സിയോള്‍: ഐക്യരാഷ്ട്രസഭയുടെ വിലക്കിനെ മറികടന്ന് വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം . അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. പരീക്ഷണത്തെ അപലപിച്ച് അമേരിക്കയും ദക്ഷിണ കൊറിയയും രംഗത്തെത്തി. 500 കിലോമീറ്റര്‍ ആക്രമണപരിധിയുള്ള കെ എൻ 11 എന്ന ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈലാണ് കൊറിയ പരീക്ഷിച്ചത്. ഉത്തര കൊറിയയ്ക്ക് കിഴക്ക് സിൻപോ തീരത്തിന് സമീപം പ്രാദേശിക സമയം പുലർച്ചെ 5.30ഓടെയായിരുന്നു പരീക്ഷണം. ജപ്പാന്റെ പ്രതിരോധ മേഖലയിലെ കടലിലാണ് മിസൈൽ പതിച്ചത്. അമേരിക്കയും ദക്ഷിണകൊറിയും ചേർന്നുളള വാർഷിക സൈനിക അഭ്യാസത്തിനു തൊട്ടുപിന്നാലെയായിരുന്നു ഉത്തരകൊറിയുടെ മിസൈൽ പരീക്ഷണം.…
Read MoreAuthor: എഡിറ്റോറിയല്‍
നസ്രിയെയെ മിയ കടത്തിവെട്ടി
കൊച്ചി: മമ്മൂട്ടിക്കും മോഹന്‍ലാലിനും ദുല്‍ഖറിനും ഒക്കെ കൂടുതല്‍ ഇഷ്ടമാണ് ആരാധകര്‍ക്ക് മലയാളത്തിലെ നായികമാരുടെ ഫേസ്ബുക്ക് പേജുകള്‍ക്ക്. ഫേസ്ബുക്ക് ലൈക്കില്‍ നസ്രിയ നസീമിനെ പിന്തള്ളി നടി മിയ ജോര്‍ജാണ് ഇപ്പോള്‍ മലയാളി നടിമാരില്‍ ഒന്നാം സ്ഥാനത്ത്. ഫേസ്ബുക്ക് ലൈക്കില്‍ സൂപ്പര്‍ താരങ്ങളെപ്പോലും പിന്തള്ളിയ നസ്രിയയെ പിന്നിലാക്കിയാണ് മിയ ഫെയ്സ്ബുക്കില്‍ മുന്നിലെത്തിയത്. ഈ വാര്‍ത്ത ചെയ്യുമ്പോള്‍ 75,68,726 ലക്ഷമാണ് മിയയുടെ ഫേസ്ബുക്ക് ലൈക്ക്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നസ്രിയയ്ക്ക് 75,22,839 ലക്ഷം ലൈക്കുകളുണ്ട്. വിവാഹ ശേഷമാണ് നസ്രിയയുടെ ഫെയ്സ്ബുക്ക് ലൈക്കില്‍ ഇടിവ് സംഭവിച്ചത്. മലയാളത്തിന് പുറമെ തമിഴിലേക്ക്…
Read Moreഉസൈൻ ബോൾട്ട് ബ്രസീലിയൻ വിദ്യാർഥിയോടൊപ്പം വിജയം ആഘോഷിക്കുന്ന ചൂടൻ ചിത്രങ്ങൾ പുറത്തായി
റിയോ: ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് പുതിയ വിവാദത്തില്‍, ഒളിംപിക്സിലെ ചരിത്ര ട്രിപ്പിള്‍ ട്രിപ്പിളിന് ശേഷം ആഘോഷിയ്ക്കാന്‍ പെണ്‍കുട്ടിയോടൊപ്പം രാത്രി പങ്കിട്ട ഉസൈന്‍ ബോല്ട്ടിന്റെ ചിത്രങ്ങള്‍ വൈറല്‍ ആകുകയാണ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ജെഡി ഡ്യുവര്ട്ട് എന്ന ഇരുപതുകാരി റിയോയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. തന്നോടൊപ്പമുള്ളത് താരമാണെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു എന്നു പ്രഖ്യാപിച്ച പെണ്‍കുട്ടി വേഗത്തിന്റെ താരമായ ഉസൈനോട് ഒപ്പം ചിലവിട്ട നിമിഷങ്ങളെ ‘നോര്‍മല്‍’ എന്നും വിശേഷിപ്പിച്ചു. ഞായറാഴ്ച മുപ്പതാം പിറന്നാള്‍ ആഘോഷിച്ച ഉസൈന്‍ തന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഒളിമ്പിക്സിലെ വിജയം സ്വയം മറന്ന്…
Read Moreകൂടുതൽ കാശു കൊടുത്തു ജൈവ പച്ചക്കറി വാങ്ങുന്നവർ ശ്രദ്ധിക്കുക.നിങ്ങൾ കബളിപ്പിക്കപ്പെടുന്നു
ജൈവ പച്ചക്കറി എന്ന പേരില്‍ ഹോര്‍ട്ടികോര്‍പ്പ് വന്‍ വില ഈടാക്കി വിറ്റ പച്ചക്കറിയില്‍ മാരക കീടനാശിനി സാന്നിദ്ധ്യം. സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി അമൃതം എന്ന പേരില്‍ വിറ്റഴിച്ച പച്ചക്കറിയിലാണ് വിഷ സാന്നിദ്ധ്യമുണ്ടായിരുന്നതായി കാര്‍ഷിക സര്‍വ്വകലാശാല കണ്ടെത്തിയത്. പരിശോധനാ ഫലം പുറത്തായതോടെ പദ്ധതി അവസാനിപ്പിച്ച ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകര്‍ക്ക് പിഴ ചുമത്തി തടിതപ്പാനൊരുങ്ങുകയാണ്. പുറത്തുനിന്നെത്തുന്ന പച്ചക്കറി സുരക്ഷിതമല്ലെന്ന് വ്യാപക പ്രചാരണം വന്നതോടെയാണ് ഹോര്‍ട്ടികോര്‍പ്പ് ജൈവ പച്ചക്കറി ചന്ത തുടങ്ങുന്നത്. തെരഞ്ഞെടുത്ത പത്ത് കര്‍ഷകരുടെ തോട്ടത്തില്‍ നിന്ന് കാര്‍ഷിക സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സാമ്പിളെടുക്കണം. വിഷമില്ലെന്ന്…
Read Moreഅസാധരണ ഉത്തരവിലൂടെ സ്വാശ്രയ കോളേജുകളിലെ മുഴുവൻ മെഡിക്കൽ സീറ്റുകളും സർക്കാർ ഏറ്റെടുത്തു .ന്യുനപക്ഷ സ്ഥാപനങ്ങൾക്കും ബാധകം.ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനം എന്ന് എം ഇ എസ്. മാനേജ്മെന്റുകൾ കോടതിയിലേക്ക്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളും സർക്കാർ ഏറ്റെടുത്തു. മാനേജ്മെന്റ് ക്വാട്ടയിലും എൻആർഐ ക്വാട്ടയിലും സർക്കാർ പ്രവേശനം നടത്തും. അസാധാരണ ഉത്തരവിലൂടെയാണ് സർക്കാർ നടപടി. മാനേജ്മെന്റുകൾ ധാരണക്ക് തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം. സ്വാശ്രയ മെഡിക്കൽ പ്രവേശന തർക്കം തുടരുന്നതിനിടെയാണ് അസാധാരണ ഉത്തരവിലൂടെ സർക്കാർ മുഴുവൻ സീറ്റുകളും ഏറ്റെടുത്തത്. സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റിൽ സംസ്ഥാന പ്രവേശനപരീക്ഷാ പട്ടികയിൽ നിന്നും പ്രവേശനം നടത്തും. മാനേജ്മെന്റ്, എൻഐർഐ ക്വാട്ടകളിലേക്ക് നീറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തന്നെ പ്രവേശനം നടത്തും. ന്യൂനപക്ഷ പദവിയുള്ള…
Read Moreമുഖ്യ മന്ത്രിയും ദേവസ്വം ബോർഡ് പ്രെസിഡണ്റ്റും തമ്മിൽ തർക്കം
പമ്പ: ശബരിമല അവലോകനയോഗത്തിനിടെ മുഖ്യമന്ത്രിയും ദേവസ്വംബോര്‍ഡ് പ്രസിഡന്റും തമ്മില്‍ തര്‍ക്കം . വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശന സൗകര്യം നിര്‍ത്തലാക്കി തിരുപ്പതി മാതൃക സ്വീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ പ്രസിഡന്റ് എതിര്‍ത്തതോടെയാണ് തര്‍ക്കം ഉടലെടുത്തത്. പ്രയാര്‍ ഗോപാലകൃഷ്നിലെ രാഷ്ട്രീയമാണ് എതിര്‍പ്പിന് പിന്നിലെന്നും ഇത് കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു ശബരിമല അവലോകന യോഗത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുമ്പോള്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പമ്പയില്‍ ഉണ്ടായിരുന്നില്ല. സന്നിധാനത്തുനിന്നും വിളിച്ചുവരുത്തിയാണ് യോഗം തുടങ്ങിയത് . ഈ യോഗത്തിലാണ് തര്‍ക്കം ഉണ്ടായത്. ശബരിമല നട എല്ലാദിവസവും തുറക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തേയും ഭക്തരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നതിനേയും…
Read Moreഅങ്ങനെ കേരള കോൺസുമെർ ഫെഡ് ഹൈടെക് ആയി .ഓൺലൈനായി മദ്യം ലഭ്യമാക്കും .ഓണക്കാലം മുതൽ സേവനം ലഭ്യമായി തുടങ്ങും
കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലകളില്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കുമെന്ന് ചെയര്മാന് എം മെഹബൂബ്. ആദ്യഘട്ടത്തില്‍ 59 ഇനം മദ്യമാണ് ഓണ്‍ലൈന്‍ വഴി വില്‍പ്പനക്ക് ലഭ്യമാക്കുകയെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് വ്യക്തമാക്കി. ഇത്തവണത്തെ ഓണക്കാലം മുതൽ മദ്യവിൽപ്പന ഓൺലൈനിൽ ലഭ്യമാക്കുമെന്നും കൺസ്യൂമർഫെഡ് ചെയർമാൻ പറഞ്ഞു. വില്പന കൂടുമെന്ന് മാത്രമല്ല നല്ല ഉപഭോക്താക്കളെ ലഭിക്കുമെന്നും മെഹബൂബ് പറഞ്ഞു. സമൂഹത്തില്‍ ഉന്നതപദവി അലങ്കരിക്കുന്ന ഒരാള്‍ക്ക് ബിവറേജില്‍ വന്ന് മദ്യം വാങ്ങിപ്പോകാന്‍ മടിയുണ്ടാകും. അത്തരക്കാര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്രദമാകുമെന്നും മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കണ്‍സ്യൂമര്‍ഫെഡിന്റെ ലാഭകരമല്ലാത്ത 755 നന്മ സ്റ്റോറുകളും ലാഭകരമല്ലാത്ത ത്രിവേണി…
Read Moreതമിഴ്നാട്ടിലെ സിനിമ സ്റ്റൈൽ ട്രെയിൻ കൊള്ളയുടെ അന്വേഷണം കൊച്ചിയിലേക്കും
സേലത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിനിൽ കൊണ്ടുപോയ കോടികൾ കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണം കൊച്ചിയിലേക്ക്.. സേലം-ചെന്നൈ എഗ്മോര്‍ എക്സ്പ്രസിന്റെ പ്രത്യേക കോച്ചിനു മുകളില്‍ ദ്വാരം ഉണ്ടാക്കിയാണു കവര്‍ച്ച നടത്തിയത്. കൊള്ള നടന്നതിനു രണ്ടു ദിവസം മുന്‍പ് ഈ കോച്ചിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി എറണാകുളം സൗത്തിലെ യാര്‍ഡില്‍ നടത്തിയിരുന്നു. അറ്റകുറ്റപ്പണി നടന്ന സമയത്ത് ഏതെങ്കിലും തരത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നു തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം കൊച്ചിയിലെത്തി പരിശോധിച്ചു. ഇവിടെ വെച്ചാണോ ബോഗിക്ക് മുകളില്‍ ദ്വാരം ഉണ്ടാക്കിയതെന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. യാര്‍ഡിലെ സിസി ടി വി ദൃശ്യങ്ങളും…
Read Moreപാർട്ടിക്ക് വേണ്ടി കൊല്ലപ്പെടുന്നവരെ പറഞ്ഞപ്പോൾ സി പി എമ്മിന് പൊള്ളി.ശ്രീനിവാസന് മറുപടിയുമായി കോടിയേരിയും
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളില്‍ സാധാരണക്കാരാണ് കൊല്ലപ്പെടാറുള്ളതെന്ന നടന് ശ്രീനിവാസന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സാധാരണക്കാര്‍ മാത്രമല്ല, നേതാക്കളും പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയുമെല്ലാം ഇതിനുദാഹരണമാണ്. ഇക്കാര്യങ്ങള്‍ കുപ്രചാരകര്‍ മറന്നു പോകരുതെന്നും കോടിയേരി വ്യക്തമാക്കി. രക്തസാക്ഷികളെ ഉണ്ടാക്കുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞുവെന്ന് നേരത്തെ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെ ശ്രീനിവാസന് വ്യക്തമാക്കിയിരുന്നു. രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് നേതാക്കന്മാരുടെ തന്ത്രമാണ്. രക്തസാക്ഷികളുടെ ഫ്ലെക്സ് വെച്ച് ജനകീയ വികാരമുയര്‍ത്തി പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ വിശ്വാസം. പക്ഷേ,…
Read Moreവീണ്ടും വിദ്വേഷം വിതറി ട്രംപ്
വീണ്ടും വിദ്വേഷ പ്രസംഗവുമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ്. മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്നവരെ സൂഷ്മ പരിശോധനയ്ക്ക് ശേഷമേ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയിലെ ഒഹിയോയില്‍ നടന്ന പൊതുപരിപാടിയില്‍ ഇസ്ലാമിക തീവ്രവാദത്തെ നേരിടുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നടത്താന്‍ പോകുന്ന പദ്ധതികളെക്കുറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് വാചാലനായത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര് അമേരിക്കയിലേക്ക് വരുമ്പോള്‍ സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ട്രംപിന്റെ തീരുമാനം. പാശ്ചാത്യരാജ്യങ്ങളുടെ മൂല്യങ്ങളില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ പൂര്‍ണമായും വിലക്കുമെന്ന് പറഞ്ഞ ട്രംപ്…
Read More