5 വർഷത്തിലേറെയായി ഒരേ സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന പോലീസുകാർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: നഗരത്തിൽ അഞ്ച് വർഷമോ അതിൽ കൂടുതലോ ഒരു സ്റ്റേഷനിൽ സേവനമനുഷ്ഠിച്ച പോലീസ്സബ് ഇൻസ്പെക്ടർമാർ (പിഎസ്ഐ), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ (എഎസ്ഐ), ഹെഡ്കോൺസ്റ്റബിൾമാർ (എച്ച്സി), പോലീസ് കോൺസ്റ്റബിൾമാർ (പിസി) എന്നിവരെ സിറ്റി പോലീസ് കമ്മീഷണർകമൽ പന്ത് സ്ഥലം മാറ്റി.

ഒരേ സ്റ്റേഷനിൽ തുടരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിലെ മറ്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്കുംസ്റ്റേഷന്റെ അധികാരപരിധിയിലെ പ്രവർത്തനങ്ങൾക്കും മേൽ മേൽക്കോയ്മ ഉള്ളതായി സിറ്റി പോലീസ്കമ്മീഷണർ ശ്രദ്ധിച്ചു. ക്രമക്കേട് സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് ജീവനക്കാരെ ജോലിചെയ്യാൻ അവർ പലപ്പോഴും  അനുവദിക്കുന്നില്ല എന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

127 പിഎസ്ഐമാരെയും 130 എഎസ്ഐമാരെയും 999 എച്ച്സി, 561 പിസി എന്നിവരെയും സ്ഥലംമാറ്റിയിട്ടുണ്ട്. അതാത് ഡിവിഷനുകളിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ (ഡിസിപി) നൽകിയ ലിസ്റ്റുകളുടെഅടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം നടത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us