തു ,ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റന്‍

ന്യൂ ഡല്‍ഹി : തുടര്‍ച്ചയായ തോല്‍‌വിയില്‍ മനം മടുത്തു ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍ ഗൌതം  ഗംഭീര്‍ നായക സ്ഥനമൊഴിഞ്ഞു ..ഉച്ചയ്ക്ക് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഗംഭീര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തന്റെ തീരുമാനമറിയിച്ചത് ..പകരം ശ്രേയസ് അയ്യര്‍ ഇനി ടീമിനെ നയിക്കും ..നടപ്പു സീസണില്‍ ആറു മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത് ..ഇനിയുള്ള എട്ടു മത്സരങ്ങളില്‍ ഏഴു മത്സരങ്ങളിലും ജയം നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ ഡല്‍ഹിക്ക് ഇനി പ്ലേ ഓഫ് സാദ്ധ്യതകള്‍ നില നിര്‍ത്താന്‍ കഴിയൂ …നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടു…

Read More

കേമ്പഗൌഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ‘റണ്‍വേ മാരത്തോണ്‍’ സംഘടിപ്പിക്കുന്നു ..

ബെംഗലൂരു : പത്ത് വര്ഷം പിന്നിടുന്ന ബെംഗലൂരു രാജ്യാന്തര വിമാനത്താവളം ആഘോഷങ്ങളുടെ ഭാഗമായി റണ്‍വേ മാരത്തോണ്‍ സംഘടിപ്പിക്കുന്നു ..അടുത്ത മാസം 8 നാണ് പുറത്തുനിന്നുള്ള മത്സരാര്‍ത്ഥികളെയടക്കം പങ്കെടുപ്പിച്ചു കൊണ്ട് പത്ത് കിലോമീറ്റര്‍ ദൂരമുള്ള റണ്‍വേയില്‍ വെച്ച് മത്സരം നടത്തുന്നത് ..ഇതിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചു കൊണ്ട് ഒഫീഷ്യല്‍ സൈറ്റ് ആരംഭിച്ചിട്ടുണ്ട് ..ഇതോടകം തന്നെ 400 ലേറെ എന്‍ട്രികള്‍ ലഭിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു ….   വിദേശ രാജ്യങ്ങളിലടക്കമുള്ള വിമാനത്താവളങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി ഇത്തരം മാരത്തോണ്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത് ..എയര്‍ പോര്‍ട്ട് ഓപ്പറേഷനുകള്‍ക്ക്…

Read More

ഇത്തവണ ‘പഴങ്ങളുടെ രാജാവ്‌’ എത്താന്‍ അല്‍പ്പം വൈകും ….ലാല്‍ ബാഗിലെ ‘മാമ്പഴ മേള ‘ മേയ് രണ്ടാം വാരം പ്രതീക്ഷിക്കുന്നു …

ബെംഗലൂരു : മാമ്പഴ വിപണി ഉദ്യാന നഗരിയില്‍ ഉത്സവമാണ് …കണക്കനുസരിച്ച് വ്യത്യസ്ത തരം മാങ്ങകളുടെ സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത് ഏപ്രില്‍ ആദ്യവാരം തന്നെയായിരുന്നു ..എന്നാല്‍ മാര്‍ക്കറ്റുകളില്‍ ഉദ്ദേശിച്ചത് പോലെ മാമ്പഴം എത്തി തുടങ്ങിയിട്ടില്ല …ഹോര്‍ട്ടികള്‍ച്ചറല്‍ വിഭാഗത്തിന്റെ പഠനങ്ങള്‍ അനുസരിച്ച് അടുത്ത മാസം ആദ്യ വാരത്തിലേക്ക് എത്തിയാല്‍ മാത്രമേ സീസണ്‍ ആരംഭിക്കുകയുള്ളൂവെന്നാണ്.. .കഴിഞ്ഞ വര്ഷം നീണ്ടു നിന്ന അപ്രതീക്ഷിത മഴയായിരുന്നു കായ്കളുടെ വിരിയല്‍ പ്രക്രിയയ്ക്ക് തടസ്സമായത് …!     എങ്കിലും കുറച്ചു തരം മാര്‍ക്കറ്റില്‍ ഭാഗികമായി എത്തിതുടങ്ങിയിട്ടുണ്ട്….ബെംഗളൂരുവില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം എത്തുന്നത് കോളാര്‍ ,ചിക്കബെല്ലാപൂര്‍…

Read More

കോര്‍പ്പറേറ്റ് ഭീമന്മാരുടെ കീഴില്‍ കൊഴുക്കുന്ന ആതുരാലയങ്ങള്‍…! പരമോന്നത നീതി പീഠത്തിന്റെ കണ്ടെത്തലിനും ഇവിടെ പുല്ലുവില ,നഴ്സുമാരുടെ ഈറ്റില്ലമായ ‘ഉദ്യാന നഗരിയിലെ’ സ്വകാര്യ ആശുപത്രികളിലെ അടിസ്ഥാന ശമ്പളം ദയനീയം തന്നെ, സംഘടനയ്ക്കും വേരുറപ്പിക്കാന്‍ കഴിയുന്നില്ല… ഇവിടെയും വേണ്ടെ നിയമ നിര്‍മ്മാണം…?

ബെംഗലൂരു : ഒരു അഞ്ചുവര്‍ഷം മുന്പ് വരെ ഉദ്യാന നഗരിയിലെ നഴ്സിംഗ് കോളേജുകളുടെ എണ്ണമൊന്നു പരിശോധിച്ച് നോക്കിയാല്‍ ഒരു പക്ഷേ കൃത്യമായ ഒരു എണ്ണം കൈക്കൊള്ളുക പ്രയാസമായിരുന്നു …പെട്ടികട പോലെ മുളച്ചു പോന്തിയിരുന്ന പ്രൊഫഷണല്‍ കോളേജുകള്‍ അത്രമാത്രം ഈ നഗരത്തില്‍ നിലനിന്നിരുന്നു ..എന്തിനു ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലിന്റെ അംഗീകാരം പോലും ചില കോളേജുകള്‍ക്ക് ലഭിചിരുന്നോ എന്ന് സംശയിക്കണം …മാന്യമായ ഒരു തൊഴില്‍ സ്വപ്നം കണ്ടു , അല്ലെങ്കില്‍ വിദേശ രാജ്യങ്ങളിലെ അവസരങ്ങള്‍ പൊലിപ്പിച്ചു കാട്ടി , ഒരിക്കലും അപ്രത്യക്ഷമാവാത്ത ജോലിയെന്നോക്കെയുള്ള മോഹ വാഗ്ദാനങ്ങള്‍ നല്‍കി…

Read More
Click Here to Follow Us