തമിഴ്‌നാട്ടിലേക്ക് ഹൊസൂർ വഴി മദ്യക്കടത്ത്; അതിർത്തിയിൽ പിടിച്ചത് 120 വാഹനങ്ങൾ

ബെംഗളൂരു: ലോക്ഡൗണിനെ തുടർന്ന് തമിഴ്‌നാട്ടിൽ മദ്യവിൽപ്പന കേന്ദ്രങ്ങൾ അടച്ചതോടെ സംസ്ഥാനത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് മദ്യക്കടത്ത് സജീവം.

അതിർത്തിയിലുള്ള ഹൊസൂരിൽ പോലീസ് നടത്തിയ വാഹന പരിശോധനകളിൽ കഴിഞ്ഞ ഒരു മാസത്തിനകം 40 ലക്ഷം രൂപ വിലമതിക്കുന്ന മദ്യം പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ 120 വാഹനങ്ങളും പിടിച്ചെടുത്തു.

മദ്യംകടത്താൻ ഉപയോഗിച്ച 40 കാറുകളും 80 ഇരുചക്ര വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. അന്തർസ്സംസ്ഥാന യാത്രയ്ക്ക് തമിഴ്‌നാട് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചരക്ക് വാഹനങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കുള്ള യാത്രയ്ക്കും അനുമതിയുണ്ട്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

പച്ചക്കറി വാഹനങ്ങളായിരുന്നു കൂടുതലായും അതിർത്തികടന്ന് എത്തിയിരുന്നത്. പച്ചക്കറികൾക്കൊപ്പം മദ്യം കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇതുതടയാൻ പോലീസ് പരിശോധന കർശനമാക്കിയിരുന്നു.

ഇതിനിടെ ചികിത്സ തുടങ്ങിയ ആവശ്യങ്ങളുടെ പേരിൽ ഇ-പാസ് സംഘടിപ്പിച്ച് കാറുകളിലും ഇരുചക്രവാഹനങ്ങളിലും മദ്യം കടത്തി. തുടർന്ന് നിയോഗിച്ച പ്രത്യേക പോലീസ് സംഘം വാഹന പരിശോധന വ്യാപകമാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts