ബെംഗളൂരു: നഗരത്തിൽ കോവിഡിന്റെ രണ്ടാംവരവ് രോഗബാധ പുതിയ ഉയരത്തിലേക്ക് കുതിക്കുന്നു. ബെംഗളൂരു അർബനിൽ കഴിഞ്ഞ ദിവസം 10,497 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ പ്രതിദിന രോഗബാധ 10,000 കടക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,12,521-ലെത്തി. 30 പേർ കൂടി മരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചുള്ള ആകെ മരണം 4,963 ആയി. സജീവ കേസുകളുടെ എണ്ണം 71,827-ലെത്തി. നഗരത്തിലെ കോവിഡ് തീവ്രവ്യാപനം തുടരുന്ന സ്ഥലങ്ങൾ: കെമ്പെഗൗഡ ജക്കൂർ ബ്യാട്ടരായണപുര വിദ്യാരായന്യപുര ബാനസവാടി ന്യൂ ടിപ്പസാന്ദ്ര സംപങ്ങിരാമനഗര ശാന്തള നഗർ കോണെന്ന അഗ്രഹാര സങ്കേനഹള്ളി…
Read MoreAuthor: ന്യൂസ് ഡെസ്ക്
വാളയാര്‍ അതിര്‍ത്തിവഴി നഗരത്തിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
വാളയാർ: തമിഴ്നാട് വീണ്ടും കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന തുടങ്ങി. വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ-പാസ് പരിശോധനയാണ് നടത്തുന്നത്. ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോധനയാണ് തുടങ്ങിയത്. വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ-പാസ് എടുക്കണമെന്ന് കഴിഞ്ഞ മാസമാണ് കോയമ്ബത്തൂര്‍ കളക്ടര്‍ വ്യക്തമാക്കിയത്. 72 മണിക്കൂര്‍ മുൻപ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യില്‍ കരുതണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഉത്തരവ് പുനപരിശോധിക്കണമെന്ന് പാലക്കാട് കളക്ടര്‍ കോയമ്ബത്തൂര്‍ കളക്ടറോട് ആവശ്യപെട്ടിരുന്നു.
Read More12-ാം ക്ലാസ് പരീക്ഷ മാറ്റി; 10-ാം ക്ലാസ് പരീക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി : സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി. സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. പത്താംക്ലാസ് പരീക്ഷ ഫലത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സിബിഎസ്‌ഇ ബോര്‍ഡ് തയ്യാറാക്കും. ഇന്റേണല്‍ അസെസ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍ നിശ്ചയിക്കും. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇതിനായി ജൂണ്‍ ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വെളിപ്പെടുത്തി.
Read Moreസാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി
ബെംഗളൂരു: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. പ്രതിദിന കോവിഡ് കേസുകളില്‍ കുറവില്ലെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ കോവിഡ് രോഗബാധ കുത്തനെ ഉയരുന്നതില്‍ ഒന്ന് കര്‍ണാടകയാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ്, കേരളം, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ വര്‍ധിക്കുന്നത്. രാജ്യത്തെ പ്രതിദിന രോഗബാധയുടെ 83.02 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. ആളുകള്‍ സ്വയം ഉണര്‍ന്നുപ്രവര്‍ത്തിക്കണം, അല്ലെങ്കില്‍ കര്‍ശനനടപടി കൈക്കൊള്ളേണ്ടിവരും. ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മാധ്യമ പ്രവർത്തകരുടെ…
Read More144 പ്രഖ്യാപിച്ചു; മതപരമായ ചടങ്ങുകളിലെ ഒത്തുകൂടല്‍ നിരോധിച്ചു
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മതപരമായ ചടങ്ങുകളിലെ ഒത്തുകൂടല്‍ നിരോധിച്ചു. Karnataka: Dakshina Kannada District Deputy Commissioner imposes Section 144 of CrPC, in view of rising COVID-19 positive cases in the district. All religious gatherings banned at public places, public grounds, gardens, markets and religious places. — ANI (@ANI) March 30, 2021 അടുത്ത 15 ദിവസത്തേക്ക് റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്താൻ അനുവദിക്കില്ല. ആഘോഷ…
Read Moreകോവിഡ് ടെസ്റ്റ് ഇല്ലാതെ സംസ്ഥാനത്തേക്ക് ഇതുവഴി ആളുകളെത്തുന്നു
ബെംഗളൂരു: കേരളവും മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ളവര്‍ കര്‍ശന നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഗോവയെ ആശ്രയിക്കുന്നുവെന്ന് റിപ്പോർട്ട്. ഗോവയില്‍ നിന്ന് എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങളില്ല. ഇതോടെ കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള ആളുകൾ ഗോവയിലെത്തിയതിന് ശേഷം ഗോവയില്‍ നിന്ന് ടാക്‌സിയില്‍ കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയതോടെ ഗോവ അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം ഇല്ലാതെ എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നഗരത്തിലെത്തി ഒരാഴ്ച കഴിഞ്ഞ യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഒരാഴ്ചയില്‍ കൂടുതല്‍ ഇവിടെ…
Read Moreനഗരത്തിൽ കോവിഡ് വ്യാപനം കൂടുന്നത് ഇവിടങ്ങളിൽ
ബെംഗളൂരു: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളും മരണവും ബെംഗൂളരുവിലാണ്. കൂടുതൽ കോവിഡ് പരിശോധന നടക്കുന്നതും ഇവിടെയാണ്. നഗരത്തിൽ ഇന്നലെ 1490 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 4,24,349 ആയി. 632 പേർ രോഗമുക്തരായി. 13,327 പേരാണ് ചികിത്സയിലുള്ളത്. മൂന്നുപേർ മരിച്ചതോടെ ആകെ മരണം 4572 ആയി ഉയർന്നു. നഗരത്തിൽ കോവിഡ് വ്യാപനം കൂടുന്നത് ഇവിടങ്ങളിലാണ്: ബെലണ്ടൂർ എച്.എസ്.ആർ ലേഔട്ട് ശാന്തള നഗർ അരക്കരെ ഹാഗദുർ കോറമംഗല ബാനസവാഡി രാജരാജേശ്വരി നഗർ ഹൊറമാവ് ദൊഡ്ഡനെകുണ്ടി നഗരത്തിലെ വ്യാപനം കണക്കിലെടുത്ത് ബിബിഎംപി പരിധിയില്‍ കോവിഡ് ബാധിതരുടെ…
Read Moreകോവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
ന്യൂഡൽഹി: കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഏപ്രില്‍ മുപ്പതുവരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് നിര്‍ദേശം. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്,കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതായി ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു. ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിരക്ക് കുറവുള്ള സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും അത് വര്‍ധിപ്പിക്കണം. പരിശോധനാനിരക്ക് 70 ശതമാനമെങ്കിലും എത്തിക്കണം. പുതിയതായി രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ ക്വാറന്റൈന്‍ ഉറപ്പാക്കുകയും സമയബന്ധിതമായി ചികിത്സ നല്‍കുകയും വേണം. അവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ വേഗം കണ്ടെത്തുകയും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുകയും വേണം.…
Read Moreഒരാഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവില്‍ 6,000 വരെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യത
ബെംഗളൂരു: മാര്‍ച്ച് 26നകം നഗരത്തിൽ 4,000 മുതല്‍ 6,000 വരെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോവിഡ്-19 ഡാറ്റ നിരീക്ഷിക്കുന്ന വിദ്ഗധര്‍ വിലയിരുത്തുന്നത്. ഒരിടവേളയ്ക്കു ശേഷം ബെംഗളൂരു നഗരത്തില്‍ കോവിഡ് കേസുകള്‍ വലിയ തോതിലാണ് വര്‍ധിക്കുന്നത്. സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 1,798 കേസുകളില്‍ 1,186 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരുവില്‍ നിന്നാണ്. കോവിഡ് വ്യാപനത്തില്‍ 400 ശതമാനം വര്‍ധനവാണ് ബെംഗളൂരുവില്‍ ഉണ്ടായിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. സംസ്ഥാനത്ത് കോവിഡ് 19ന്റെ രണ്ടാം തരംഗം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട്…
Read Moreകോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും അതിര്‍ത്തിയില്‍ നിന്ന് കടത്തി വിടുന്നു
ബെംഗളൂരു: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും അതിര്‍ത്തിയില്‍ നിന്ന് കടത്തി വിടുന്നതായി റിപ്പോർട്ട്. ഇന്ന് മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കര്‍ണാടക നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതല്‍ തലപ്പാടിയില്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും വാഹനങ്ങള്‍ പരിശോധിക്കാതെയാണ് കടത്തിവിട്ടത്. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ദിവസേന വരാറുണ്ട്. അതിര്‍ത്തിയിലെ കര്‍ശനമായ പരിശോധന ആളുകളെ പ്രതിസന്ധിയിലാക്കുന്നതിനാൽ കേരളത്തില്‍ തെരഞ്ഞെടുപ്പടുക്കുന്ന വേളയില്‍ ബി.ജെ.പി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തി കര്‍ശന പരിശോധനയില്‍ ഇളവ് വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ കോടതിയില്‍ തിരിച്ചടി നേരിടുമെന്ന…
Read More