മംഗളൂരു പാത ഇന്ന് ഉച്ചക്ക് പൂർണമായി അടക്കും;കാസർകോട് അതിർത്തിയിൽ 12 റോഡുകൾ അടച്ചു;ഹൊസൂരിലും വാളയാറിലും നിയന്ത്രണം.

ബെംഗളൂരു : കോവിഡ് – 19 പടർന്നു പിടിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ദക്ഷിണന്ത്യയിലെ വിവിധ സംസ്ഥാ സർക്കാറുകൾ ചില യാത്രാ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നുണ്ട്.

അവയിൽ സ്ഥിരീകരിച്ച വാർത്തകൾ താഴെ വായിക്കാം.

കർണാടകയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും മംഗളൂരു വഴിയുള്ള റോഡ് ഗതാഗതം ഇന്ന് ഉച്ചക്ക് 2 മുതൽ പൂർണമായും അടക്കും.ഈ മാസം 31 വരെ ഈ നിയന്ത്രണം തുടരും.

കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിലെ 12 അതിർത്തി റോഡുകൾ അടച്ചു. ദേശീയപാതയിലൂടെ കർശന പരിശോധനയ്ക്കു ശേഷം വാഹനങ്ങൾ കടത്തിവിടും.

  ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ

കണ്ണൂർ ജില്ലയിലെ കൂട്ടുപുഴ അതിർത്തിയിൽ മാക്കൂട്ടം ചുരം പാത അടച്ചു. കുടകിലേക്കു കേരളത്തിൽ നിന്നുള്ള വാഹനങ്ങളും യാത്രക്കാരും പ്രവേശിക്കാനാവില്ല.

നാട്ടിൽ നിന്നു ബസുകൾ എത്തിയില്ലെങ്കിൽ ബെംഗളൂരുവിൽ നിന്നുള്ള ബസ് സർവീസ് ഇന്നുമുതൽ അനിശ്ചിത കാലത്തേക്കു നിർത്താനാണു കേരള ആർടിസിയുടെ തീരുമാനം.

ഹൊസൂരിൽ ഇതുവരെ അതിർത്തികൾ അടച്ചിട്ടില്ല. സാഹചര്യം വിലയിരുത്തിയതിന് ശേഷം ഇതിൽ തീരുമാനം എടുക്കും എന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു.

തമിഴ്‌നാടിൻ്റെ ഭാഗത്തു നിന്നും ഏതെങ്കിലും നിയന്ത്രണ മുണ്ടാകാൻ ഉള്ള സാദ്ധ്യത ഉണ്ട്. പാൽ, പച്ചക്കറി, പെട്രോൾ, ഡീസൽ ,മരുന്നുകൾ, ഗ്യാസ് സിലിണ്ടർ എന്നിവയുമായി പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകില്ല.

  മദ്യപിച്ചയാൾക്ക് ടെസ്റ്റ് ഡ്രൈവിനായി കാർ നൽകി; ബെംഗളൂരുവിൽ വാഹനാപകട പരമ്പര, ഒരാളുടെ കാലും ഒടിഞ്ഞു!

മരണം ഉൾപ്പെടെയുള്ള അത്യവശ്യ വാഹനങ്ങൾ ഉദ്യോഗസ്ഥരെ ബോധിപ്പിച്ചാൽ കടത്തി വിടും.എന്നാൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളുടെ വാഹനങ്ങൾ വിടില്ല.

വാളയാറിൽ തമിഴ്നാടിലേക്ക് വരുന്ന വാഹനങ്ങളെ പരിശോധിച്ചതിന് ശേഷം മാത്രമാണ് ഇന്നലെ കടത്തി വിട്ടിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; പി സി വിഷ്ണുനാഥ്‌
[masterslider id="10"]

Related posts

Click Here to Follow Us