അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി.

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക തൊഴിലാളികൾ കാമാക്ഷി പാളയിൽ റോഡരികിലുള്ള അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടയിൽ അസ്ഥികൂടം കണ്ടെത്തി.

കഴിഞ്ഞ നാലു വർഷകാലമായി വൃത്തിയാക്കാതെ കിടന്ന അഴുക്കുചാൽ കോൺക്രീറ്റ് സ്ലാബുകൾ നീക്കംചെയ്ത് വൃത്തിയാക്കുന്നതിനിടയിൽ ആണ് അസ്ഥികൂടം കണ്ടെത്തിയത്.

ഉടൻതന്നെ വിവരമറിയിച്ചതിനെത്തുടർന്ന് കാമാക്ഷി പാളയ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

  പെട്രോളിന് 2.61 രൂപ കൂടി; രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന;

അസ്ഥികൂട അവശിഷ്ടങ്ങളും
മറ്റും വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പ്രായപൂർത്തിയായ ഒരു പുരുഷന്റെ അസ്ഥികൂടം ആണ് എന്നാണ് പ്രാഥമിക വിവരം.

വിശദമായ പരിശോധനകൾക്കുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയുള്ളൂ എന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എം സഞ്ജീവ് പാട്ടീൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts