മൂന്ന് മാസത്തിനുള്ളിൽ അനധികൃത കടകൾ നീക്കം ചെയ്യുക: ബിബിഎംപിക്ക് ഹൈക്കോടതിയുടെ നിർദേശം.

ബെംഗളൂരു: കെആർ മാർക്കറ്റിൽ  നടപ്പാതകൾ, പസേജുകൾ, ഫയർ എക്സിറ്റുകൾ, അനധികൃതമായി കൈവശമുള്ള സ്ഥലങ്ങൾ എന്നിവയിൽ അനധികൃതമായി കച്ചവടം നടത്തുന്ന കടകൾക്കെതിരെ നടപടിയെടുക്കാൻ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച ബൃഹത് ബാംഗ്ലൂർ മഹാനഗര പാലികക്ക് (ബിബിഎംപി) മൂന്ന് മാസത്തെ സമയം അനുവദിച്ചു.

കെആർ മാർക്കറ്റിലെ കയ്യേറ്റക്കാർക്കും അനധികൃത താമസക്കാർക്കുമെതിരെ നടപടി ആരംഭിച്ചതായി ബിബിഎംപിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെത്തുടർന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗാദം എന്നിവരുടെ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്. മാർക്കറ്റിൽ അനധികൃതമായി ധാരാളം കടകൾ നിർമ്മിച്ചിട്ടുണ്ടെന്നും അവയിൽ പലതും പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും കൈവശപ്പെടുത്തിയിരിക്കുകയാണന്നും ആരോപിച്ച് ഒരു കൂട്ടം ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us