മറാഠാ ബോർഡ് രൂപീകരണം; തീരുമാനം മാറ്റിയില്ലെങ്കിൽ ബന്ദുമായി മുന്നോട്ടെന്ന് കന്നഡ സംഘടനകൾ

ബെംഗളൂരു: മറാഠാ ബോർഡ് രൂപീകരണം; തീരുമാനം മാറ്റിയില്ലെങ്കിൽ ബന്ദുമായി മുന്നോട്ടെന്ന് കന്നഡ സംഘടനകൾ. മറാഠാ വികസന ബോർഡ് രൂപവത്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നാണ് കന്നഡ സംഘടനകൾ ആവശ്യപ്പെടുന്നത്.

രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ബന്ദുമായി മുന്നോട്ടുപോകുമെന്ന് കന്നഡ സംഘടനാ നേതാവ് വട്ടാൾ നാഗരാജ് പറഞ്ഞു.

  പെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ

കന്നഡവിരുദ്ധ സമീപനം സ്വീകരിക്കുന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര അതിർത്തി ജില്ലയായ ബീദറിലെ ബസവ കല്യാൺ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് മറാഠാ വികസന ബോർഡ് പ്രഖ്യാപനമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുളു സംസ്കാരത്തിന് പുത്തനുണർവ്; ബെംഗളൂരുവിലും തീരദേശത്തും 'തുളുവ ഭവൻ' വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us