സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിച്ചത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

ബെംഗളൂരു : കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെഇആർസി) സംസ്ഥാനത്തെ വിവിധ വൈദ്യുതി വിതരണ കമ്പനികൾ സമർപ്പിച്ച നിർദ്ദേശം അംഗീകരിച്ചു, ജൂലൈ 1 മുതൽ വൈദ്യുതി നിരക്ക് പരിഷ്കരിക്കും. പുതുക്കിയ ശേഷം, പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു ഉപഭോക്താവിന് 19 രൂപ അധികമായി നൽകേണ്ടിവരും.

ബെസ്‌കോം ഉപഭോക്താക്കൾക്ക് 31 പൈസ/യൂണിറ്റ് അധികമായി നൽകേണ്ടിവരും, തുടർന്ന് ഹെസ്‌കോം (27), ജെസ്‌കോം (26), മെസ്‌കോം (21), സിഇഎസ്‌സി (19). വർധന 2022 ഡിസംബർ വരെ ബാധകമാകുമെന്ന് കെഇആർസി ഉത്തരവിൽ വ്യക്തമാക്കി.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

അതേസമയം, വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ സർക്കാരിനെതിരെ ആഞ്ഞടിച്ചു. സാധാരണക്കാരെ പിഴിയാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. വിലക്കയറ്റത്തിന്റെയും ഇന്ധനവിലക്കയറ്റത്തിന്റെയും ദുരിതം ജനം പേറുന്ന സമയത്താണ് താരിഫ് വർധന വരുന്നത്. ഏപ്രിലിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ട് മൂന്ന് മാസം പോലും ആയിട്ടില്ല. വർധന ഉടൻ പിൻവലിക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു എന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
[masterslider id="10"]

Related posts