യാഥാസ്ഥിതികത കൊടുകുത്തി വാണിരുന്ന കാലത്ത് ഒരു ബ്രാന്മണ കുടുംബത്തിൽ ജനിച്ച് ചരിത്രത്താളുകളിൽ ഇടം നേടിയ വനിത.. ഏറെ എതിർപ്പുകളെ വക വെക്കാതെ കടൽ കടന്ന് ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ആയ ധീരവനിത… സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി ഇപ്പോഴും സംസാരിക്കാൻ ഭയക്കുന്നവരുള്ള നാട്ടിൽ ആനന്ദി മെഡിസിൻ ബിരുദം നേടുന്നത് 1886 ൽ ആണെന്ന് കൂടി ഇതിനൊപ്പം കൂട്ടി വായിക്കണം.. 9ആം വയസ്സിൽ വിവാഹിത ആയ ആനന്ദിയ്ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ നൽകിയത് ഭർത്താവ് ഗോപാൽ ജോഷി ആയിരുന്നു… വീട്ടുകാരുടെയും സമൂഹത്തിന്റെയും എതിർപ്പുകളെ തരണം ചെയ്യാൻ…
Read MoreAuthor: ഗൌതമന്
സിഗ്നൽ
ജനലിലൂടെ പാഞ്ഞുവന്ന വെളിച്ചത്തെ പ്രാകിക്കെണ്ടാണ് അന്നും അവന്റെ ദിവസം തുടങ്ങിയത്…അന്ന് കണ്ണുതുറക്കാന്‍അവനു ഒട്ടും മടി തോന്നിയില്ല. കെെ നീട്ടി മേശയില്‍ ഇരുന്ന ഫോൺ എടുത്ത് നെറ്റ് ഓന്‍ ചെയ്ത് ഒരു സെല്‍ഫി എടുത്ത് വാട്സപ്പില്‍ സ്റ്റാറ്റസ് ഇടാനും അവന്‍ മറന്നില്ല. ഒന്നിനുപുറകെ ഒന്നായി മെസ്സേജുകള്‍ വന്നുകൊണ്ടിരുന്നു. അന്നത്തെ ദിവസം അവനു ഏറെ പ്രത്യേകതകൾ ഉള്ളതാണ്. അതിനെപ്പറ്റി അറിവുള്ള കൂട്ടുകാരുടെ ഉപദേശങ്ങൾ ഒരു ചിരിയോടെ വായിച്ചുകൊണ്ടിരിക്കവെവാണ് ഡിസ്പ്ലേയില്‍ തെളിഞ്ഞു നിന്ന സമയത്തിലേക്ക് അവന്റെ കണ്ണോടിയത്. നെഞ്ചുവരെ കിടന്ന പുതപ്പ് വലിച്ചുനീക്കി റെഡിയായി അവന്‍ പുറത്തേയ്ക്കി ഇറങ്ങി.…
Read Moreരാജ്യസഭാ ഇലക്ഷന്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു. വിമതനെ തോല്‍പ്പിച്ച് ഒറിജിനല്‍ വിജയിച്ചു. അഞ്ചാം തവണയും അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്…
ഇതിനിടെ കുറെ ഏറെ വിവാദങ്ങള്‍…. ആരോപണങ്ങള്‍, പ്രാത്യാരോപണങ്ങള്‍…. ഒടുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വിവേചനാധികാരം പ്രയോഗിച്ചു. അത് പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. കോണ്ഗ്രസ് വിമതനെ പിന്തുണച്ചതെയുള്ളൂ, തങ്ങളുടെ രണ്ടു സ്ഥാനാര്‍ഥി കളും വിജയിച്ചു, എന്ന ന്യായം ബി ജെ പി ക്കുണ്ട്, എന്നാല്‍ ബി ജെ പി അത്ര നിഷ്കളങ്കമായ കളി ഒന്നുമല്ല കളിച്ചത് എന്ന് വ്യക്തമാണ്. കോണ്ഗ്രസ് സ്ഥാനാര്‍ഥി തോല്‍ക്കുവാനുള്ള കരുനീക്കങ്ങള്‍ അവര്‍ വളരെ കണിശമായി നടത്തിയിരുന്നു, അതില്‍ അവര്‍ വിജയം സ്വപ്നം കണ്ടിരുന്നു. പക്ഷെ ചാക്കില്‍ കയറിയവര്‍ വെറും…
Read Moreബംഗളൂരുവിൽ ഓണാഘോഷവും ഇന്റർ സ്ക്കൂൾ ചിത്രരചനാ മത്സരവും
ബംഗളൂരു നന്മ മലയാളീ സാംസ്കാരിക സംഘടനയുടെ അഞ്ചാമത് ത്രിദിന ഓണാഘോഷം മികവാർന്ന കലാ-കായിക-സാംസ്കാരിക മത്സരങ്ങളുടെ അകംബടികളോടെ 2017 ആഗസ്റ്റ് 6,19,20 തിയ്യതികളിൽ ആനേക്കൽ വി.ബി.ഹെച്ച്.സി അംഗണത്തിൽ വെച്ച് നടത്തുവാൻ ശ്രീ ജിന്സ് അരവിന്ദിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ തീരുമാനിച്ചു. ആറാം തിയ്യതി നടക്കുന്ന മുഴുനീള കായിക മത്സരങ്ങൾക്കും ശേഷം ആഗസ്റ്റ് പത്തൊമ്പതാം തിയ്യതി രാവിലെ മുതൽ കലാ പരിപാടികളും, ഇന്റർ സ്ക്കൂൾ ചിത്രരചനാ മത്സരവും, ആനേക്കൽ താലൂക്കിലെ പത്താംക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുമെന്നും പ്രോഗ്രാം ഡയറക്ടർ ശ്രീ വിശ്വാസ് ആത്രാശ്ശേരി വ്യക്തമാക്കി.…
Read Moreയാത്രാവിവരണം;ബാംഗ്ലൂർ-മസിനഗുഡി
ഇത് ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ് ടീം ഹംപിറൈഡ് നു ശേഷം നടത്തിയ 2 ഡെയ്സ് ട്രിപ്പ് ആണ് . ഏകദേശം ഒരു മാസക്കാലത്തെ തികഞ്ഞപ്ലാനിംങ്ങോട് കൂടെ മസിനഗുഡിയുടെ എല്ലാസാധ്യതകളെയും കുറിച്ച് നീണ്ട ചർച്ചകൾക്ക്ശേഷം ആണ് ഈ മസിനഗുഡി എന്ന സ്ഥലംഞങ്ങൾ തിരഞ്ഞെടുക്കുന്നത് . അങ്ങിനെ ആ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പായിരുന്നു ഈയാത്രയിൽ പങ്കെടുക്കാൻ തീരുമാനിച്ചഓരോരുത്തർക്കും അങ്ങിനെ ആ ദിവസം ആഗതമായി Day 1 – ജൂൺ -03 2017 ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് 12 ബൈക്കേഴ്‌സ് മടിവാളയിൽ നിന്നും അത്ര പേര്തന്നെ അതെ…
Read Moreസമ്പൂർണ വിഷുഫലം-2017
ഈ വര്‍ഷത്തെ വിഷു പിറക്കുന്നത് വിശാഖം മൂന്നാംപാദത്തിലാണ്. 2017 ഏപ്രില്‍ 14 ന് രാത്രിയില്‍ 02.04.05 മിനിറ്റിന് (ഗണനം: കൊല്ലം ജില്ല) മകരം രാശിയില്‍ കറുത്തപക്ഷത്തില്‍ തൃതീയ തിഥിയില്‍ പശുക്കരണത്തില്‍ വിഷു പിറക്കുന്നു. വിഷുസംക്രമ സമയംകൊണ്ട് നാടിന് ഗുണവും നക്ഷത്രവും തിഥിയും കൊണ്ട് നാടിന് ഗുണദോഷസമ്മിശ്രവും സുരഭിക്കരണത്താല്‍ ഗുണവും രാശിയാല്‍ (തുലാക്കൂര്‍) ഗുണഫലവും വരുന്നതാണ്. വിഷുഫലം പൊതുവെ ഒരുവര്‍ഷത്തെ ഫലമായി കാണാവുന്നതാണ്. എന്തെന്നാല്‍ 1192 വര്‍ഷങ്ങള്‍ക്ക് മുമ്പുവരെയും മലയാളവര്‍ഷം ആരംഭിക്കുന്നത് കണക്കാക്കിയിരുന്നത് മേടവിഷു മുതലായിരുന്നു. ദശാപഹാര കാലവും ചാരവശാല്‍ ശനിയും വ്യാഴവും മോശമായി നില്‍ക്കുന്നവര്‍ക്ക്…
Read Moreആം ആദ്മി പാർട്ടി ബി.ജെ.പി യുടെ ഒന്നാം നമ്പർ ശത്രുവാകുന്നതിന്റെ കാരണങ്ങൾ
ബി.ജെ.പി യുടെ തേരോട്ടത്തിനു കടിഞ്ഞാണിട്ടത് ദൽഹി ജനതയാണ് . രണ്ടരക്കോടി ജനങ്ങളാണവർ . ഡൽഹിയിലെ നാണം കെട്ട തോൽവിക്ക് ശേഷം അഭിമാനിക്കത്തക്ക ഒരു വിജയവും അവർക്കു എടുത്തു പറയാനില്ല . കൊച്ചു കൊച്ചു സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട വിജയങ്ങൾ അവർ പോലും കാര്യമായെടുത്തിട്ടില്ല .ജമ്മു കാശ്മീരിലെ പി.ഡി.പി യുടെ സഹായത്തോടെയുള്ള ഭരണവും ത്സാർഖണ്ഡ് , ഛത്തീസ്‌ഗഡ് തുടങ്ങിയ കൊച്ചു സംസ്ഥാനങ്ങളിലെ വിജയവും കേന്ദ്രത്തിലെ രണ്ടാം ഊഴത്തിനു അടിത്തറയാവുമെന്ന തെറ്റുധാരണ മനസ്സിൽ കൊണ്ടു നടക്കാൻ മാത്രം പോഴത്തക്കാരല്ല അവർ . ഉത്തർ ഖണ്ഡിലും അരുണാചൽ പ്രദേശിലും കോൺഗ്രസ്…
Read Moreനേര്‍ക്കാഴ്ച-4.
ആര്‍ എസ് എസ്സിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും പ്രത്യേകത, ഞാന്‍ മനസ്സിലാക്കിയത്, എവിടെ അവര്‍ക്ക് എതിര്‍പ്പുകളും വിമര്‍ശനങ്ങളും നിയന്ത്രണങ്ങളും നേരിടേണ്ടി വരുന്നോ, അപ്പോഴൊക്കെ അവര്‍ വര്‍ധിത വീര്യത്തോടെ ഉണരുന്നു എന്നതാണ്. ഇന്ന് സംഘവും പരിവാര്‍ പ്രസ്ഥാനങ്ങളും ഏതാണ്ട് ആ അവസ്ഥയില്‍ ആയിരിക്കുന്നു. മുന്‍പ് പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഇതുപോലെ ഒരു ഉണര്‍വ്വുണ്ടായി കണ്ടത് , ആദ്യം നിലക്കല്‍ പ്രക്ഷോഭ കാലത്തും, പിന്നീട് അയോധ്യാ വിഷയം മൂര്‍ദ്ധിന്യാവസ്ഥയില്‍ നിന്നപ്പോഴും ആണ്. ആ രണ്ടു സന്ദര്‍ഭങ്ങളും ഉണ്ടായത്, നിര്‍ഭാഗ്യവശാല്‍ ഇതര സമുദായങ്ങളും ആയുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ ആയിരുന്നു. ഇന്ന് സ്ഥിതി…
Read Moreഎ കെ ആന്റണിയും കാശ്മീരും
ശ്രീമാൻ.എ .കെ.ആന്റണിക്ക് ഇപ്പോൾ എത്ര വയസ്സായി ? യുവതലമുറക്ക് വഴിമാറിക്കൊടുക്കാൻ പറയുമ്പോൾ അദ്ദേഹം തന്നെ അതിനു മാതൃക കാണിക്കേണ്ടേ ? പോയ വർഷം രാജ്യസഭാ സീറ്റു പങ്കു വെച്ചപ്പോൾ കണക്കിലെടുത്തത് ആന്റണിയുടെയും പി.ജെ.കുര്യൻറെയും യുവത്വമാണോ പാർട്ടിയോടുള്ള പ്രതിബദ്ധതയാണോ ? ഇന്ന് രാജ്യസഭയിൽ അധ്യക്ഷ പദവിയിലിരുന്നു കുര്യൻ എടുക്കുന്ന ഏതെങ്കിലും ഒരു തീരുമാനം പ്രതിപക്ഷത്തിരിക്കുന്ന സ്വന്തം പാർട്ടിക്കാരെ സന്തോഷിപ്പിക്കാറുണ്ടോ ? അത് പോകട്ടെ . ബലൂജിസ്ഥാനിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളോട് നൂറു ശതമാനം യോജിപ്പാണ് എനിക്ക് . ആന്റണിയും നരേന്ദ്രമോദിയെ പിന്താങ്ങുന്നതായി…
Read Moreകുഞ്ഞിക്കുറിപ്പ്-2
വര്‍ഷം 1888 ഗാന്ധിജി നിയമപഠനത്തിനായി ലണ്ടനിലെത്തിയ അതെ വര്‍ഷമായിരുന്നു സര്‍. ജോണ്‍ സ്ട്രാച്ചി കേംബ്രിഡ്ജ് സര്‍വ്വകലാശാലയില് ഇന്ത്യയെപ്പറ്റി ഒരു പ്രഭാഷണപരമ്പര നടത്തിയത്. ഇത് പിന്നീട് ഇന്ത്യ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. സ്ട്രാച്ചി ബ്രിട്ടീഷ് ഇന്ത്യയിലെ ഉന്നത സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്നു. 1872ല്‍ മേയോ പ്രഭു വധിക്കപ്പെട്ടപ്പോള്‍ വൈസ്രോയിയുടെ താല്‍ക്കാലിക ചുമതല വഹിച്ചതും അദ്ദേഹമായിരുന്നു. തന്‍റെ സര്‍വ്വീസ്കാലയളവില്‍ സ്ട്രാച്ചി ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയും അതിനെക്കുറിച്ച് പഠിക്കുകയും ചെയ്തു. സ്ട്രാച്ചി തന്‍റെ കേംബ്രിഡ്ജ് പ്രഭാഷണത്തില്‍ അവതരിപ്പിച്ചത് ഇന്ത്യയിലെ വിവിധപ്രദേശങ്ങള്‍ തമ്മിലുള്ള വൈരുധ്യങ്ങളായിരുന്നു. അദ്ദേഹം പറയുന്നു “സ്പെയിനും ബ്രിട്ടനും…
Read More