ബെംഗളുരു; 5 ഏക്കറിലേറെ വിസ്തൃതിയുള്ള തടാകം കാണാതായി. ഞെട്ടിക്കുന്ന സംഭവത്തിൽ കേസെടുത്ത് ലോകായുക്ത അന്വേഷണം ഊർജിതമാക്കി കഴിഞ്ഞു.
യെലഹങ്കയിലെ ജരകബണ്ട കാവൽ വനമേഖലയിലെ വലിയ തടാകമാണ് ഇപ്പോൾ സർക്കാർ രേഖകളിൽ പോലുമില്ലാതെ അപ്രത്യക്ഷമായിരിയ്ക്കുന്നത്.
വനം വകുപ്പിന്റെ കീഴിലായിരുന്ന ഈ തടകം ഏതാനും നാൾ മുൻപ് റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു. സ്വകാര്യ വ്യക്തികൾക്ക് തടാകം വിഭജിച്ച് നൽകിയെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്.
തടാകത്തെ അതുപോലെ തന്നെ നിലനിർത്താനായി വീണ്ടെടുക്കാനും സംരക്ഷിക്കാനും അധികൃതർ ഉടനടി പരിഹാരം കാണണമെന്ന് ലോകായുക്ത ജഡ്ജി ബിബിഎംപി, കെഎസ്പിസിബി, ബി ഡബ്ല്യൂ എസ്എസ് ബി , യെലഹങ്ക തഹസിൽദാർ എന്നിവർക്ക് നോട്ടീസ് അയച്ചു കഴിയ്ഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.