ഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചെന്ന റിപ്പോർട്ട് വ്യാജമാണെന്ന് ദേശീയ വാർത്താ ഏജൻസി.
കൊവിഡ് ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നാണ് നേരത്തെ വാർത്ത പുറത്തു വന്നത്.
ഛോട്ടാ രാജൻ മരിച്ചതായി എയിംസ് ആശുപത്രി അധികൃതർ സിബിഐ യെ അറിയിച്ചതായാണ് വിവരം എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഛോട്ടാ രാജൻ ചികിത്സയിൽ തന്നെ ഉണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 26നാണ് തിഹാർ ജയിലിൽ നിന്ന് ഛോട്ടാ രാജനെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ബാലിയിൽ നിന്ന് അറസ്റ്റിലായ ഛോട്ടാ രാജൻ 2015 മുതൽ തിഹാർ ജയിലിൽ കഴിയുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Underworld don Chhota Rajan is still alive. He is admitted at AIIMS for treatment of #COVID19: AIIMS official
(File photo) pic.twitter.com/gvAgKDuPqC
— ANI (@ANI) May 7, 2021