ബെംഗളൂരു: കേരളത്തിലേക്കുള്ള രണ്ടുതീവണ്ടി സർവീസുകൾ കഴിഞ്ഞദിവസം പുനരാരംഭിച്ചപ്പോൾ നഗരത്തിലെ അനേകം മലയാളികൾ ആശ്രയിച്ചിരുന്ന യശ്വന്ത്പുര-കണ്ണൂർ എക്സ്‌പ്രസ് പുനരാരംഭിക്കുന്നതിൽ ഇതുവരെ തീരുമാനം ആയില്ല. യശ്വന്ത്പുരയിൽനിന്ന് സേലം, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, വടകര വഴി കണ്ണൂരിലെത്തുന്ന തീവണ്ടിയാണിത്. ഏപ്രിൽ അവസാനം ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽവന്ന സമയത്താണ് ഈ തീവണ്ടി ഓട്ടം നിർത്തിയത്. കോവിഡിനുമുമ്പ് നിറയെ യാത്രക്കാരുമായാണ് ഇത് സർവീസ് നടത്തിവന്നത്. നഗരത്തിൽ നിന്ന് കേരളത്തിന്റെ വടക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാരാണ് കൂടുതലും ബുദ്ധിമുട്ട് നേരിടുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലേക്ക് പോകേണ്ടവരുടെ കാത്തിരിപ്പ് വീണ്ടും നീളുന്നു. കോവിഡ്…
Read MoreAuthor: ന്യൂസ് ബ്യുറോ
നഗരത്തിലും ഇന്ധനവില കുതിച്ചുയരുന്നു; നൂറിന്റെ നിറവിൽ പെട്രോൾ
ബെംഗളൂരു: കോവിഡ് ദുരിതങ്ങള്‍ക്കിടയിലും ഇന്ധന വില തുടര്‍ച്ചയായി വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. ഇപ്പോൾ നഗരത്തിലും നൂറിന്റെ നിറവിൽ പെട്രോൾ വില, തൊണ്ണൂറ് കഴിഞ്ഞ് ഡീസലും. നഗരത്തിലെ ഇന്നത്തെ പെട്രോൾ വില 100.17 ആണ്, ഡീസലിന് 92.97 രൂപയും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിൽ ഇത് അഞ്ചാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. മാർച്ച് 2020ൽ 71.91 ആയിരുന്ന പെട്രോൾ വിലയാണ് ഒരു വർഷം കഴിഞ്ഞപ്പോൾ 28.79 വർദ്ധിച്ച് ഇപ്പോൾ നൂറ് കഴിഞ്ഞിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം മാർച്ച് 2020ന് ഡീസൽ വില 64.41 ആയിരുന്നിടത്ത് ഇപ്പോൾ വില…
Read Moreകോവിഡ് മരണങ്ങളിൽ വിറങ്ങലിച്ചു നിന്ന നഗരത്തിന് ആശ്വാസം
ബെംഗളൂരു: കോവിഡ് മരണങ്ങളിൽ വിറങ്ങലിച്ചു നിന്ന നഗരത്തിന് ഇപ്പോൾ നേരിയ ആശ്വാസം. നഗരത്തിലെ മരണ നിരക്ക് കുറഞ്ഞതോടെ ഇതിൽ നിന്ന് ഏതാണ്ട് മോചനം നേടിക്കഴിഞ്ഞു എന്നു വേണം കരുതാൻ. ബുധനാഴ്ച 19 പേരാണ് നഗരത്തിൽ മരിച്ചത്. ദിവസം 300ലധികം പേർ കോവിഡ് ബാധിച്ചു മരിച്ച ജില്ലയാണിത്. കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതിനൊപ്പം മരണവും കുറഞ്ഞുവരുന്നത് സംസ്ഥാനത്തിന് വലിയ ആശ്വാസം പകരുന്നു. ഏതാനും ദിവസമായി കോവിഡ് മരണം കൂടി നിൽക്കുന്നത് മൈസൂരുവിലാണ്. ബുധനാഴ്ച ഇവിടെ 28 പേർ മരിച്ചു. എന്നാൽ സംസ്ഥാനത്ത് ബുധനാഴ്ച ബാഗൽകോട്ട്, ബീദർ, ചിത്രദുർഗ,…
Read Moreഐ.സി.യു. കിടക്കകൾക്കുവേണ്ടി ആശുപത്രിക്കുമുന്നിൽ ഇനി കാത്തിരിക്കേണ്ടി വരില്ല
ബെംഗളൂരു: ഒരു മാസം മുമ്പുവരെ ഐ.സി.യു. കിടക്കകൾക്കുവേണ്ടി ആശുപത്രിക്കുമുന്നിൽ കാത്തിരിക്കുന്ന രോഗികൾ പതിവുകാഴ്ചയായിരുന്നു. ഇത്തരം ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ഐ.സി.യു. കിടക്കകൾ തയ്യാറാക്കണമെന്നാണ് ബി.ബി.എം.പി. വ്യക്തമാക്കുന്നത്. ആവശ്യത്തിന് ഐ.സി.യു. കിടക്കകളില്ലാത്ത സാഹചര്യമാണ് നഗരത്തിലുള്ളത്. അതിനാൽ മൂന്നാംഘട്ട കോവിഡ് വ്യാപനപ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിൽ 4,500 ഐ.സി.യു. കിടക്കകളെങ്കിലും സജ്ജീകരിക്കേണ്ടിവരുമെന്ന് ബി.ബി.എം.പി.യുടെ ആരോഗ്യവിഭാഗം പറയുന്നു. മൂന്നുമാസത്തിനുള്ളിൽ ഐ.സി.യു. കിടക്കകളുടെ എണ്ണം കുത്തനെ വർധിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. നിലവിൽ 1300 ഐ.സി.യു. കിടക്കകളാണ് നഗരത്തിലുള്ളത്. ആദ്യഘട്ടത്തിൽ ജനറൽ ആശുപത്രികളിലും കോർപ്പറേഷന്റെ കീഴിലുള്ള ആശുപത്രികളിലുമായിരിക്കും കിടക്കകൾ ഒരുക്കുക. സ്വകാര്യ സംഘടനകളുടേയും…
Read Moreഒഴിഞ്ഞു പോയവരുടെ തിരിച്ചു വരവും കാത്ത് പി.ജി. ഉടമകൾ
ബെംഗളൂരു: കോവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ താമസക്കാർ വാടകവീടുകളും പി.ജി.കളും ഒഴിവാക്കി സ്വദേശത്തേക്ക് മടങ്ങിയതിനെത്തുടർന്ന് കനത്ത നഷ്ടമാണ് ഉടമകൾ നേരിടുന്നത്. വീട്ടുടമകളും പേയിങ് ഗസ്റ്റ് സ്ഥാപനമുടമകളും നഗരത്തിൽ ലോക്ഡൗൺ ഇളവു ലഭിച്ചതോടെ പുതിയ താമസക്കാരെ കണ്ടെത്താനുള്ള പ്രയത്നത്തിലാണ്. വീടുകൾക്കുമുന്നിൽ ബോർഡുകൾ എഴുതിത്തൂക്കിയും സാമൂഹിക മാധ്യമങ്ങളിൽ പരസ്യംചെയ്തുമാണ് ഉടമകൾ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. 10 ശതമാനംവരെ വാടകയിൽ കിഴിവ് ലഭിക്കുമെന്ന് കാട്ടിയാണ് ഉടമകൾ പരസ്യങ്ങളിടുന്നത്. പോഷകസമ്പുഷ്ടമായ ഭക്ഷണവും വാഗ്ദാനംചെയ്യുന്നുണ്ട്. നഗരത്തിൽ വീടുകൾക്കും പി.ജി.കൾക്കും വാടകയും കുത്തനെ കുറഞ്ഞു. നേരത്തെയുണ്ടായിരുന്നതിന്റെ 10 മുതൽ 15 ശതമാനംവരെയാണ് കുറവുണ്ടായത്. സെക്യൂരിറ്റിതുകയിലും വലിയ…
Read Moreകോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ്
ബെംഗളൂരു: കുടുംബാരോഗ്യ ക്ഷേമവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിദേശത്ത് പോകുന്നവർക്ക് കോവിഷീൽഡ് വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞ് നൽകുമെന്ന് വ്യക്തമാക്കി. വിദേശത്ത് ജോലിക്കുപോകുന്നവർ, വിദ്യാഭ്യാസത്തിനുവേണ്ടി വിദേശത്ത് പോകുന്ന വിദ്യാർഥികൾ, ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോകുന്നവർ എന്നിവർക്കാണ് രണ്ടാം ഡോസ് വാക്സിൻ 28 ദിവസത്തിന് ശേഷം എടുക്കാൻ അനുമതിയുള്ളത്. മറ്റുള്ളവർക്ക് കേന്ദ്രസർക്കാരിന്റെ ഉത്തരവുപ്രകാരം 12 മുതൽ 16 ആഴ്ചകൾക്കിടയിലാകും രണ്ടാം ഡോസ് നൽകുക.സർക്കാർ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാത്രമാകും ക്യാമ്പ് നടത്തുക. പാസ്പോർട്ട് രജിസ്റ്റർ ചെയ്യാതെ ആദ്യ ഡോസ് സ്വീകരിച്ചവർക്കും രണ്ടാം ഡോസ്…
Read Moreആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ
ബെംഗളൂരു: ലോക്ഡൗണിനെത്തുടർന്ന് കനത്ത സാമ്പത്തിക നഷ്ടമാണ് സ്വകാര്യബസുകൾക്കുണ്ടായത്. ഇതിനിടെ ഡീസൽ വില കുത്തനെ വർധിക്കുകയും ചെയ്തു. ലോക്ഡൗൺ പിൻവലിച്ചാലും നിരക്ക് വർധനയുൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. ബസ് നിരക്ക് വർധിപ്പിക്കാതെ സർവീസ് നടത്തിയാൽ ജീവനക്കാർക്ക് കൂലി നൽകാനുള്ള വരുമാനം പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്ന് കർണാടക പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. മാസങ്ങളോളം ഓടിക്കാതെയിട്ടതിനാൽ അറ്റകുറ്റപ്പണികൾ നടത്തി ബസുകൾ വീണ്ടുംനിരത്തിലിറക്കാൻ വലിയ തുക ചെലവാകും. നിരക്ക് വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ കാണുമെന്ന് പ്രൈവറ്റ്…
Read Moreകോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം കാന്തികശക്തി ലഭിച്ചെന്ന് യുവതി
ബെംഗളൂരു: കഴിഞ്ഞ ദിവസമാണ് ഒരു ഉഡുപ്പി സ്വദേശി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന് ശേഷം തന്റെ ശരീരത്തിൽ കാന്തികശക്തി ലഭിച്ചെന്ന അവകാശവാദവുമായി വന്നത്. എന്നാൽ ഇപ്പോൾ അതേ അവകാശവാദവുമായി വന്നിരിക്കുകയാണ് നഗരത്തിലെ ഒരു യുവതി. കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം കാന്തികശക്തി ലഭിച്ചെന്ന അവകാശവാദവുമായി ജ്യോതി എന്ന യുവതിയാണ് എത്തിയിരിക്കുന്നത്. ജ്യോതി ഏപ്രിൽ 26നാണ് കോവാക്സിൻ സ്വീകരിച്ചത്. വാക്സിൻ എടുത്തവരിൽ കാന്തിക ശക്തി എന്ന റിപ്പോർട്ടുകൾ പത്രത്തിൽ വായിച്ചതിന് ശേഷം അടുക്കളയിൽ എത്തി ഫോർക്ക് കയ്യിൽ വെച്ചപ്പോൾ അത് ഇരുന്നതായി ജ്യോതി പറയുന്നു. താക്കോലും ശരീരത്തിൽ…
Read Moreനാട്ടിലേക്ക് അതിവിദഗ്ധമായി മദ്യം കടത്തിയ മലയാളിക്ക് പറ്റിയ അക്കിടി
ബെംഗളൂരു: കേരളത്തിൽ ലോക്ഡൗൺ കാലത്ത് മദ്യശാലകള്‍ അടഞ്ഞു കിടക്കുന്നതിനാൽ നാട്ടിലേക്ക് സുഹൃത്തിന് വേണ്ടി അതിവിദഗ്ധമായി മദ്യം കടത്തിയ നഗരത്തിലെ ഒരു മലയാളിക്ക് അക്കിടി പറ്റി. നഗരത്തിൽ നിന്ന് തപാല്‍ മാര്‍ഗം അയച്ചുകൊടുത്ത മദ്യക്കുപ്പികള്‍ കിട്ടിയത് എക്സൈസ് സംഘത്തിന്റെ കൈയില്‍. മദ്യത്തോടൊപ്പം ‘ടച്ചിങ്സായി’ അല്‍പ്പം മിക്സ്ചറും അയച്ചതോടെയാണ് സംഗതി വെളിച്ചെത്തായത്. മിക്സ്ചര്‍ ഉണ്ടായിരുന്നതിനാല്‍ പാഴ്സല്‍ എലി കരണ്ടു. ഇതോടെ സംഗതി പുറത്തായി. എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിലെത്തിയ പാഴ്സലില്‍ മദ്യമാണെന്ന് കണ്ടെത്തിയതോടെ അധികൃതര്‍ വിവരം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ടി.എ. അശോക് കുമാറിനെ അറിയിച്ചു. തുടര്‍ന്ന്…
Read Moreഈ മാസം 21നു ശേഷം കൂടുതൽ ഇളവുകൾ അനുവദിച്ചേക്കും
ബെംഗളൂരു: സംസ്ഥാനത്ത് ഈ മാസം 21നു ശേഷം കൂടുതൽ ലോക്ഡൗൺ ഇളവുകൾ അനുവദിച്ചേക്കും. കോവിഡ് വ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തി രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. ആദ്യഘട്ട ഇളവുകൾ പ്രഖ്യാപിച്ചത് പോലെതന്നെ കോവിഡ് സാങ്കേതിക സമിതി സർക്കാരിനു നൽകുന്ന ഉപദേശമനുസരിച്ചായിരിക്കും തീരുമാനം എടുക്കുന്നത്. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായും സംസ്ഥാനത്തെ മുതിർന്ന മന്ത്രിമാരുമായും ചർച്ച നടത്തിയതിന് ശേഷം ഈ ആഴ്ച്ച അവസാനം തന്നെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിലവിൽ ബെംഗളൂരു ഉൾപ്പെടെ 20 ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ…
Read More