മൃതദേഹങ്ങൾ കുന്നുകൂടിയതോടെ കരിങ്കല്‍ ക്വാറി ശ്​മശാനമാക്കി അധികൃതര്‍

ബെംഗളൂരു: നഗരത്തിൽ ശ്​മശാനങ്ങളില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹം കുന്നുകൂടിയതോടെ കരിങ്കല്‍ ക്വാറി ശ്മശാനമാക്കി അധികൃതര്‍.

നഗരത്തിൽ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്​. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലന്‍സുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ്​ അധികൃതരുടെ ഈ തീരുമാനം.

കോവിഡ്​ ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി വലിയ കരിങ്കല്‍ ക്വാറിയില്‍ താല്‍ക്കാലിക ശ്​മശാനം ഒരുക്കുകയായിരുനു. ഗെദ്ദനഹള്ളിയിലാണ്​ താല്‍കാലിക ശ്​മശാനം.

  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ക്വാറിയുടെ അടിഭാഗം പരന്നതായിരുന്നു. അവി​ടം വൃത്തിയാക്കി 15 മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന്​  കമീഷണര്‍ മഞ്​ജുനാഥ്​ പറഞ്ഞു.

നഗരത്തിലെ പടിഞ്ഞാറന്‍ പ്രദേശത്താണ്​ ഗെദ്ദനഹള്ളിയും തേവരകരെയും. ആറുകിലോമീറ്ററാണ്​ ഇവ തമ്മിലുള്ള ദൂരവ്യത്യാസം. ഗെദ്ദനഹള്ളിയിലെ ശ്മശാനത്തില്‍ പ്രതിദിനം 30 മുതല്‍ 40 മൃതദേഹങ്ങളാണ്​ സംസ്​കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്​മശാനം നി​യന്ത്രിക്കുന്നതിനും നടത്തിപ്പിനും വോളണ്ടിയര്‍മാരെയും നിയമിച്ചിട്ടുണ്ട്​.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴക തലൈവർ വിജയ്; നടന്നത് നെഹ്‌റു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ‘ബാഹുബലി’ മോഡൽ സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts