3 ദക്ഷിണേന്ത്യൻ ന്യൂസ് ചാനലുകൾക്ക് ഒന്നിച്ച് അഭിമുഖം നൽകി പ്രധാനമന്ത്രി;ഇന്ന് 8 മണിക്ക് സംപ്രേക്ഷണം ചെയ്യും.

ന്യൂഡൽഹി: തമിഴിലെ തന്തി ടിവിയിൽ അഭിമുഖം നൽകിയതിന് പിന്നാലെ ഭക്ഷിണേന്ത്യയിലെ മൂന്ന് ഭാഷകളിലെയും ന്യൂസ് ചാനലുകൾക്ക് ഒരേ സമയം അഭിമുഖം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യാനെറ്റ് ന്യൂസ് കമ്യൂണിക്കേഷൻ്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് മലയാളം, തെലുഗു, സുവർണ ഏഷ്യാനെറ്റ് ന്യൂസ് കന്നഡ എന്നിവയിലെ പ്രതിനിധികൾക്കാണ് പ്രധാനമന്ത്രി അഭിമുഖം നൽകിയത്. മലയാളത്തിൽ നിന്ന് സിന്ധു സൂര്യകമാർ.കന്നഡയിൽ നിന്ന് അജിത് ഹനുമക്കനവർ എന്നിവരാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. ഇന്ന് രാത്രി 8 മണിക്ക് 3 ചാനലുകളിലും അഭിമുഖം സംപ്രേക്ഷണം ചെയ്യും.

Read More

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ.

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ. കഴിഞ്ഞദിവസം ബാംഗ്ലൂർ ഈസ്റ്റ്‌ കൾച്ചറൽ അസോസിയേഷനിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീമതി ലത നമ്പൂതിരി അധ്യക്ഷൻ വഹിച്ച യോഗത്തിൽ, ഗിരീഷ് കുമാർ സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും, ശ്രീ സതീഷ് നായർ സംഘടനയുടെ ഓഡിറ്റ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ടും അവതരിപ്പിച്ചു. യോഗത്തിൽ ശ്രീ സി പി രാധാകൃഷ്ണൻ, ശ്രീ ബിനു ദിവാകരൻ, ശ്രീ ലിങ്കൻ വാസുദേവൻ, ശ്രീ വിനു തോമസ് എന്നിവർ സംസാരിച്ചു. ശ്രീ അനൂപ് ചന്ദ്രൻ നന്ദിയും പറയുകയുണ്ടായി.…

Read More

കാറുകഴുകിയവരും ചെടി നനച്ചവരും പെട്ടു;പിഴയായി ഈടാക്കിയത് 20 ലക്ഷം രൂപ!

ബെംഗളൂരു : ജലക്ഷാമം നേരിടുന്ന നഗരത്തിൽ മറ്റാവശ്യങ്ങൾക്ക് വെള്ളം ഉപയോഗിക്കുകയും പാഴാക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തി ജല അതോറിറ്റി 407 പേരിൽ നിന്ന് ഇതുവരെ ഈടാക്കിയത് 20.3 ലക്ഷം രൂപ. ഇതിൽ കൂടുതൽ പേർ കാർ കഴുകാൻ ശുദ്ധജലം ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് പിഴ നൽകേണ്ടി വന്നത്. ശുദ്ധജലം ഉപയോഗിച്ച് ചെടി നനച്ചതിനും പിഴ നൽകേണ്ടി വന്നിട്ടുണ്ട്. 5000 രൂപ വീതമാണ് പിഴ ഈടാക്കിയത്.

Read More

ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല;ബെംഗളൂരുവിൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ച.

ബെംഗളൂരു : ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് ബെംഗളൂരു നഗരത്തിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ ) ഏപ്രിൽ 11 വ്യാഴാഴ്ചയാണെന്ന് ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലീം അസോസിയേഷൻ ഖത്തീബ് സെയ്ദ് മുഹമ്മദ് നൂരി അറിയിച്ചു.

Read More

മാസപ്പിറവി കണ്ടു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ.

കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ നാളെയാണ് ചെറിയ പെരുന്നാൾ എന്ന് ഖാസിമാരും പാണക്കാട് തങ്ങളും പ്രഖ്യാപിച്ചു.

Read More

യെശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച!

ബെംഗളൂരു : ഇന്നലെ രാത്രി 8 മണിയോടെ യശ്വന്ത് പുരയിൽ നിന്ന് സേലം- ഷൊറണൂർ വഴി കണ്ണൂരിലേക്ക് പുറപ്പെട്ട യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. സേലത്തിനും ധർമപുരിക്കും ഇടയിൽ വച്ചാണ് കവർച്ച നടന്നത്.എ.സി. കോച്ചുകളിൽ യാത്ര ചെയ്തിരുന്ന ഇരുപതോളം യാത്രക്കാർ ആണ് കവർച്ചക്ക് ഇരയായത്. ഇറങ്ങിക്കിടന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകളും ലാപ്പ്ടോപ്പുകളും കവർച്ച ചെയ്തതിന് ശേഷം ബാഗുകൾ ശുചി മുറിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. കവർച്ചക്കിരയായ യാത്രക്കാർ സേലം സറ്റേഷനിൽ ഇറങ്ങി റെയിൽവേ പോലീസിന് പരാതി നൽകി.

Read More

സ്കൂൾ കുട്ടികൾക്കായി ഹെൽമെറ്റ് വിതരണം നടത്തി.

ബെംഗളൂരു : നഗരത്തിലെ മലയാളി സാംസ്കാരിക സംഘടനയായ സമന്വയ ബാംഗ്ലൂരിൻ്റെ ചന്താപ്പുര ഭാഗ്, ഹൊസാ റോഡ് സ്ഥാനീയ സമിതികളുടെ നേതൃത്വത്തിൽ, ഹീറോ മോട്ടോർസ് കോപ്സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ ഹെൽമറ്റ് വിതരണം ഹൊസാ റോഡ് Bluebell Public സ്കൂളിൽവെച്ചു നടന്നു. ഇലക്ട്രോണിക് സിറ്റി ട്രാഫിക് സർക്കിൾ ഇൻസ്‌പെക്ടർ ശ്യാം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്ഥലം കോർപ്പറേറ്റർ ശാന്ത ബാബു പങ്കെടുത്തു . പ്രസ്തുത ചടങ്ങിൽ, വരുന്ന Olympic Games Paris 2024 women’s air rifle കാറ്റഗറിയിൽ ഇന്ത്യയെ റപ്രെസെൻ്റ്…

Read More

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഏപ്രിൽ 26നും മെയ് 7നും; ബെംഗളൂരുവിൽ ഏപ്രിൽ 26ന്.

ബെംഗളൂരു : ഇന്നലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് : ഏപ്രിൽ 26: ബെംഗളൂരു റൂറൽ ബെംഗളൂരു സൗത്ത് ബെംഗളൂരു നോർത്ത് ബെംഗളൂരു സെൻട്രൽ മൈസൂരു ചിത്രദുർഗ ഉഡുപ്പി – ചിക്കമഗളൂരു ദക്ഷിണ കന്നഡ ഹാസൻ തുമക്കുരു ചിക്കബലാപുര കോലാർ മണ്ഡ്യ ചാമരാജ് നഗർ മെയ് 7: വിജയ നഗര, ബെളഗാവി, ബെളളാരി, ചിക്കോഡി, ഹാവേരി -ഗദഗ്, കലബുറഗി, ബീദർ, ഹുബ്ബള്ളി – ധാർവാഡ്, ഉത്തര കന്നഡ , കൊപ്പാൾ, റായ്ച്ചൂർ, ദാവനഗരെ, ശിവമൊഗ്ഗ, ബാഗൽ…

Read More

തുടർ തോൽവികൾ;ഇവാൻ വുക്കമനോവിച്ച് പുറത്തേക്ക്!

കൊച്ചി: തുടർച്ചയായ പരാജയത്തിൽ മനം മടുത്ത് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കോച്ച് ഇവാൻ വുക്കമനോവിച്ച് സ്ഥാനമൊഴിയുന്നതായി വാർത്തകൾ. ഈ സീസണിൻ്റെ അവസാനം അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിടും പല യൂറോപ്യൻ ഒന്നാം ഡിവിഷൻ ക്ലബുകളിൽ നിന്നും അദ്ദേഹത്തിന് നല്ല അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേ സമയം നിലവിലുള്ള 2 ഐ.എസ്.എൽ കോച്ചുകളുമായി ബ്ലാസ്‌റ്റേഴ്സ് മാനേജ്മെൻ്റ് ചർച്ച തുടങ്ങിയിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ന്യൂസാണ് ഈ വാർത്ത പുറത്ത് വിട്ടത്. Ivan Vukomanovic is likely to step down after the end of this…

Read More

ജയദേവ ഹൃദ്രോഗാശുപത്രിയുടെ മുൻ ഡയറക്ടറും ദേവഗൗഡയുടെ മരുമകനുമായ ഡോ: മഞ്ജുനാഥ് ബി.ജെ.പി.ടിക്കറ്റിൽ ഡി.കെ.ശിവകുമാറിൻ്റെ സഹോദരൻ ഡി.കെ.സുരേഷിനെ നേരിടും; പ്രതാപ സിംൻഹക്ക് സീറ്റില്ല;കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി.

ബെംഗളൂരു : രണ്ടാം ഘട്ട പട്ടികയിൽ കർണാടകയിലെ കൂടുതൽ ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ പ്രഹ്ലാദ് ജോഷി ധാർവാഡിൽ മൽസരിക്കും, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹവേരിയിലും മുതിർന്ന നേതാവ് യെദിയൂരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്ര ഷിമോഗയിലും ശോഭ കരന്തലജെ ബെംഗളൂരു നോർത്തിലും മൽസരിക്കും. ലോക്സഭക്കുള്ളിൽ പൊടികൾ വിതറി പ്രതിഷേധിച്ച യുവാക്കൾക്ക് പാസ് നൽകിയതിലൂടെ വിവാദത്തിലായ യുവ നേതാവ് പ്രതാപ സിൻഹക്ക് മൈസൂർ മണ്ഡലം നഷ്ട്ടപ്പെട്ടു, പകരം വോഡയാർ രാജവംശത്തിലെ യെദുവീർ മൽസരിക്കും. തുടർച്ചയായി വിവാദ പ്രസ്താവനകൾ ഉയർത്തുന്ന മുൻ കേന്ദ്രമന്ത്രി…

Read More
Click Here to Follow Us