സെക്യൂരിറ്റി ജീവനക്കാരനടക്കം സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൻ്റെ 2000 കോടി രൂപ വരുന്ന സ്വത്ത് വീതിച്ച് നൽകി മുൻ അധോലോക നേതാവ്;മുത്തപ്പറായിയുടെ വിൽപ്പത്രത്തിൽ പറയുന്നത്.

ബെംഗളുരു : സ്വന്തം സ്ഥാപനങ്ങളിലെ
ജീവനക്കാർക്കു സ്വത്ത് പങ്കുവച്ച് മുൻ
അധോലോക നേതാവ് മുത്തപ്പ റായ് (68).

റിയൽ എസ്റ്റേറ്റ് മാഫിയയെ അടക്കി ഭരിക്കുകയും പിന്നീട് മാനസാന്തരപ്പെട്ട്
ബെംഗളൂരുവിൽ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്ത മുത്തപ്പ റായ് അർബുദത്തെ തുടർന്നു കഴിഞ്ഞ മാസം 15നാണ്
അന്തരിച്ചത് അഭിഭാഷകൻ നാരായണ
സ്വാമി പരസ്യപ്പെടുത്തിയ വിൽപത്രം അനുസരിച്ച് ലോകത്തെമ്പാടുമായി 2000 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ട് റായ്ക്ക്.

  ആത്മീയതയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡനം; 58 സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി, ജ്യോതിഷി പിടിയിൽ

2 മക്കൾക്കും ബന്ധുക്കൾക്കും പുറമേ തന്റെസ്ഥാപനങ്ങളിലെ സെക്യൂരിറ്റി ഉൾപ്പെടെയുള്ള ജീവനക്കാർക്കും ഇതിലൊരു ഭാഗം നീക്കിവച്ചിട്ടുണ്ട്.

കൊലപാതകവും ഗൂഡാലോചനയും അടക്കംഎട്ടോളം കേസുകളിൽ പ്രതിയായിരുന്നു. യു എ ഇ യിൽ ജീവിച്ചിരുന്ന റായ് നാട്ടിലേക്കുള്ള യാത്രയിൽ 2002 ൽ പിടിക്കപ്പെടുകയായിരുന്നു.

പിന്നീട് ഇദ്ദേഹത്തെ കോടതി വെറുതെ വിട്ടു. കന്നഡ സിനിമ കഠാരി വരെ സുര സുന്ദരാംഗി, തുളു സിനിമ കാഞ്ചിൽദ ബാലെ എന്നിവയിൽ അഭിനയിച്ചു.

  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം

ഇദ്ദേഹത്തിൻ്റെ ജീവിത കഥ ആസ്പദമാക്കി രാംഗോപാൽ വർമ്മ ഒരു സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

ജയ് കർണാടക എന്ന സംഘടനയുടെ സ്ഥാപകനാണ്.

http://h4k.d79.myftpupload.com/archives/48799

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലംബോർഗിനി ഉപയോഗിച്ച് അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്കെതിരെ അന്വേഷണം; വാഹനം കസ്റ്റഡിയിൽ
[masterslider id="10"]

Related posts

Click Here to Follow Us