ബെംഗളൂരു: സംസ്ഥാനത്ത് മാളുകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിച്ചേക്കും.
എന്നാൽ തുറക്കുന്നത് കർശന നിയന്ത്രണങ്ങളോടെയായിരിക്കും എന്നാണ് ലഭ്യമാകുന്ന വിവരം.
- ഒരേ സമയം നിശ്ചിത ആളുകൾ മാത്രമേ മാളിനുള്ളിലുള്ളൂവെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ഇലക്‌ട്രോണിക് സംവിധാനവും സ്ഥാപിക്കും.
- ചില മാളുകളിൽ പോകാൻ ആപ്പിലൂടെ മുൻകൂട്ടി ബുക്ക്ചെയ്യാനുള്ള സംവിധാനമൊരുക്കാനുള്ള പദ്ധതിയുമുണ്ട്.
- മാളുകളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിലും പ്രധാന കടകളിലും ഇതേ രീതി നടപ്പാക്കും.
- ഒരോ കടയുടെയും വലുപ്പമനുസരിച്ചാണ് എത്രയാളുകളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കണമെന്ന് തീരുമാനിക്കുക.
- ഓൺലൈൻ ബുക്കിങ് സൗകര്യമൊരുക്കാത്ത മാളുകളിലും മാളുകൾക്കുള്ളിലെ കടകളിലും ആളുകളെ നിയന്ത്രിക്കാൻ പ്രത്യേകം ജീവനക്കാരെ നിയോഗിക്കാനും പദ്ധതിയുണ്ട്.
- മാസ്ക്ക് നിർബന്ധമാക്കും, മാസ്ക്ക് ധരിക്കാത്തവർക്ക് മാളുകളിൽ പ്രവേശനമുണ്ടാകില്ല.
- മാളുകൾക്കുമുന്നിൽ അണുവിമുക്തമാക്കാനുള്ള ടണലും സ്ഥാപിക്കും.
- നിർബന്ധമായും ആരോഗ്യസേതു ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം.
- നേരിട്ടുള്ള പണമിടപാടുകളുണ്ടാകില്ല.
- പൂർണമായും മൊബൈൽ ആപ്പിലൂടെയോ ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെയോ ആയിരിക്കും ഇടപാടുകൾ.
- മാളുകളിലെ പൊതുഇടങ്ങൾ പരമാവധി കുറയ്ക്കാനും ശുചിമുറികളിൽ പകുതിയോളം അടച്ചിടാനും തീരുമാനമുണ്ട്.
- ഓരോ കടയിലും കയറുമ്പോഴും ഇറങ്ങുമ്പോഴും ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കണം.
- ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കും. തുണിക്കടകളിൽ ട്രയൽ റൂമുകൾ ഉണ്ടാകില്ല.
- ഒരുതവണ റാക്കിൽനിന്നെടുത്ത തുണി അണുനശീകരണം നടത്തിയതിനുശേഷമേ വീണ്ടും റാക്കിലേക്ക് വെക്കുകയുള്ളൂ.
- മറ്റു സാധനങ്ങൾ എടുത്തുനോക്കുന്നതിലും കർശന നിയന്ത്രണങ്ങളുണ്ടാകും.
- വീട്ടിലേക്ക് കൊണ്ടുപോയ വസ്തുക്കൾ ഒരു കാരണവശാലും തിരിച്ചെടുക്കുന്നതല്ല.
- നിശ്ചിത ഇടവേളകളിൽ മാളുകൾ ശുചീകരിക്കാനുള്ള സൗകര്യവുമൊരുക്കാനാണ് മാൾ നടത്തിപ്പുകാരുടെ തീരുമാനം
- മാളിലെത്തുന്നവരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
- അതേസമയം മാളുകളിൽ പ്രവർത്തിക്കുന്ന സിനിമാ തിയേറ്ററുകൾ ഈ മാസം പ്രവർത്തനം തുടങ്ങില്ല.
- ജൂലായിൽ പ്രവർത്തനം തുടങ്ങിയാൽ പകുതി ടിക്കറ്റുകൾ മാത്രമേ വിൽക്കുകയുള്ളൂ.
- ഇതിനനുസരിച്ച് ടിക്കറ്റ് നിരക്കിലും വ്യത്യാസമുണ്ടാകും.
മാൾ ഉടമകളുടെ കൂട്ടായ്മയാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.സർക്കാരിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ച് മാർഗനിർദേശങ്ങളുടെ അന്തിമരൂപം തയ്യാറാക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.