നഗരത്തിൽ രണ്ട് പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടി.

ബെംഗളൂരു : ജൂൺ മൂന്നിന് ബി ബി എം പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ പ്രകാരം നഗരത്തിൽ രണ്ട് പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട് . ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 40 ആയി

ബി ബി എം പി വെസ്റ്റ് സോണിലെ മല്ലേശ്വരവും സൗത്ത് സോണിലെ വിശ്വേശരപുരവും ആണ് പുതിയതായി ചേർക്കപ്പെട്ട കണ്ടൈൻമെന്റ് സോണുകൾ
ഇതിൽ മല്ലേശ്വരത് മൂന്നും വിശ്വേശരപുരത്ത്‌ ഒന്നും വീതം ആക്റ്റീവ് കേസുകൾ ഉണ്ട്‌ .

നഗരത്തെ ഈസ്റ്റ് , വെസ്റ്റ് , സൗത്ത് , ബൊമ്മനഹള്ളി , മഹാദേവപുര ,യെലഹങ്ക , രാജരാജേശ്വരി നഗർ , ദസറഹള്ളി എന്നിങ്ങനെ എട്ട് ബി ബി എം പി സോണുകൾ ആയി തിരിച്ചു അവയോരോന്നിലും പ്രതേകം കണ്ടൈൻമെന്റ് സോണുകൾ വാർഡ് തിരിചാണ് നിശ്ചയിച്ചിരിക്കുന്നത്

നഗരത്തിൽ ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത് ബി ബി എം പി യുടെ വെസ്റ്റ് സോണിൽ ആണ് . പതിനൊന്ന് കണ്ടൈൻമെന്റ് സോണുകൾ . മല്ലേശ്വരം , പാദാരണ്യപുര, ജഗജീവനറാം നഗർ , മാരപ്പന പാളയ ,ചലവാടിപാളയ , അഗ്രഹാര ദാസറഹള്ളി , സുഭാഷ് നഗർ ,സുബ്രമണ്യ നഗർ , ആസാദ് നഗർ , നയണ്ടനഹള്ളി , രായപുരം എന്നിവയാണ് ഇവിടുത്തെ കണ്ടൈൻമെന്റ് സോണുകൾ

ഈസ്റ്റ് സോണിൽ 7 കണ്ടൈൻമെന്റ് സോണുകൾ ഉണ്ട്‌ . നാഗവര , എച് ബി ആർ ലേഔട്ട് , ശിവാജി നഗർ , വമ്മാർപേട്ട് , എസ് കെ ഗാർഡൻ , അഗരം , ജയമഹൽ .

ബൊമ്മനഹള്ളി സോണിലും മഹാദേവപുര സോണിലും 6 വീതം കണ്ടൈൻമെന്റ് സോണുകളാണുള്ളത് .
ഹൊങ്ങസാന്ദ്ര , മങ്കമ്മന പാളയ ,ബേഗുർ , പുട്ടനഹള്ളി ,ബൊമ്മനഹള്ളി , എച് സ് ആർ ലേഔട്ട് എന്നി വാർഡുകൾ ആണ് ബൊമ്മനഹള്ളി സോണിൽ വരുന്നത് .
ഹൂഡി , ഹഗദൂർ ,വർതുർ , രാമമൂർത്തി നഗർ ,മാറത്തഹള്ളി , കാടുഗോഡി എന്നീ വാർഡുകൾ മഹാദേവപുര സോണിലും വരുന്നു
സൗത്ത് സോണിൽ അഞ്ച് കണ്ടൈൻമെന്റ് സോണുകളാണുള്ളത്. ബി ടി എം ലേഔട്ട് , ലക്കസാന്ദ്ര ,സിദ്ധാപുര , ഹോസഹള്ളി , വിശ്വേശരപുരം

യെലഹങ്ക സോണിലും രാജരാജേശ്വരി നഗർ സോണിലും രണ്ട് വീതം കണ്ടൈൻമെന്റ് സോണുകളാണുള്ളത്
തനിസാന്ദ്ര യും കെംപഗൗഡ യും യെലഹങ്ക സോണിൽ വരുന്നു . ഹെറോഹള്ളിയും ജ്ഞാനഭാരതിനഗറും രാജരാജേശ്വരി നഗർ സോണിലും വരുന്നു

ഏറ്റവും കുറവ് കണ്ടൈൻമെന്റ് സോണുകൾ ഉള്ള ബി ബി എം പി സോൺ ദറസഹള്ളിയാണ് . ചോക്കസാന്ദ്ര ആണ് ഇവിടുത്തെ ഒരേ ഒരു കണ്ടൈൻമെന്റ് സോൺ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us