യാത്രാവിവരണം;ബാംഗ്ലൂർ-മസിനഗുഡി

ഇത് ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ് ടീം ഹംപിറൈഡ് നു ശേഷം നടത്തിയ 2 ഡെയ്സ് ട്രിപ്പ് ആണ് .

ഏകദേശം ഒരു മാസക്കാലത്തെ തികഞ്ഞപ്ലാനിംങ്ങോട് കൂടെ മസിനഗുഡിയുടെ എല്ലാസാധ്യതകളെയും കുറിച്ച് നീണ്ട ചർച്ചകൾക്ക്ശേഷം ആണ് ഈ മസിനഗുഡി എന്ന സ്ഥലംഞങ്ങൾ തിരഞ്ഞെടുക്കുന്നത് . അങ്ങിനെ ആ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പായിരുന്നു ഈയാത്രയിൽ പങ്കെടുക്കാൻ തീരുമാനിച്ചഓരോരുത്തർക്കും

അങ്ങിനെ ആ ദിവസം ആഗതമായി

Day 1 – ജൂൺ -03 2017

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് 12 ബൈക്കേഴ്‌സ് മടിവാളയിൽ നിന്നും അത്ര പേര്തന്നെ അതെ സമയം ഗൊരുഗുണ്ടപ്പളയിൽനിന്നും കെങ്കേരി എന്ന മീറ്റ് അപ്പ് പോയിന്റിലേക്കുയാത്ര തുടങ്ങി. കെങ്കേരിയിൽ നിന്നുംറൈഡേഴ്‌സ് നു വേണ്ടുന്ന റോഡ് സുരക്ഷാനിര്ദേശങ്ങളും BMRiders നു വേണ്ടുന്ന decipline എല്ലാം പറഞ്ഞു കൊടുത്തതിനു ശേഷംഅവിടെന്നു തുടങ്ങുന്പോൾ 5.00 മണി ആയി.
ലീഡ് : Hari, കോർഡിനേറ്റർ: Dev Anand, Prasanth C Nair മാർഷൽ : Gibi K Pradeep. സ്വീപ് Sajeesh Upasana

മേൽ പറഞ്ഞ ലൈൻ അപ്പ് ഇൽ BMRiders യാത്ര തുടങ്ങി

പുലരിയിലേക്കുള്ള സൂര്യന്റെ പ്രയാണംതുടങ്ങുമ്പോൾ BMRiders മസിനഗുഡി ലക്‌ഷ്യംവെച്ച് യാത്ര തുടങ്ങി .

ടിപ്പുവിന്റെ പടയോട്ടം നിലച്ച മൈസൂരിലേക്ക്BMRiders ന്റെ ഇരു ചക്ര വാഹനങ്ങൾ ഇരച്ചുകയറാൻ തുടങ്ങുന്നു

ഒരു യുദ്ധ പ്രതീതി ഉളവാക്കുന്ന തേരോട്ടത്തിൽഒരു രഥ ചക്രം നിലച്ചു ..(സായൂജിന്റെ ബ്രേക്ക്ജാം ആയി ന്നു )

എവിടെയും തോറ്റു കൊടുത്തു ശീലമില്ലാത്തനമ്മുടെ പോരാളിക്ക് ഇതൊന്നും ഒരുതടസ്സമായില്ല മുന്നോട്ടുള്ള യാത്രക്ക്. അടുത്തൊരു താവളം കിട്ടുന്നത് വരെ മുന്നോട്ടുതന്നെ . അവിടെന്നു രഥം ഒരു വർക്ക് ഷോപ്പിൽകേറ്റി കൂടെ രണ്ടു പേര് നിന്ന് നമ്മുടെ binu ബ്രോ യും സുധി ബ്രോയും ..

ഏകദേശം ചെന്ന പട്ടണ കഴിഞ്ഞു മൈസൂർഎത്തുന്നതിനേക്കാൾ മുന്നേ പ്രാഥ്ൽ കഴിക്കാൻകേറി വിശപ്പിന്റെ കാഠിന്യത്തിൽ കുറച്ചു സെൽഫിഎല്ലാം എടുത്തു കൂട്ടി ഫേസ് ബുക്കിൽ ലൈവ് ഉംപോയപ്പോ കുറച്ചു സമാധാനമായി, പിന്നെ നല്ലചൂട് ചായ ഇഡലി വാടാ മസാല ദോശ ഗീ റോസ്‌റ ്എല്ലാം ഓരോരുത്തർ ഓർഡർ ചെയ്തു. അങ്ങിനെ പടയാളികൾ പടക്ക്പിന്പിലായിരുന്നെങ്കിലും സദ്യക്ക്മുന്പിലായിരുന്നു.

BM എന്ന റൈഡേഴ്‌സ് ഗ്രൂപ്പിനോടുള്ളവിശ്വാസത്തിന്റെ വലിപ്പം മനസ്സിലായത് പെരുന്നാളിന്റെ വ്രത ശുദ്ധിയുമായ്നോമ്പെടുത്തു ഒരു തരി ജലപാനം പോലുംഇല്ലാതെ ഒരു ബുദ്ധിമുട്ടും വരുത്താതെ BMR ന്റെഭാഗമായ തന്സീൽ നു ഒരു ബിഗ് സല്യൂട്ട്.കാരണം ഒരു നേരത്തെ ഭക്ഷണം കഴിച്ചില്ലെങ്കിൽവയറു തെറി വിളിക്കുന്ന നമ്മളെപോലുള്ളവർക്കു 250 km ദൂരത്തേക്ക് ഒന്നുംകഴിക്കാതെ റൈഡ് ചെയ്യുക എന്നത് എടുത്തുപറയേണ്ട ഒന്നാണ്.

അങ്ങിനെ മൈസൂർ ലക്‌ഷ്യം വെച്ച് യാത്രതുടർന്നു വേനൽ ചൂടിന്റെ കാഠിന്യത്തിലുംയാത്രയോടുള്ള ഇഷ്ടം ആരെയും പിറകോട്ടുവലിച്ചില്ല. അങ്ങിനെ മൈസൂരിന്റെ രാജ പാതകൾതാണ്ടി ഗുഡൽപേട്ടിൽ നിന്നും സുജനും ലിൻസുംയാത്രയിൽ ചേർന്നു.. അങ്ങിനെ 26 ബൈക്കേഴ്‌സ് 3 പില്ലിയൻസ് മൊത്തം 29 പേര് .

അവിടെന്നു ബന്ദിപ്പൂർ ഫോറെസ്റ് സ്റ്റേഷൻലക്‌ഷ്യം വെച്ച് യാത്ര തുടർന്നു തടസങ്ങൾ ഒന്നുംഇല്ലാതെ വരി വരിയായ് BM Riders മുന്നോട്ടുനീങ്ങി. അങ്ങിനെ ബാംഗ്ലൂർ മലയാളീ റൈഡേഴ്‌സ്ഗ്രൂപ്പിന് ആദ്യത്തെ സ്വീകരണം ബന്ദിപ്പൂർ Ranger ഓഫിസർന്റെ വക ലഭിച്ചു. അവിടെ നിന്ന് ഫോട്ടോസെഷൻ എല്ലാം കഴിഞ്ഞു അവരുടെ വക കട്ടൻചായ എല്ലാം കുടിച്ചു മസിനഗുഡിയിലേക്കു സുരേഷ് എന്ന ട്രിപ്പ് ഓപ്പറേറ്ററുടെഅകമ്പടിയോടെ ബന്ദിപ്പൂരിന്റെ കാനന ഭംഗിഎല്ലാം ആസ്വദിച്ച് മസിനഗുഡിയിലെ “വൈൽഡ്ബ്രീസ്” എന്ന റിസോർട്ടിലേക്കു നീങ്ങി. അങ്ങിനെഉച്ചക്ക് 2.30 ഓടെ ഞങ്ങൾ റിസോർട്ടിൽ എത്തി. തുടർന്നു ഉച്ച ഭക്ഷണം ചിക്കനും ചോറും സൈഡ്ഡിഷും കഴിച്ചു പണ്ടാര മടങ്ങി .. ചെറിയൊരുവിശ്രമം പിന്നെ നാലുമണിയോടെ ചായയുംകുടിച്ചു പതിന്മടങ്ങു ശക്തിയോടെ ആണ് ഓഫ്റോഡ് നു പുറപ്പെട്ടത്.

തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരുന്നുഅത്. ചെറിയൊരു കുന്നിൻ മുകളിലേക്കുള്ള വഴിആയിരുന്നു അത് വളഞ്ഞു പുളഞ്ഞു കല്ലുകൾ നിറഞ്ഞ വഴിയിലൂടെ എങ്ങിനെയോ അവിടെഎത്തി യാത്ര കഠിന മായിരുന്നെങ്കിലും അതിന്റെമേലെ കേറിയപ്പോ ആണ് മസിനഗുഡിയുടെ മനോഹാരിത കാണാൻ കഴിഞ്ഞത്

പഞ്ഞി കെട്ടുകളാൽ മൂടപ്പെട്ട മലനിരകൾ മനസ്സിനെ തണുപ്പിക്കുന്ന ഇളം കാറ്റ്…സത്യത്തിൽ അവിടം ഒറ്റക്കാണ്സന്ദർശിക്കേണ്ടത് ഏകാന്തതയിൽ ചെറിയചാറ്റൽ മഴയും കൊണ്ട് മേലേക്ക് നോക്കികിടന്നാൽ ഇവിടെ ആണ് സ്വർഗം എന്ന് പറഞ്ഞുപോകും .

പിന്നെ നമ്മുടെ ടീം ന്റെ നിശ്ചല ഫോട്ടോ ഗ്രാഫർസുധി ബ്രോ എല്ലാം വളരെ ഭംഗി ആയി ഒപ്പി എടുത്തു.

നേരത്തെ പറഞ്ഞപോലെ ചാറ്റൽ മഴ തുടങ്ങിയപ്പോ ഞങ്ങൾ താഴേക്ക് ഇറങ്ങാൻ തുടങ്ങി അല്ലേൽ പിന്നെ മഴ നനഞ്ഞു മണ്ണ് കുതിർന്നാൽ താഴേക്കുള്ള യാത്ര വളരെ സുഖകരമാകും എന്ന് മനസ്സിലായി .. താഴേക്കു ഇറങ്ങുക എന്നത് വളരെ ശ്രമകരമായിരുന്നു.ഒന്ന് രണ്ടു ബൈക്ക് വീണതൊഴിച്ചാൽ എല്ലാം കളർആയി.

ഒരു ലോങ്ങ് റൈഡ് ന്റെയും ഓഫ് റോഡ് റൈഡ്ന്റെ യും ക്ഷീണം തീർക്കേണ്ട സമയംഅതിക്രമിച്ചു എന്ന തോന്നൽ പലരിലുംഉണ്ടായിരുന്നു ഈ ഉള്ളവനിലും ഉണ്ടായിരുന്നുഎന്ന് സാരം.

എന്തായാലും റൈഡ് നെ കാത്തിരിക്കുന്നത്നല്ലൊരു സായഹ്‌നം ആയിരുന്നു.

അടുത്ത ഞങ്ങളുടെ പ്രധാന പരിപാടി കാം ഫയർആണ്. എല്ലാവരും അവരവരുടെ റൂമിൽ പോയി ഫ്രഷ് ആയി ചെറിയ ഗ്യാങ്ങുകളായി സ്പോട്ടിൽവന്നു. എന്നാൽ ഒരു തലക്കിന്നു വെടിക്കെട്ടുതുടങ്ങിയിരുന്നു.

കാം ഫയർ ന്റെ ആകർഷണം നമ്മടെ സച്ചിൻബ്രോയുടെ ഗിറ്റാർ ആയിരുന്നു …
“കൈതോല പായ വിരിച്ചു…” എന്ന് തുടങ്ങുന്ന നടൻ പാട്ടിന്റെ ന്യൂ വേർഷൻ പാടി തുടങ്ങി രാജേഷ് ബ്രോ യുടെ “അന്തികട പുറത്തൊരോല.. .”.. അങ്ങിനെ ആ ചെയിൻ സോങ് എവിടെഎത്തി എന്നറിയില്ല … അപ്പോഴേക്കും ആട്ടിൻകുട്ടി എന്നും പറഞ്ഞു അവിടെ കിടന്നിരുന്ന ഒരുനായയെ ഒക്കത്തു വെച്ച് നടക്കുന്നു ഉമ്മവെക്കുന്നു കൈ മാറുന്നു .. പശുവിന്റെ പിന്നാലെപോകുന്നു .., തീക്കനൽ കൈ കൊണ്ട് വാരുന്നു .., ബൈക്ക് എടുത്തു പുറത്തു പോകുന്നു കരാട്ടെകളരി … എന്ന് വേണ്ട ആകെ ജഗപൊക ..

“മാടമ്പിയിലെ ആ മനോരോഗി ശ്രീദേവി അല്ല ഗംഗ ആണ്” എന്ന് അന്നാണ് മനസ്സിലായത് (ഇത്മനസ്സിലാകേണ്ടവർക്കു മനസ്സിലാകും )..

അങ്ങിനെ അന്നത്തെ സായാഹ്നം കരച്ചിലുംപിഴിച്ചാലും ഒക്കെ ആയി കഴിഞ്ഞു … ഒരു പൂരംപെയ്തിറങ്ങിയതിന്റെ പ്രതീതി ആയിരുന്നുപിറ്റേന്ന് നേരം വെളുത്തപ്പോ … എന്തായാലുംഎല്ലാ ക്ഷീണവും മാറി നേരം വെളുത്തപ്പോആർക്കും ഒന്നും ഓർമ്മയില്ല എല്ലാം കണ്ടുനിന്നവരും ഉറക്കം കളഞ്ഞവരും ശശി ആയിഎന്ന് പറഞ്ഞാൽ പോരെ .. എല്ലാം പറഞ്ഞുകോംപ്രമൈസ് ആക്കി …

കഴിഞ്ഞില്ല ..

Day-2 ജൂൺ 4 ഞായർ 2017

സജീഷ് ഉപാസന

ഇങ്ങനെ ഒക്കെ ആണെങ്കിലും കാലത്തുനേരത്തെ എണീറ്റ് ജംഗിള് റൈഡ് നു 3 ജീപ്പ്ആളുകൾ ഇറങ്ങി. അതൊരു വല്ലാത്ത നിരാശമാത്രമായി.കാര്യമായി ഒന്നിനേം കാണാൻകഴിഞ്ഞില്ല.എന്നാലും ഉറക്കം കളഞ്ഞുപോയതല്ലേ എന്ന് കരുതി വരാത്തവരോട്ഇങ്ങനെ ഒരു കച്ചങ്ങു കാച്ചി .. “നിങ്ങക്ക് ശരിക്കുംമിസ് ആയി ബ്രോസ് ” ഉള്ളിൽ വെഷമം ഇണ്ട് ട്ടോ..പിന്നെ കാലത്തു ഭക്ഷണവും കഴിച്ചു എല്ലാവരുംഒത്തു കൂടി സംസാരിച്ചു.

ഒരു 11 മണിയോടെ തിരിച്ചു ബാംഗ്ലൂർ ക്കു തിരിച്ചുഇടക്ക് വെച്ച് ഹരിയുടെ ബുള്ളറ്റ് ബാക് ടയർപഞ്ചർ ആയി അങ്ങിനെ ടീം രണ്ടായി പിരിഞ്ഞുയാത്ര തുടർന്ന് ഇടക്ക് വെച്ച് വീണ്ടും ഒന്നിച്ചു ഉച്ചഭക്ഷണവും കഴിച്ചു നേരെ ബാംഗ്ലൂർ ..രാത്രിഏകദേശം 10.30 ഓടെ റൂമിലെത്തി .. നല്ല ഉറക്കം..

ശുഭം ..

ഹമ്പി ട്രിപ്പിന്റെ വിവരണം അടുത്ത ആഴ്ച

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us