കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (08-11-2021).

കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം 234, വയനാട് 210, ആലപ്പുഴ 198, പാലക്കാട് 193, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,862 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,30,903 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,018 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5885 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 318 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 08.11.2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 71,316 ഇതുവരെ രോഗമുക്തി നേടിയവർ: 49,14,993 ജില്ലയിൽ പുതിയ കേസുകൾ നേടിയവർ തിരുവനന്തപുരം 777 വ്യക്തികൾ 905 കൊല്ലം ചികിത്സയിലുള്ള 10046 662 526 പത്തനംതിട്ട 296 6107 പാലക്കാട് ആലപ്പുഴ 389 പത്തനംതിട്ട 198 3630 ആലപ്പുഴ കോട്ടയം 124 1,എറണാകളം കോട്ടയം 300 2672 ഇടുക്കി 454 എറണാകളം- 254 എറണാകുളം പാലക്കാട്- ,കണ്ണൂർ- പത്തനംതിട്ട ഇടുക്കി -1,കണ്ണർ എറണാകുളം 577 എറണാകളം 971 ഉശ്ശർ 569 8280 തൃശ്ശൂർ പാലക്കാട് 25 ,മറ്റള്ളവർ 193 9876 മലപ്പുറം 389 കാസറഗോഡ് 234 2431 357 പാലക്കാട്- 26, മലപ്പുറം കോഴിക്കോട് 648 3873 വയനാട് 973 210 കണ്ണൂർ 387 തിരുവനന്തപരം പത്തനംതിട്ട 1,കോട്ടയം മലപ്പറം ,കണ്ണൂർ കാസറഗോഡ് കണ്ണൂർ- കാസറഗോഡ് 99 70 ആകെ 1214 5404 6136 കണ്ണൂർ-1 71316"

നിലവില്‍ 71,316 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 182 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,978 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5062 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 300 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6136 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 905, കൊല്ലം 526, പത്തനംതിട്ട 389, ആലപ്പുഴ 124, കോട്ടയം 454, ഇടുക്കി 323, എറണാകുളം 971, തൃശൂര്‍ 25, പാലക്കാട് 389, മലപ്പുറം 357, കോഴിക്കോട് 973, വയനാട് 283, കണ്ണൂര്‍ 347, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 71,316 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,14,993 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us