കോഴിക്കോട് കലക്ടർ എൻ പ്രശാന്തിനെ സ്ഥലം മാറ്റി.

തിരുവനന്തപുരം: കോഴിക്കോട് കലക്ടർ എൻ പ്രശാന്തിനെ സ്ഥലം മാറ്റി. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രശാന്തിന് പകരം ടൂറിസം ഡയറക്ടർ യു.വി ജോസിനെയാണ് പുതിയ കളക്ടറായി നിയമിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ പ്രിയ കലക്ടർക്ക് വിനയായത് രാഷ്ട്രീയക്കാരുടെ ഇംഗിതങ്ങൾക്ക് വഴങ്ങാതിരുന്നതാണെന്നാണ് സ്ഥാനചലനത്തിന് ഇടയാക്കിയതെന്നാണ് സൂചന.

ഓപ്പറേഷൻ സുലൈമാനി അടക്കം  പൊതുജനപങ്കാളിത്തതോടെയുള്ള കാരുണ്യപദ്ധതികൾ നടപ്പാക്കി കൊണ്ടാണ് അദ്ദേഹം ശ്രദ്ധ നേടിയത്.
കോഴിക്കോട് ജില്ലാ കളക്ടറുടെ ഓഫീഷ്യൽ പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കാൻ പ്രശാന്ത് നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടികൊടുത്തിരുന്നു. അതേസമയം ഒരു വശത്ത് മികച്ച ഇടപെടലുകൾ നടത്തിയ കലക്ടർക്ക് വിനയായത് രാഷ്ട്രീയ നേതാക്കൾക്കളുമായി ഉടക്കിയതാണ്.

മുൻസർക്കാരിന്റെ കാലത്ത് അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്ന എൻ.പ്രശാന്ത് 2015 മെയിലാണ് കോഴിക്കോട് കളക്ടറായി  ചുമതലയേൽക്കുന്നത്. ഇതിന് ശേഷം അദ്ദേഹത്തിന് കോഴിക്കോട്ടുകാർക്കിടയിൽ വലിയ തോതിൽ സ്വാധീനമുണ്ടാക്കാൻ സാധിച്ചിരുന്നു.

പിന്നീട് കോഴിക്കോട് എംപി എംകെ രാഘവനുമായി അദ്ദേഹം പരസ്യമായി ഉടക്കുകയും എംപി ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തത് വലിയ വിവാദമായി. അടുത്തിടെ സർക്കാർ വാഹനം ദുരുപയോഗം ചെയ്‌തെന്ന ആരോപണവും കലക്ടർക്കെതിരെ ഉയർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us