ലൈസര്‍ജിക് ആസിഡ് ഡൈഈതൈലമൈഡ് എന്ന ലഹരിവസ്തുവാണ് അനിഖ ഇടനിലക്കാര്‍ക്ക് നല്‍കിയിരുന്നത്.
തപാല്‍ സ്റ്റാമ്പിനു പിന്നില്‍ തേച്ച് മരുന്ന് പാവകളില്‍ ഒളിപ്പിക്കും. തുടര്‍ന്ന് ഈ പാവകള്‍ കൊറിയറില്‍ അയക്കും.
ഇത്തരത്തിലാണ് ഇടനിലക്കാര്‍ക്ക് ലഹരി മരുന്നുകള്‍ എത്തിച്ചിരുന്നെന്നും അനിഖ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്
ബിറ്റ്കോയിൻ നൽകി രാജ്യാന്തര കുറിയർ സർവീസ് വഴി
വിദേശത്തുനിന്നാണ് അനിഖ ലഹരിമരുന്ന് എത്തിച്ചിരുന്നത്.
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് അനിഖ
നൽകിയിരിക്കുന്ന അഞ്ച് പേജ് മൊഴിയിൽ കന്നഡയിലെ
പ്രശസ്ത സിനിമാ താരങ്ങളുടെയും വിഐപിമാരുടെ മക്കളുടെയും പേരുണ്ട്.
ഇവരിൽ പലരും എൻസിബിയുടെ
നിരീക്ഷണത്തിലാണെന്നാണു സൂചന. നടന്മാരെക്കാൾ
കൂടുതൽ നടിമാരാണ് ലോക്ഡൗണിൽ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ
കണ്ടെത്തൽ.
ലോക്ഡൗണിൽ മദ്യം ലഭിക്കാതെ വന്നതോടെ പല നടിമാരും ലഹരിവഴികൾ തേടുകയായിരുന്നു.
2000 മുതൽ 5000 രൂപ വരെ വാങ്ങി മെതലീൻ ഡയോക്സിമെത് ആംഫറ്റമൈൻ (എംഡിഎംഎ) ഗുളികകൾ വിദ്യാർഥികൾക്കു നൽകിയിരുന്നതായി അനിഖ സമ്മതിച്ചിട്ടുണ്ട്.
ലോക്ഡൗണിലാണ് ഏറ്റവും കൂടുതൽ
കച്ചവടം നടന്നത്. ഇടപാടുകൾക്കായി അനിഖ പല കോഡ് പദങ്ങളും ഉപയോഗിച്ചിരുന്നു.
ബി-മണി എന്നായിരുന്നു അവരുടെ സോഷ്യൽ വെബ്സൈറ്റിന്റെ പേര്. അമീനംഖാൻ മുഹമ്മദ് എന്നയാൾ വഴിയായിരുന്നു പ്രധാന ഇടപാടുകൾ.
അനിഖയുടെ ഇടനിലക്കാരനായ ഡുഗോയ് ദുൻജോ ഒളിവിലാണ്.
ഹോട്ടൽ മാനേജ്മെന്റ് പഠിച്ച ശേഷം ബെംഗളുരുവിൽ എത്തിയ അനിഖ സ്വകാര്യ സ്ഥാപനത്തിൽ ജോലി
ചെയ്യുകയായിരുന്നു.
നൈജീരിയൻ സ്വദേശി ആൻഡിയുമായി
പരിചയപ്പെട്ടതോടെ വസ്ത്ര ഇറക്കുമതിയിലേക്കു തിരിഞ്ഞു.
പൊലീസിനെ ആക്രമിച്ച കേസിൽ ആൻഡി ജയിലിലാണ്.
തുടർന്ന് സീരിയൽ രംഗത്തെത്തിയ അനിഖ സിനിമാ താരങ്ങളുമായി അടുത്ത ബന്ധം ഉണ്ടാക്കിയാണ്
ലഹരിക്കടത്തിലേക്കു കടന്നത്.