ബെംഗളുരു : ഉപതെരഞ്ഞെടുപ്പിൽ 3 മണ്ഡലങ്ങളിലും കോൺഗ്രസിന് മിന്നും ജയം. വൻമൽസരം നടന്ന ചന്നപട്ടണയിൽ എൻ ഡി എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വമി കോൺഗ്രസ് സ്ഥാനാർഥി സി.പി. യോഗേശ്വറിനോട് പരാജയപ്പെട്ടു. 25357 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യോഗേശ്വറിൻ്റെ ജയം. നിഖിൽ 87031 വോട്ടുകൾ നേടി, യോഗേശ്വറിന് 112338 വോട്ടുകൾ ലഭിച്ചു. കുമാരസ്വാമി ലോക്സഭയിലേക്ക് മൽസരിച്ച ജയിച്ചതോടെയാണ് ചന്ന പട്ടണ മണ്ഡലത്തിൽ ഒഴിവ് വന്നത്. സീറ്റ് പ്രതീക്ഷിരുന്ന ബി.ജെ.പി. നേതാവ് യോഗേശ്വർ കോൺഗ്രസിലേക്ക് മാറുകയും അവിടെ മൽസരിക്കുകയുമായിരുന്നു. മുൻമുഖ്യമന്ത്രി ബന്ധവരാജ് ബൊമ്മയ് ലോക്സഭയിലേക്ക്…
Read MoreAuthor: സ്വന്തം ലേഖകന്
ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും വീണ്ടും”ഹോം ഗ്രൗണ്ടിൽ”നേർക്കുനേർ;മൽസരത്തിൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ !
ബെംഗളൂരു : വീണ്ടും ചിരവൈരികൾ നഗരത്തിൽ ഏറ്റു മുട്ടുന്നു, ബെംഗളൂരു എഫ്സിയുടെ ഹോം ഗ്രൗണ്ടിൽ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം ഹോം ഗ്രൗണ്ടിൽ ഈ വരുന്ന ഡിസംബർ ഏഴാം തീയതി ശനിയാഴ്ചയാണ് മൽസരം. നമ്മുടെ കണ്ഠീരവ സ്റ്റേഡിയത്തിൽ ! കഴിഞ്ഞ ഏതാനും വർഷത്തെ കണക്കുകൾ നോക്കിയാൽ മൽസരഫലങ്ങൾ ബെംഗളൂരുവിന് അനുകൂലമായിരുന്നു എന്നാലും തോൽക്കുന്തോറും വീര്യം കൂടുന്ന ആരാധകരുള്ള ലോകത്തിലെ ഏക കാൽപന്ത് കളിക്കുട്ടമായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർ നഗരത്തിലേക്ക് ഒഴുകിയെത്തുമെന്നത് ഉറപ്പ്. പേടിഎം ഇൻസൈഡറിലൂടെ ഇപ്പോൾ ടിക്കറ്റ് ഉറപ്പിക്കാം. നോർത്ത് അപ്പർ സ്റ്റാൻ്റിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ്…
Read Moreമഹാബലി സ്വന്തം പ്രജകളെ കാണാൻ വരുന്ന സുദിനം! ഇന്ന് ബലി പാട്യമി.
ബെംഗളൂരു : കർണാടകയിലും ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഇന്ന് ബലി പാട്യമി ആഘോഷിക്കുന്നു. ദീപങ്ങളുടെ ഉൽസവമായ ദീപാവലിക്ക് നാലാം ദിവസമാണ് ബലി പാട്യമി അല്ലെങ്കിൽ ബലി പ്രതിപദ ആഘോഷിക്കുന്നത്. ബലിപാഡ്വ (മഹാരാഷ്ട്ര),ബാർലജ് (ഹിമാചൽ പ്രദേശ് ),ബെസ്റ്റു വരാസ് ( ഗുജറാത്ത്), രാജാബലി (ജമ്മു) എന്നിങ്ങനെ യാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ ഈ ആഘോഷം അറിയപ്പെടുന്നത്. കേരളത്തിലെ ഓണാഘോഷത്തിൻ്റെ അതേ ഐതീഹ്യം തന്നെയാണ് ഈ ആഘോഷത്തിന് പിന്നിലും. രാജ്യം ഭരിച്ചിരുന്ന അസുരരാജാവിനെ വിഷ്ണുവിൻ്റെ അവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും തുടർന്ന് ഭൂമിയിലെ ജനങ്ങളെ കാണാൻ മഹാബലി തിരിച്ചെത്തുന്നതും…
Read Moreഈ നമ്പർ കുറിച്ചു വച്ചോളൂ! ഉൽസവകാലത്ത് കൊള്ള നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്ക് എതിരെ പരാതിനൽകാം; പെർമിറ്റ് റദ്ദാക്കും!
ബെംഗളൂരു: പ്രത്യകിച്ച് മലയാളികൾ കാത്തിരുന്ന ഒരു സൗകര്യം കർണാടക ഗതാഗത വകുപ്പ് ഇവിടെ ഏർപ്പെടുത്തിയിരിക്കുകയാണ്. സ്വകാര്യ ബസുകളുടെ കൊള്ള നിരക്കിനെതിരെ ഒരു പരാതിപ്പെടാൻ ഒരു ഹെൽപ്പ് ലൈൻ നമ്പറുകളോട് കൂടിയ ഒരു കണ്ട്രോൾ റും തുറന്നിരിക്കുകയാണ്. 9889863429 9449863426 വാരാന്ത്യങ്ങളിലും ഉൽസവ കാലങ്ങളിലും സ്വകാര്യ ബസുകൾ ഈടാക്കുന്നത് കഴുത്തറുപ്പൻ നിരക്കുകളാണ് എന്നാൽ ഇതിനെതിരെ പരാതിപ്പെടാൻ ഇതുവരെ പ്രത്യേകിച്ച് സംവിധാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മുകളിൽ കൊടുത്ത നമ്പറുകളിൽ വിളിച്ച് പരാതിയറിയിച്ചാൽ ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ എടുക്കുമെന്ന് വകുപ്പ് ഉറപ്പ് നൽകുന്നു.
Read Moreഇന്ത്യൻ സൂപ്പർ ലീഗ് സ്പോൺസറാകാൻ”നന്ദിനി”; കായികലോകത്ത് അമൂലം നന്ദിനിയും തമ്മിലുള്ള”ധവള യുദ്ധം”പുതിയ തലത്തിൽ.
ബെംഗളൂരു: ഒരു കോ ഓപ്പറേറ്റീസ് സൊസൈറ്റിക്ക് എത്ര ഉയരത്തിൽ വളരാൻ കഴിയും എന്ന ചോദ്യം എന്നും നമ്മുടെ പലരുടേയും മുന്നിലുള്ളതാണ്, അവിടെയാണ് അമൂലും നന്ദിനിയും നമ്മുടെ മുൻപിൽ തലയുയർത്തി നിൽക്കുന്നത് , മാത്രമല്ല ഏതൊരു വലിയ കോർപറേറ്റ് കമ്പനികളെയും വെല്ലുവിളിക്കാൻ മാത്രം ഉയരത്തിൽ അവർ വളർന്നിരിക്കുന്നു. കർണാടക മിൽക്ക് ഫെഡറേഷൻ്റെ നന്ദിനി എന്ന ബ്രാൻ്റും ഗുജാത്തിൽ നിന്നുള്ള പാൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മിലുള്ള ധവളയുദ്ധം തുടങ്ങിയിട്ട് വർഷങ്ങളായി. കായികമേളയിൽ അന്താരാഷ്ട്ര തലത്തിൽ ടീമുകളെ സ്പോൺസർ ചെയ്തു കൊണ്ടിരിക്കുകയാണ് രണ്ട് സ്ഥാപനങ്ങളും. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക,…
Read Moreവൻ ഗതാഗതക്കുരുക്ക് ഇലക്ട്രോണിക് സിറ്റി മേൽപ്പാലം താൽക്കാലികമായി അടച്ചു.
ബെംഗളൂരു : വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനെ തുടർന്ന് ഇലക്ട്രോണിക്സിറ്റി മേൽപ്പാലത്തിലെ സിൽക്ക് ബോർഡ് ദിശയിലേക്കുള്ള ഗതാഗതം താൽക്കാലികമായി നിർത്തി വച്ചു. ഇലക്ട്രോണിക്സിറ്റിയിൽ മേൽപ്പാലം ആരംഭിക്കുന്ന സ്ഥലത്ത് തന്നെ ബാരിക്കേഡുകൾ വച്ച് ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഇതേ തുടർന്ന് സിൽക്ക് ബോർഡ് ദിശയിലേക്ക് മേൽപ്പാലത്തിന് താഴെ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.
Read Moreനമ്മെ മെട്രോ ഗ്രീൻ ലൈനിൽ ഗതാഗതം തടസപ്പെട്ടു.
ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം 05:30 മുതൽ രാഷ്ട്രീയ വിദ്യാലയ റോഡ് സ്റ്റേഷനും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുമിടയിൽ മെട്രോ ഗതാഗതം പൂർണമായി നിർത്തി വക്കുകയായിരുന്നു. വൈദ്യുതി വിതരണ സംബന്ധമായ തകരാർ ആണ് കാരണം എന്നാണ് ലഭ്യമായ വിവരം. ഇതുമൂലം ഗ്രീൻ ലൈനിലെ വിവിധ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ വൻ തിരക്ക് രൂപപ്പെട്ടു.
Read Moreമലയാളം മിഷൻ സുഗതാജ്ഞലി കാവ്യാലപന മൽസര വിജയികൾ
ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക സുഗതാജ്ഞലി കാവ്യാലാപന മൽസരത്തിൻ്റെ ചാപ്റ്റർ തല മൽസരങ്ങളുടെ സമാപന സമ്മേളനവും ഫലപ്രഖ്യാപനവും നടത്തി. കവി കുരീപ്പുഴ ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കർണ്ണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ അധ്യക്ഷം വഹിച്ചു. ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, സെക്രട്ടറി ഹിത വേണുഗോപാൽ, അധ്യാപിക നീതു കുറ്റിമാക്കൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ മൽസരങ്ങളുടെ വിധിനിർണ്ണയത്തിനു നേതൃത്വം നൽകിയ ആതിര മധു, വേലു ഹരിദാസ്, വിജു നായരങ്ങാടി എന്നിവർ മൽസരങ്ങളെ വിലയിരുത്തി സംസാരിച്ചുകൊണ്ട്…
Read Moreനഗരത്തിൽ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത!
ബെംഗളൂരു : നഗരത്തിൽ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇടിയും കാറ്റിനോടും കൂടിയ കനത്ത മഴയുണ്ടാകും. അതേസമയം ഇപ്പോൾ നഗരത്തിൽ ഉള്ള ചൂടിന് ശമനമൊന്നും ഉണ്ടാവില്ല എന്നും പ്രവചനമുണ്ട്.
Read Moreനമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം തടസപ്പെട്ടു .
ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ഗതാഗതം തടസപ്പെട്ടു . എം.ജി റോഡിനും ട്രിനിറ്റി സർക്കിളിനുമിടയിലാണ് ഗതാഗത തടസമുണ്ടായത് കനത്ത മഴയെ തുടർന്ന് മരം മെട്രോ പാതയിലേക്ക് വീണതിനെ തുടർന്നാണ് ഗതാഗത തടസം നേരിട്ടത് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
Read More