ബ്ലാസ്റ്റേഴ്സിന് ആദ്യ വിജയം ..

ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർലീഗിലെ നാലാം സീസണിലെ ആദ്യ വിജയം, കൊച്ചിയിൽ നടന്ന മത്സരത്തിൽ നോർതേയ്സ്റ്റിനെ ഫസ്റ്റ് ഹാഫിൽ വിനീത് അടിച്ച ഒരു ഗോളിന് ആണ് ബ്ലാസ്റ്റേഴ്‌സ് തോല്പിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ജയത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിനാണ് അഞ്ചാം മത്സരത്തോടെ അറുതിയായതു. ഫസ്റ്റ് ഹാഫിന്റെ അവസാനത്തോടെ നോർത്തീസ്റ്റ് ഗോൾ കീപ്പർ രേഹനേഷ് റെഡ് കാർഡ് കണ്ടു പുറത്തായതും കളിയിൽ നിർണായകമായി. തുടർന്ന് പത്തുപേരായി കുറഞ്ഞിട്ടും നോർത്തീസ്റ്റ് നല്ല പ്രകടനം തന്നെ സെക്കന്റ് ഹാഫിൽ പുറത്തെടുത്തു.

ബെർബെറ്റോവ് ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയ ആദ്യ മത്സരത്തിൽ, ബെർബക്ക് പകരം വെസ് ബ്രൗൺ ആദ്യമായിട്ട് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളത്തിൽ ഇറങ്ങി. ഡിഫെൻസിവ് ചുമതലയുള്ള മിഡ് ഫീൽഡർ ആയിട്ടാണ് വെസ് കളിയ്ക്കാൻ ഇറങ്ങിയത്. സസ്പെൻഷനിൽ ആയിരുന്ന വിനീത് തന്റെ തിരിച്ചുവരവ് ഗംഭീരം ആക്കി, ഇരുപത്തി നാലാം മിനുറ്റിൽ റിനോ ആന്റോയുടെ വലതു വിങ്ങിൽ നിന്നുമുള്ള ക്രോസ്സിനെ ഒരു തകർപ്പൻ ഫ്ലയിങ് ഹെയ്ഡറിലൂടെ ഗോൾ ആക്കിയാണ് വിനീത് ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം സമ്മാനിച്ചത്.  തുടർന്നും അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിന് അത് ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല. പിന്നീട് നാല്പത്തി രണ്ടാം മിനുറ്റിൽ ബോക്സിനു പുറത്തേക്ക് കയറിവന്നു സ്റ്റീഫെനിയോസിനെ ഫൗൾ ചെയ്തതിനു റഫറി രേഹനേഷിന് നേരിട്ട് റെഡ് കാർഡ് കൊടുക്കുകയായിരുന്നു.

സെക്കന്റ് ഹാഫിൽ പത്തു പേരെ വച്ചും നല്ല അറ്റാക്കിങ് കാഴ്ചവെച്ച നോർതേയ്സ്റ്റ്, ബ്ലാസ്‌റ്റേഴ്‌സിനെ റെഡ് കാർഡിന്റെയും ഹോം മാച്ചിന്റെയും അഡ്വാൻറ്റേജ് മുതലാക്കാൻ അനുവദിച്ചില്ല. മുന്നേറ്റനിരയും മധ്യ നിരയും പരസ്പരധാരണയോടെ ഉള്ള കളി പുറത്തെടുക്കാഞ്ഞതും ബ്ലാസ്റ്റേഴ്സിന് വിനയായി. ജയിച്ചെങ്കിലും, അഞ്ചു കളി കഴിഞ്ഞിട്ടും ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിന് മറ്റു ടീമുകളുടേതു പോലെ മൂർച്ച ഇല്ല എന്നത് റെനെക്കും കൂട്ടർക്കും തലവേദന ആകും. ഹീറോ ഓഫ് ദി മാച്ച് ആയി വെസ് ബ്രൗണിനെയാണ് തിരഞ്ഞെടുത്തത്, കളം നിറഞ്ഞു കളിച്ചില്ലെങ്കിലും നിർണായക പാസുകൾ നൽകാൻ വെസ് ബ്രൗണിന് സാധിച്ചു. മറ്റു മത്സരങ്ങളെ അപേക്ഷിച്ചു കാണികൾ വളരെ കുറവായിരുന്ന മത്സരത്തിൽ അറ്റന്റൻസ് പക്ഷെ മുപ്പത്തി മൂവായിരം രേഖപ്പെടുത്തി. സ്റ്റേഡിയത്തിൽ വന്ന കാണികൾകൊപ്പം  ഉശിരൻ “വൈക്കിങ് ക്ലാപ്” ചെയ്തിട്ടാണ് ജിഗാനും ടീമും ഫീൽഡ് വിട്ടത്‌. ചെന്നൈക്കെതിരെ അവരുടെ ഹോം ഗ്രൗണ്ടിൽ  22നു ആണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us