എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസിൽ വർധനവില്ല

ബെംഗളൂരു: എഞ്ചിനീയറിംഗ് കോഴ്സുകളിലെ ഫീസ് വർധിപ്പിക്കേണ്ട എന്ന് സംസ്ഥാന സർക്കാരും സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളും തമ്മിൽ സമവായ ധാരണയിലെത്തിയതായി സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി സി എൻ അശ്വത് നാരായൺ സെപ്റ്റംബർ 29 ബുധനാഴ്ച പറഞ്ഞു. സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം എടുത്തത്. എഞ്ചിനീയറിംഗ് കോളേജുകളിൽ വർഷം സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കുള്ള എഞ്ചിനീയറിംഗ് കോഴ്‌സുകളുടെ ഫീസ് യഥാക്രമം 65,340 രൂപ, 58,806 രൂപ എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ലാബുകളിൽ തുടരുമെന്ന് മന്ത്രി പറഞ്ഞു.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

വിവിധ ഫീസുകൾ‘, ‘നൈപുണ്യ ഫീസ്തുടങ്ങിയ ഫീസിനങ്ങളിൽ പരമാവധി 20,000 രൂപ വരെയെ ഈടാക്കാനാകു എന്ന തീരുമാനവും മീറ്റിങ്ങിൽ എടുത്തതായി മന്ത്രി അറിയിച്ചു. വിശ്വേശരയ്യ ടെക്നിക്കൽ യൂണിവേഴ്സിറ്റി (വിടിയു) വൈസ് ചാൻസലർ കരിസിദ്ധപ്പയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരമാണ് തീരുമാനം എടുത്തത് എന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts