പല തവണ വീണു;റോഡിലെ കുഴികളടക്കാൻ പോക്കറ്റ് മണി വാഗ്ദാനം ചെയ്ത് രണ്ടാം ക്ലാസ്സുകാരി

ബെംഗളൂരു : രണ്ടാം ക്ലാസിൽ പഠിക്കുന്ന ഏഴുവയസ്സുകാരി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയോട് ബംഗളൂരുവിലെ കുഴി ഭീഷണി അവസാനിപ്പിക്കാൻ വീഡിയോ വഴി അഭ്യർത്ഥിച്ചു. കുഴികൾ നിറഞ്ഞ റോഡുകൾ നികത്താൻ തന്റെ പോക്കറ്റ് മണിയും വാഗ്ദാനം ചെയ്തു. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള എൽ ധവാനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വ്യക്തികളും സംഘടനകളും പെൺകുട്ടിയുടെ സാമൂഹിക പരിഗണനയെ പ്രശംസിച്ചു. കുഴികൾ കാരണം പലതവണ ബൈക്കിൽ നിന്ന് വീണ കാരണമാണ് താൻ വീഡിയോ ചെയ്തതെന്ന് ധവാനി പറഞ്ഞു. കൂടാതെ, ലൈബ്രറിയിൽ പത്രങ്ങൾ വായിക്കുമ്പോൾ, കുഴികൾ കാരണം നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി മനസിലായിയെന്നും സർക്കാർ ഇതിന് എന്തുചെയ്തെന്നും? താൻ കുഴികൾ ഒന്നൊന്നായി നികത്താൻ തുടങ്ങുമെന്ന് ധവാനി പറയുന്നു.

  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ

വീഡിയോയിൽ ബൊമ്മായിയെ ‘താത്ത’ (മുത്തച്ഛൻ) എന്ന് അഭിസംബോധന ചെയ്ത ധവാനി, കുഴികൾ നിറഞ്ഞ ബെംഗളൂരു റോഡുകളുടെ അവസ്ഥ ദയനീയമാണെന്നും. “ദയവുചെയ്ത് ഈ കുഴികൾ ശരിയാക്കുക. അവ മരണക്കെണികളായി മാറിയിരിക്കുന്നു. നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നു. അവരുടെ കുടുംബങ്ങൾ അനാഥമാണ്. അവരുടെ കുടുംബങ്ങളെ ആര് പരിപാലിക്കും?” വീഡിയോയിൽ പെൺകുട്ടി ബൊമ്മായിയെ ചോദ്യം ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
[masterslider id="10"]

Related posts