2013ൽ കർണാടക ഭവനു വേണ്ടി നിലയ്ക്കലിൽ നാലര ഏക്കർ ഭൂമി അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ ഭൂമിപൂജയും തറക്കല്ലിടലും വരെ നടത്തിയിരുന്നു. തുടർന്നു നടന്ന നിയമവ്യവഹാരങ്ങൾ നിർമാണപ്രവർത്തനങ്ങൾക്കു തടയിടുകയായിരുന്നു. നിയമക്കുരുക്കുകൾ അഴിത്തതോടെയാണു മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം കർണാടകയും ഈ ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. തീർഥാടകർക്കായുള്ള താമസസൗകര്യം, എമർജൻസി മെഡിക്കൽ സെന്റർ, ദുരന്തനിവാരണ കേന്ദ്രം, ഹെൽപ് ലൈൻ സൗകര്യം തുടങ്ങിയവ ഉൾപ്പെടുന്നതാണു കർണാടക ഭവൻ. ഇതിന്റെ പ്രാഥമിക ഘട്ട നിർമാണങ്ങൾക്കായി 10 കോടി രൂപ കർണാടക സർക്കാർ നീക്കിവച്ചിട്ടുമുണ്ട്.
Related posts
-
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലനത്തിൽ നിന്നും പുറത്ത്
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന്... -
മൈസൂരു-ബെംഗളൂരു പാതയിൽ ഗതാഗതനിയമലംഘനത്തിന് ഇതുവരെ ചുമത്തിയത് 4 കോടി
ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയ പാതയില്‍ മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 13 ലക്ഷം... -
ടെക്കി യുവാവിന്റെ മരണത്തിൽ തുറന്നു പറച്ചിലുമായി പിതാവ്
ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐടി ജീവനക്കാരനായ അതുല്‍ സുഭാഷ്...