മലയാളിയായ 65 കാരിയെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി..

ബെംഗളൂരു: സിംഗസാന്ദ്ര കോടിചിക്കനഹള്ളി മുനീശ്വര ലേയൗട്ട് നിവാസിയായ തെരേസ മേരിയാണ് (65) ഇന്നലെ ഉച്ചയ്ക്ക് തലയ്ക്കടിയേറ്റു മരിച്ചത്.

താഴത്തെ വീടിനോടു ചേർന്നുള്ള ഒരു കട നടത്തിയിരുന്ന ഇവർ മുകളിലത്തെ നില വാടകയ്ക്ക് നൽകിയിരുന്നു.

വാടകക്കാർ ഒഴിഞ്ഞതിനുശേഷം പുതിയതായി വാടകയ്ക്ക് നൽകാൻ ശ്രമിക്കവേ ഇന്നലെ വീട് നോക്കാൻ എന്ന വ്യാജേന വന്നവരാണ് കൊലപാതകത്തിനു പിന്നിൽ.

ഇന്നലെ ഉച്ചയോടു കൂടി വാടകയ്ക്ക് എടുക്കാനെന്ന വ്യാജേന വന്ന് കൊല നടത്തുകയായിരുന്നു. മുകളിലത്തെ നില തുറന്നുകാണിക്കുന്നതിനിടയിൽ തലയ്ക്ക് അടിച്ചു വീഴ്ത്തിയ ഇവരുടെ ദേഹത്ത് ഉണ്ടായിരുന്ന മുഴുവൻ സ്വർണവും, നഷ്ടപ്പെട്ടിട്ടുണ്ട്.

  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം

കൂടാതെ കടയിലും വീട്ടിലും ഉണ്ടായിരുന്ന വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും നഷ്ടപ്പെട്ടത് ആയിട്ടാണ് അറിയുന്നത്.

തലയ്ക്ക് അടിച്ചു വീഴ്ത്തിയ ഇവരെ മുകളിലത്തെ മുറിയിൽ പൂട്ടിയിട്ട് അതിനുശേഷം വീണ്ടും പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെ സിറ്റി പോലീസ് കമ്മീഷണറും സ്ഥലം സന്ദർശിച്ചിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഫിംഗർ പ്രിന്റ് സ്ക്വാഡും ഡോഗ് സ്ക്വാഡും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പരിസരത്തെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും കുറ്റവാളി കൾ എത്രയും വേഗം പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സെന്റ് ജോൺസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts