കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (02-03-2022)

കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670, വയനാട് 1504, കാസര്‍ഗോഡ് 714 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്.

May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 03.02.2022 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 3,69,073 ഇതുവരെ രോഗമുക്തി നേടിയവർ: 57 45,912 ഇന്ന് ജില്ലയിൽ രോഗമുക്തി ചികിത്സയിലുള്ള നേടിയവർ വ്യക്തികൾ പുതിയ കേസുകൾ തിരുവനന്തപുരം കൊല്ലം 5264 1971 പത്തനംതിട്ട 3633 47672 2722 ആലപ്പുഴ 3385 32323 5072 കോട്ടയം 3010 13677 2459 ഇടുക്കി 4303 20518 4204 എറണാകുളം 1710 28378 1026 7055 തൃശ്ശൂർ പാലക്കാട് 18939 14478 3186 64140 മലപ്പുറം 3912 1972 39183 2643 കോഴിക്കോട് 2380 22705 2841 വയനാട് 2891 22857 4921 കണ്ണൂർ 1504 29078 1374 1670 കാസറഗോഡ് 10740 2152 714 ആകെ 13904 1046 42677 4959 50821 369073"

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,08,146 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,97,025 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,121 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1144 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3,69,073 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 124 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 441 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 56,701 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 202 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,118 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2913 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 444 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 50,821 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1971, കൊല്ലം 2722, പത്തനംതിട്ട 5072, ആലപ്പുഴ 2459, കോട്ടയം 4204, ഇടുക്കി 1026, എറണാകുളം 14,478, തൃശൂര്‍ 3912, പാലക്കാട് 2643, മലപ്പുറം 2841, കോഴിക്കോട് 4921, വയനാട് 1374, കണ്ണൂര്‍ 2152, കാസര്‍ഗോഡ് 1046 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,69,073 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 57,45,912 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us