ബെംഗളൂരു : മുസ്ലീം സ്ത്രീകളെ പാർശ്വവൽക്കരിക്കുന്നത് നിർത്താൻ ഇന്ത്യൻ നേതാക്കളോട് അഭ്യർത്ഥിച്ചുകൊണ്ട് നൊബേൽ സമ്മാന ജേതാവും വനിതാ അവകാശ പ്രവർത്തകയുമായ മലാല യൂസഫ്സായി ചൊവ്വാഴ്ച കർണാടകയിൽ ഹിജാബ് ധരിച്ച് വിദ്യാർത്ഥികളെ ക്ലാസിൽ പോകാൻ അനുവദിക്കാത്ത സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു ട്വീറ്റ് ചെയ്തു.. പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല കുറിച്ചു.
ഡ്രസ് കോഡ് ചൂണ്ടിക്കാട്ടി ചില കോളേജുകളിൽ മുസ്ലീം പെൺകുട്ടികളെ ഹിജാബ് ധരിച്ച് ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കാത്തതും ക്ലാസ് മുറികളിൽ ഹിജാബ് അനുവദിച്ചാൽ കാവി ഷാൾ ധരിക്കണമെന്ന് ഒരു വിഭാഗം ഹിന്ദു ആൺകുട്ടികൾ നിർബന്ധിക്കുന്നതും കർണാടകയിൽ രൂക്ഷമായ വിവാദത്തിന് സാക്ഷ്യം വഹിക്കുകയാണ്.
ഉഡുപ്പി ജില്ലയിൽ തുടങ്ങിയത് ഇപ്പോൾ കർണാടകയിലെ മറ്റ് ജില്ലകളിലേക്കും കോളേജുകളിലേക്കും വ്യാപിച്ചു, ചില കാമ്പസുകളിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.“College is forcing us to choose between studies and the hijab”.
Refusing to let girls go to school in their hijabs is horrifying. Objectification of women persists — for wearing less or more. Indian leaders must stop the marginalisation of Muslim women. https://t.co/UGfuLWAR8I
— Malala Yousafzai (@Malala) February 8, 2022