അറസ്റ്റിലായ ജീവനക്കാരെ പിരിച്ച് വിട്ട് ഇൻഫോസിസ്.

 

ബെംഗളൂരു : നികുതി റീഫണ്ട് വേഗത്തിൽ ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തു കോഴ വാങ്ങിയതിന് അറസ്റ്റിലായ മൂന്ന് ജീവനക്കാരെ ഇൻഫോസിസ് പിരിച്ചുവിട്ടു.

ആദായ നികുതി വകുപ്പ് സെൻട്രലൈസ്ഡ് പ്രോസസിംഗ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന രേണുകാ കാന്ത കല്യാൺ കുമാർ (26), ദേവേശ്വർ റെഡ്ഡി (28) പ്രകാശ് (26)എന്നിവർക്കെതിരെയാണ് നടപടി.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

സാധാരണ രണ്ടുമാസംകൊണ്ട് ലഭിക്കുന്ന നികുതി റീഫണ്ട് ഏഴു ദിവസംകൊണ്ട് ലഭ്യമാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി സ്ഥാപനങ്ങളിൽനിന്ന് 15 ലക്ഷത്തോളം രൂപ കമ്മീഷൻ ഇവർകൈപ്പറ്റിയിരുന്നു.

ആദായനികുതി വകുപ്പിലെ പരാതിയെതുടർന്ന് ഇലക്ട്രോണിക് സിറ്റി പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അഭ്യന്തര അന്വേഷണത്തിൽ കുറ്റം ചെയ്തതായി തെളിഞ്ഞതിനെ തുടർന്നാണ് ഇവരെ പിരിച്ചുവിടുന്നത്.

പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഇൻഫോസിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
[masterslider id="10"]

Related posts