ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മകളുടെ”ഭാവിവരൻ”അമ്മായി അമ്മയിൽ നിന്ന് അടിച്ചെടുത്തത് ഒരു ലക്ഷം രൂപ.

ബെംഗളൂരു : സാമ്പത്തിക കൃത്യങ്ങൾ ഓരോ ദിവസത്തിലും സംഭവിച്ച് കൊണ്ടിരിക്കുന്നത് പുതിയ രീതികളിൽ ആണ്.

സോഷ്യൽ മീഡിയകളിലൂടെ പരിചയപ്പെടുന്നവരെ അങ്ങേ അറ്റം വിശ്വസിക്കുന്നത് തട്ടിപ്പുകാർക്ക് ഉൽപ്രേരകവും ആകുന്നുണ്ട്, ആ ഗണത്തിലേക്കുള്ള  ഏറ്റവും പുതിയ വാർത്തയാണ്.

മകളെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് അമ്മയുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

  ജനങ്ങളുടെ സര്‍വേയില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍; കെ സി

അയർലൻഡിലെ കമ്പനിയിൽ മാനേജരാണെന്നു പറഞ്ഞുകബളിപ്പിച്ചാണ് ഫെയ്സ്ബുക്
കാമുകൻ, കെങ്കേരി സ്വദേശിയായ ഡിഗ്രി വിദ്യാർഥിനിയുടെ വീട്ടുകാരെ പറ്റിച്ചത്.

ഫെയ്സ് ബുക് ചാറ്റിലൂടെ വിദ്യാർഥിനിയെ പരിചയപ്പെട്ട ഇയാൾ, താനുമായി സ്ഥിരം സംസാരിച്ചാൽ
ഇംഗ്ലിഷ് പഠനം എളുപ്പമാക്കാമെന്നു പറഞ്ഞാണു വിശ്വാസം ആർജ്ജിച്ചത്.

പിന്നീട്,വിവാഹം കഴിക്കാനുള്ള താൽപര്യവും അറിയിച്ചു.

വിദേശത്തു മികച്ച ജോലി ലഭിക്കുമെന്നു പറഞ്ഞു കുടുംബാംഗങ്ങളെയും വിശ്വസിപ്പിച്ചു.

ഇതിനിടെയാണ് വിദ്യാർഥിനിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ അയക്കുന്നതിന് നികുതിയായി പലഘട്ടങ്ങളിലായി പണം ആവശ്യപ്പെട്ടത്.

  നാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍

സാധനങ്ങൾ ലഭിക്കാതായതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

സൈബർ പൊലീസിൽ പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
[masterslider id="10"]

Related posts

Click Here to Follow Us