അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു.

മുംബൈ: ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചു. അഭിഷേക് ട്വിറ്റിറിലൂടെ ഇക്കാര്യം അറിയിച്ചു.


നേരത്തെ അമിതാഭ് ബച്ചനാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ആദ്യം ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈ നാനവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.


ഇതിന് പിന്നാലെയാണ് തനിക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം അഭിഷേക് ബച്ചൻ അറിയിച്ചത്. നാനാവതി ആശുപത്രിയിൽ തന്നെയാണ് അഭിഷേകും ചികിത്സയിലുള്ളത്. മറ്റു കുടുംബാംഗങ്ങളുടെ ഫലം പുറത്തുവന്നിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts