കെ.പി.സി.സി.അദ്ധ്യക്ഷൻ്റെ മകൾക്ക് വരനായി മുൻ മുഖ്യമന്ത്രിയുടെ പേരമകൻ! കഫെ കോഫീ ഡേ സ്ഥാപകൻ സിദ്ധാർത്ഥിൻ്റെ മകൻ്റെ വിവാഹം നിശ്ചയിച്ചു..

ബെംഗളൂരു : കർണാടകയിലെ കോൺഗ്രസ് പാർട്ടിയുടെ ട്രബിൾ ഷൂട്ടറും സംസ്ഥാന അദ്ധ്യക്ഷനുമായ ഡി.കെ.ശിവകുമാറിൻ്റെ മകൾ ഐശ്വര്യ (22) വിവാഹിതയാകുന്നു.

മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന ബി.ജെ.പി.നേതാവ് എസ്.എം കൃഷ്ണയുടെ മകളുടെ മകൻ അമർത്യ (25) ആണ് വരൻ.

എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം  തൻ്റെ പിതാവ് സ്ഥാപിച്ച കമ്പനി നോക്കി നടത്തുകയാണ് ഐശ്വര്യ.

  സഭയിൽ വീണ്ടും നേർക്കുനേർ; വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കുടുംബ ബിസിനസ് ആയ കോഫീ ഡേയുടെ സാരഥിയാണ് അമർത്യ.

കഴിഞ്ഞ ജൂലൈ അവസാനമാണ് അമർത്യയുടെ പിതാവും കഫേ കോഫി ഡേ സ്ഥാപകനുമായ ജി.വി. സിദ്ധാർത്ഥ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.

ആ സംഭവത്തിൻ്റെ ഒരു വർഷം കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും വിവാഹം നടക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉമർ ഖാലിദിനെക്കുറിച്ചുള്ള പുസ്തക ചർച്ചക്കെതിരെ ബിജെപി പ്രതിഷേധം; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us