പോഷകാഹാരക്കുറവുള്ള സ്‌കൂൾ കുട്ടികൾക്ക് മുട്ട നൽകാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ സന്ന്യാസിമാർ

ബെംഗളൂരു : കല്യാണ കർണാടകയിലെ പിന്നാക്ക ജില്ലകളിലെ പോഷകാഹാരക്കുറവുള്ള സ്കൂൾ കുട്ടികൾക്കായി ഉച്ചഭക്ഷണ പദ്ധതിയിൽ മുട്ട ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സംസ്ഥാനത്തെ വിവിധ മഠങ്ങളിലെ സന്ന്യാസിമാർ എതിർത്തു.

കുട്ടികളെ മുട്ട കഴിക്കാൻ സർക്കാർ നിർബന്ധിക്കരുതെന്ന് ഉഡുപ്പിയിലെ ശ്രീ പേജാവർ മഠത്തിലെ ശ്രീ വിശ്വപ്രസന്ന തീർത്ഥ സ്വാമി പറഞ്ഞു. “ഭക്ഷണം വ്യക്തികളുടെ തിരഞ്ഞെടുപ്പാണ്, ആർക്കും അത് നിർബന്ധിക്കാനാവില്ല. ഓരോ സമൂഹത്തിനും അതിന്റേതായ ഭക്ഷണ ശീലമുണ്ട്, സർക്കാരിന്റെ ജോലി കുട്ടികളെ മുട്ട കഴിക്കാൻ നിർബന്ധിക്കലല്ല. പകരം, മുട്ട വാങ്ങാൻ ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന പണം സർക്കാർ വിതരണം ചെയ്യട്ടെ, സ്കൂളുകളിൽ, എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഉണ്ടാകും, സർക്കാർ മുട്ട കഴിക്കുന്നത് നിർബന്ധമാക്കരുത്”അദ്ദേഹം പറഞ്ഞു.

  ബെംഗളൂരുവിൽ അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റ വീട്ടമ്മ മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തർക്കം പരിഹരിക്കാൻ ഇടപെട്ടു;  യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊന്നു, പ്രതികൾ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us