അയൽക്കാരിയുടെ വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തതിന് ആക്രമിച്ചു കൊലപ്പെടുത്തി;ആറു പേർ അറസ്റ്റിൽ.

ബെംഗളൂരു: കർണാടകയിലെ ഉടുപ്പി- ഹൊസൂരിൽ ആണ് സംഭവം.

വിവാഹ മോചനം നേടിയിട്ടില്ല എങ്കിലും ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന അയൽവാസിയും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയുമായി ഗൗതം എന്നയാൾക്കുണ്ടായിരുന്ന ബന്ധത്തെ ചോദ്യം ചെയ്തതിനാണ് അയൽവാസിയായ നവീൻ കൊലചെയ്യപ്പെട്ടത്.

ഗൗതം ഈ സ്ത്രീയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. ഇതിൽ ഇടപെട്ടതിനെ തുടർന്ന് വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുത് എന്നുപറഞ്ഞ് അയൽവാസിയായ നവീനെ ഗൗതം ഭീഷണിപ്പെടുത്തിയിരുന്നു.

  ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു

കഴിഞ്ഞ ദിവസം രാത്രിയിൽ നവീൻന്റെ ഭാര്യയും മക്കളും പുറത്തുപോയ സമയത്ത് ഗൗതം കൂട്ടാളികളും ചേർന്നു നവീന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ  നവീൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് പ്രധാന പ്രതിയായ ഗൗതമിനെയും ആക്രമണത്തിൽ പങ്കെടുത്ത കൂട്ടാളികളായ മറ്റ് അഞ്ച് പേരെയും മണിക്കൂറുകൾക്കകം തന്നെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യെലഹങ്കയിലെ എൻജിനീയറിംഗ് കോളേജിൽ നിന്ന് നേപ്പാളിന്റെ അമരത്തേക്ക്; ബാലേന്ദ്ര ഷായുടെ ബെംഗളൂരു കഥ!
[masterslider id="10"]

Related posts

Click Here to Follow Us