ബെംഗളൂരു: ഇന്നലെ നഗരത്തിൻ ഉണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ ആണ് വിവിധ ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിതിരിക്കുന്നത്.
300 ഓളം വീടുകളിൽ വെള്ളം കയറിയതായാണ് ഏകദേശ കണക്ക്. 500 ൽ അധികം വാഹനങ്ങൾ മഴവെള്ളത്തിൽ നശിച്ചു. ഇതിൽ 100 കാറുകൾ ഉൾപ്പെടുന്നു.
വാഹനങ്ങൾ ഒഴുകി പോകുന്നതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
നഗരത്തിലെ ചുരുങ്ങിയത് 15 ഇടങ്ങളിലെങ്കിലും 50 മില്ലിമീറ്ററിൽ അധികം മഴ പെയ്തിട്ടുണ്ട് എന്നാണ് കണക്ക്.
കെങ്കേരി,രാജരാജേശ്വരി നഗർ എന്നിവിടങ്ങളിൽ 103 ഉം 102 ഉം മില്ലിമീറ്റർ മഴ ലഭിച്ചു.
രാജരാജേശ്വരി നഗറിലെ ഭീമനകട്ടെ തടാകം നിറഞ്ഞൊഴുകിയതിൽ 20 വീടുകളിൽ വെള്ളം കയറി.റോഡുകൾ പുഴക്ക് സമാനമായി.
K’taka minister R Ashok, BBMP commissioner Manjunatha Prasad visit rain-affected areas in Bengaluru.
“Rescue operations under way. Our officers are estimating the loss caused due to heavy rainfall yesterday,” says R Ashok. (ANI)#BengaluruRains pic.twitter.com/4Tr9a139ow
— TOI Bengaluru (@TOIBengaluru) October 24, 2020
ഗാന്ധിനഗറിലെ പാലത്തിന് താഴെയുള്ള അണ്ടർ പാസിൽ വെള്ളം കയറി, വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
മുഖ്യമന്ത്രിയുടെ കർശ്ശന നിർദ്ദേശത്തെ തുടർന്ന് ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥ പ്രസാദ് വെള്ളം കയറിയ സ്ഥലങ്ങൾ സന്ദർശിച്ചു.
നഗരത്തിൻ്റെ ചാർജ്ജ് ഉള്ള മന്ത്രി ആർ അശോകയും വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങൾ സന്ദർശിക്കുകയും സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.