ആരാധകർ ഏറെ കാത്തിരുന്ന സിനിമാ വിശേഷമെത്തി. മലയാള സിനിമാലോകം കണ്ണുനട്ട് കാത്തിരിക്കുന്ന എമ്പുരാൻ സിനിമയുടെ ചിത്രീകരണം അവസാനിച്ചു. ഇന്ന് പുലർച്ചെ 5.35ന് മലമ്ബുഴ റിസർവോയറില്‍ വച്ച് അവസാന ഷോട്ടും ചിത്രീകരിച്ചുകഴിഞ്ഞതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് അറിയിച്ചു. ഇനി 117ാം ദിവസം തിയേറ്ററില്‍ കാണാമെന്നും താരം സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ പറഞ്ഞു. മാർച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാലും ചിത്രീകരണം അവസാനിച്ച വിവരം പങ്കുവച്ചിട്ടുണ്ട്. ‘എട്ട് സംസ്ഥാനങ്ങളും നാല് രാജ്യങ്ങളും ഉള്‍പ്പെടുന്ന 14 മാസത്തെ അവിസ്‌മരണീയമായ യാത്ര. പൃഥ്വിരാജ് സുകുമാരന്റെ…
Read MoreAuthor: Arya
ബെംഗളൂരുവില്‍ കനത്ത മഴയും തണുപ്പും
ബെംഗളൂരു: നഗരം വാരാന്ത്യം ആഘോഷിക്കാൻ കാത്തിരുന്നവരുടെ പ്ലാനുകള്‍ തെറ്റിച്ച് കനത്ത മഴ. ഇന്നലെ അർധരാത്രി മുതല്‍ തുടങ്ങിയ കനത്ത മഴ നഗരവാസികളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഫെംഗല്‍ ചുഴലിക്കാറ്റിനെത്തുടർന്നാണ് പേമാരിക്ക് സാക്ഷ്യം വഹിച്ചത്. രാത്രി തുടങ്ങിയ മഴ ശനിയും ഞായറും ആഘോഷിക്കാൻ പുറത്തിറങ്ങിയവരെയും ബാധിച്ചു. വാഹനഗതാഗതത്തിനും തടസ്സങ്ങളുണ്ടായി. മഴയോടൊപ്പം കഠിനമായ തണുപ്പും നഗരത്തില്‍ അനുഭവപ്പെട്ടു. നിർത്താതെ പെയ്ത മഴ നഗരവാസികളുടെ വാരാന്ത്യ പരിപാടികള്‍ ഇല്ലാതാക്കി. പുറത്തു പോയവർക്ക് മടങ്ങി വരാനുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വലിയ മഴയാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകള്‍. കോർപ്പറേഷൻ സർക്കിള്‍,…
Read Moreലൈംഗിക ആരോപണം; മുതിർന്ന കോൺഗ്രസ് നേതാവിനെ പുറത്താക്കി
ബെംഗളൂരു: സ്കൂളില്‍ അധ്യാപികയോട് ലൈംഗികാതിക്രമം കാട്ടിയ മുതിർന്ന കോണ്‍ഗ്രസ് നേതാവിനെ കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്നും പുറത്താക്കി. കർണാടക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗുരപ്പ നായിഡുവിനെയാണ് പാർട്ടിയില്‍ നിന്നും പുറത്താക്കിയത്. കർണാട പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ അച്ചടക്ക സമതി അധ്യക്ഷൻ കെ റഹ്മാൻ ഖാൻ ആണ് ഗുരപ്പയ്ക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നല്‍കിയത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വർഷത്തേക്കാണ് ഗുരപ്പയെ പുറത്താക്കിയത്. അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഗുരപ്പയ്ക്കെതിരെ കർണാടക ചേന്നമ്മക്കരെ അച്ചുകാട്ട് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന…
Read Moreബെംഗളൂരുവില്‍ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത 19 കാരിയെ രാത്രി വഴിയിൽ ഇറക്കി വിട്ടതായി പരാതി
ബെംഗളൂരു: കെഎസ്‌ആര്‍ടിസി ബസില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ രാത്രി പെരുവഴിയിലിറക്കിവിട്ടതായി പരാതി. ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്തിയില്ലെന്നാണ് പരാതി. കോഴിക്കോട് താമരശേരിയിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. നഗരത്തിൽ ഏവിയേഷൻ കോഴ്സിന് പഠിക്കുന്ന 19 കാരിക്കാണ് ദുരനുഭവം. താമരശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇറങ്ങാന്‍ 19കാരി ആവശ്യപ്പെട്ടു. എന്നാല്‍, കെഎസ്‌ആര്‍ടിസി സ്കാനിയ ബസ് ഇവിടെ നിര്‍ത്തിയില്ല. ഇതിനുശേഷം കാരാടിയാണ് ബസ് നിര്‍ത്തിയത്. രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. പിന്നീട് വിദ്യാര്‍ത്ഥിനി അച്ഛനെ വിളിച്ച് ശേഷം…
Read Moreബെംഗളൂരുവിലെ എച്ച്‌എസ്ബിസി ബാങ്കിന് ബോംബ് ഭീഷണി
ബെംഗളൂരു: ബെംഗളൂരുവിലെ ട്രിനിറ്റി സർക്കിളിലുള്ള എച്ച്‌എസ്ബിസി ബാങ്കിന് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട്. ബുധനാഴ്ചയാണ് സംഭവം. ഭീഷണിയെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും പരിശോധനയില്‍ കണ്ടെത്താനായില്ല, ഇത് വ്യാജ ഭീഷണിയാണെന്നാണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ഡിസിപി മാധ്യമങ്ങളോട് പറഞ്ഞത്. ബെംഗളൂരുവിലെ ട്രിനിറ്റി സർക്കിളിലുള്ള എച്ച്‌എസ്ബിസി ബാങ്കിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതായും, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും, ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് കരുതുന്നതായും , ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ…
Read Moreഅടുത്തടുത്ത ദിവസങ്ങളിൽ ദമ്പതികൾ മരിച്ചു
ബെംഗളൂരു: ഉദ്യാവർ പാരിഷ് പാസ്റ്ററല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ലോറൻസ് ഡിസൂസയും (49), ഭാര്യ അധ്യാപികയായ ജുലിയാന ഡിസൂസയും (44) അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജൂലിയാന വ്യാഴാഴ്ച ഐ.സി.യുവില്‍ മരിച്ചിരുന്നു. വെള്ളിയാഴ്ച ദേഹാസ്വാസ്ഥ്യം ബാധിച്ച് അതേ ഐ.സി.യുവില്‍ ലോറൻസും മരിച്ചു.
Read Moreആമസോൺ റിട്ടേൺ തട്ടിപ്പ്; കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി
ബെംഗളൂരു: ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് വ്യാജ റിട്ടേണ്‍ സംവിധാനത്തിലൂടെ 69 ലക്ഷം രൂപ കബളിപ്പിച്ചെന്ന കേസ് റദ്ദാക്കാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി. വിലകൂടിയ104 ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങിയാണ് റിട്ടേണ്‍ സേവനം ദുരുപയോഗം ചെയ്തത്. യഥാർത്ഥ ഉല്‍പ്പന്നത്തിനു പകരം വ്യജ ഉല്‍പ്പന്നം തിരികെ നല്‍കുകയായിരുന്നു. ബെംഗളൂരു സ്വദേശികളായ സൗരീഷ് ബോസ് (39), ദീപാൻവിത ഘോഷ് (54) എന്നിവർക്കെതിരെയാണ് കേസ്. 2016-നും 2017-നും ഇടയില്‍ ടെലിവിഷനും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ വിലകൂടിയ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ ഓർഡർ ചെയ്ത് യഥാർത്ഥ ഉല്‍പ്പന്നങ്ങള്‍ക്കു…
Read Moreആന്ധ്രാപ്രദേശ്-കര്‍ണാടക അതിർത്തിയിലെ വനത്തിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ഹൈദരാബാദ്: ആന്ധ്രാപ്രദേശ്-കര്‍ണാടക അതിര്‍ത്തിക്കടുത്തുള്ള വനത്തില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ മടക്കശിറ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. വ്യാഴാഴ്ച കര്‍ണാടകയിലെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, സംശയാസ്പദമായ നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.
Read Moreമദ്യപാനവും പുകവലിയും ഇല്ല; എന്നിട്ടും വാടകയ്ക്ക് വീട് കിട്ടാനില്ലെന്ന പരാതിയുമായി 20 കാരി
ബെംഗളൂരു: മദ്യപാനവും പുകവലിയും ഇല്ലാതിരുന്നിട്ടും വാടകക്ക് ഒരു വീട് കിട്ടുന്നില്ലെന്ന പരാതിയുമായി ഇരുപതുകാരി. ബെംഗളുരുവില്‍ ഒരു വാടകവീട് കിട്ടാനുള്ള ബുദ്ധിമുട്ടാണ് യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കുന്നത്. നൈന എന്ന യുവതിയാണ് ബെംഗളുരുവില്‍ വാടക വീട് കിട്ടാൻ പ്രായവും ഒരു പ്രശ്നമാണെന്ന് വെളിപ്പെടുത്തുന്നത്. തനിക്ക് 20 വയസാണ് പ്രായമെന്നും കുറേനാളുകളായി താൻ ബെംഗളുരുവില്‍ ഒരു വാടകവീട് അന്വേഷിക്കുകയാണ് എന്നുമാണ് നൈന വീഡിയോയില്‍ പറയുന്നത്. ഒടുവില്‍ ഡോംലുരില്‍ നൈനക്ക് ഇഷ്ടപ്പെട്ട ഒരു മനോഹരമായ ഫ്ലാറ്റ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍, ഫ്ലാറ്റ് കാണാനെത്തിയപ്പോള്‍ ഈ പ്രായത്തിലുള്ള പെണ്‍കുട്ടിയെ…
Read Moreനഗരത്തിൽ ബികോം വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: രാജാജിനഗറിലെ രാം മന്ദിറിന് സമീപമുള്ള ബഹുനില കെട്ടിടത്തിൻ്റെ ടെറസില്‍ ബികോം വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രിയങ്ക 19 കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജാജിനഗർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
Read More