ആന്റിഗേ: ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ വിൻഡീസ് തകർന്നു. ക്യാപ്ടൻ വിരാഡ് കോഹ്ലിയുടെ ഡബിൾ അടക്കം ഇന്ത്യ ഉയർത്തിയ 566(ഡി ക്ല) എന്ന സ്കോർ പിൻ തുടർന്ന വിൻഡീൻ 243 ആയപ്പോഴേക്കും എല്ലാ ബാറ്റ്സ്മാൻ മാരും പവലിയനിൽ തിരിച്ചെത്തി.
ഫോളോഓൺ ചെയ്ത് വീണ്ടും കളി തുടങ്ങിയ വിൻഡീസ് ഒരു വിക്കറ്റിന് 21 എന്ന നിലയിൽ ആണ്.
ക്രൈഗ് ബാത് വെയ്റ്റിനെ എൽ ബി ഡബ്ലിയു വിൽ കുരുക്കി ഇഷാന്ത് ശർമ്മ തിരിച്ചയച്ചു.
ആദ്യ ഇന്നിങ്സിൽ മുഹമ്മദ് ഷമിയും ഉമേഷ് യാദവും 4 വിക്കറ്റ് വീതം സ്വന്തമാക്കിയിരുന്നു. സ്പിന്നർ അമിത് മിശ്രക്ക് രണ്ട് വിക്കറ്റ്.
മൂന്നാം ദിവസം ചായ സമയത്ത് 157 ൽ എത്തിയ വിൻഡീസിന് അതിന് ശേഷം 69 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ അടിയറവ് പറഞ്ഞു .
ഓപണറായ ക്രെയ്ഗ് ബാത് വെയ്റ്റ് (74), ഡോർവിച്ച് (57), ജേസൻ ഹോൾഡർ (38) എന്നിവർക്ക് മാത്രമാണ് ചെറിയ പ്രതിരോധമെങ്കിലും ഉയർത്താനായത്.
31 ൽ എത്തിയപ്പോൾ തന്നെ ഓപണർ ചന്ദ്രിക പുറത്തായി.68 ൽ രാത്രി കാവൽക്കാരൻ ബിഷു വൃദ്ധിമാൻ സാഹയുടെ സ്റ്റംബിംഗിന് മുന്നിൽ മുട്ടുമടക്കി .
218 ൽ 74 എടുത്തു കൊണ്ട് ബ്രാത്ത് വെയ്റ്റ് ഒരറ്റം കാത്തു. ക്യാപ്ടൻ ജേസൻ ഹോൾഡറും ഡോർവിച്ചു നടത്തിയ രക്ഷാ പ്രവർത്തനങ്ങൾ ഫലം കണ്ടില്ല .അവർക്ക് 30 റൺസേ കൂട്ടി ചേർക്കാനായുള്ളു.
Related posts
-
കേരളം സന്തോഷ് ട്രോഫി ഫൈനലിൽ
ഹൈദരാബാദ്: കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ... -
അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇന്ത്യയുടെ ഐതിഹാസിക സ്പിന്നർ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍... -
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലനത്തിൽ നിന്നും പുറത്ത്
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന്...