അർദ്ധരാത്രി ചായ കുടിക്കാൻ പുറത്തിറക്കിയ മലയാളി വിദ്യാർത്ഥികളോട് പാക്കിസ്ഥാനികളാണോ എന്നു ചോദിച്ചു എന്നത് കെട്ടുകഥ;വിദ്യാർത്ഥികളെ മർദ്ദിച്ചിട്ടില്ല;പോലീസിന് പറയാനുള്ളത് ഇതാണ്.

ഈ വിഷയത്തിൽ ഇന്നലെ ഞങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത താഴെ ലിങ്കിൽ..

http://bangalorevartha.in/archives/43544

ബെംഗളുരു : രാത്രി ചായ കുടിക്കാനിറങ്ങിയ മലയാളി വിദ്യാർഥികളെ “പാക്കിസ്ഥാനികളാണോ?’ എന്നു ചോദിച്ച് പൊലീസ് തടയുകയും സ്റ്റേഷനിലെത്തിച്ച് മർദിക്കുകയും ചെയ്തതായി ഇന്നലെ പുറത്തു വന്ന ആരോപണത്തിന് മറുപടിയുമായി പോലീസ്.

എന്നാൽ, പൊതുസ്ഥലത്ത്
ശല്യമുണ്ടാക്കിയതിനാണ് ആകാശ്, മുഹ
മ്മദ് വസീർ, മുഹമ്മദ് ഷംസുദീൻ എന്നി
വർക്കെതിരെ കേസെടുത്തതെന്നും മറ്റ്
ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും
എസ്ജി പാളയ പൊലീസ് പറയുന്നു.

മർദിക്കുകയോ പാക്കിസ്ഥാനികളെന്നു വിളിക്കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വിദ്യാർഥികൾ കണ്ണൂർ, തലശ്ശേരി സ്വദേശികളാണ്.

അതേസമയം, വിദ്യാർഥികളിൽ ഒരാൾ
പകർത്തിയ വിഡിയോ സമൂഹ മാധ്യമ
ങ്ങളിൽ പ്രചരിച്ചതോടെ വൈറ്റ്ഫീൽഡ്
ഡിസിപി എം.എൻ.അനുചേത് അന്വേഷണത്തിന് ഉത്തരവിട്ടു.മൈക്കോ ലേഔട്ട് എസിപിയോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

വിദ്യാർഥികൾ പറയുന്നത് ഇപ്രകാരമാണ് :
ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ എസ്ജി പാളയയിലെ താമസസ്ഥലത്തിനു സമീപത്തെ കടയിൽ ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് 3 വിദ്യാർഥികളെ 2 പൊലീസുകാർ തടഞ്ഞ് ഐഡി കാർഡ് ആവശ്യപ്പെട്ടത്.
വാക്കുതർക്കം മൂത്തപ്പോൾ മറ്റു 3 വിദ്യാർഥികൾ കൂടിയെത്തി.

ഒരാൾ മുസ്ലിം ആണെന്ന് കണ്ട് “നിങ്ങൾ പാക്കിസ്ഥാനി’കളാണോയെന്നു ചോദിച്ച് പൊലീസ് മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു.

മൊബൈലിൽ ദൃശ്യം പകർത്താൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. (ഇതു വിഡിയോയിൽ കാണാം. പൊതുസ്ഥലമല്ലേ, വിഡിയോ പകർത്തുന്നതിൽ എന്താണു തെ
റ്റെന്നു വിദ്യാർഥികൾ ചോദിക്കുന്നതും
കേൾക്കാം .)
ഇതിനിടെ 4 പട്രോൾ പൊലീസുകാരെ കൂടി വിളിച്ചുവരുത്തി ആകാശ്, മുഹമ്മദ് വസീർ മുഹമ്മദ് ഷംസുദ്ദീൻ എന്നിവരെ പുലർച്ചെ ഒന്നരയോടെ പോലീസ് സ്റ്റേഷനിലേക്ക്കൊണ്ടുപോവുകയായിരുന്നു 3: 30ന് ആണ് ഇവരുടെ വീട്ടുടമസ്ഥൻ സ്‌റ്റേഷനിലെത്തിയത്  .

അതുവരെ മർദ്ദിച്ചു എന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

കേസെടുത്തതിനൊപ്പം 500 രൂപ പിഴ ചുമത്തുകയും ചെയ്തു.

രാത്രി വൈകി പുറത്തിറങ്ങില്ല എഴുതി വാങ്ങിയ ശേഷമാണ് വിട്ടയച്ചത്

താമസസ്ഥലത്തു നിന്ന് ഒഴിപ്പിക്കുമെന്നും പഠനത്തിൻറെ ഭാഗമായി ഇന്റൺ ഷിപ്പ് മുടക്കും എന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥികൾ ആരോപിച്ചു.

വീഡിയോ പുറത്തുവന്നതിനുശേഷം സമൂഹമാധ്യമങ്ങളിൽ ആണ് വിദ്യാർഥികൾ ഇക്കാര്യം പങ്കുവെച്ച് ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഡിസിപി യുടെ നടപടി.

പോലീസിന്റെ വിശദീകരണം ഇങ്ങനെ

രാത്രി വിദ്യാർത്ഥികൾ ബഹളം വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട പെട്രോളിങ് പോലീസ് ഐഡികാർഡ് ആവശ്യപ്പെട്ടു കാർഡ് കാണിക്കാൻ വിസമ്മതിച്ച

ഇവർ വാറണ്ട് ഉണ്ടോ എന്ന് പോലീസിനെ ചോദ്യം ചെയ്തതോടെയാണ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത് പിന്നീട് താക്കീത് നല്കി വിട്ടയച്ചു.

സമൂഹമാധ്യമങ്ങളുടെ പ്രചരിക്കുന്ന വീഡിയോയിൽ മൂന്ന് മുസ്‌ലിം വിദ്യാർഥികളെ പോലീസ് തല്ലിച്ചതച്ചു എന്നാണ് ആരോപിക്കുന്നത് എന്നാൽ സംഘത്തിലെ ഒരാൾ ഹിന്ദുവാണ്.

പാകിസ്ഥാനികൾ ആണോ എന്ന് പോലീസ് ചോദിച്ചിട്ടില്ല.

അങ്ങനെ ചോദിച്ചത് വീഡിയോ തെളിവുമില്ല.

അൽ-ഉമ പ്രവർത്തകരുടെ അറസ്റ്റിനെ തുടർന്ന് ഈ മേഖലയിൽ സുരക്ഷ ശക്തമാക്കിയതോടെ ആണ് പെട്രോളിംഗ് ഊർജിതമാക്കിയത്.

വ്യക്തമായ രേഖകളില്ലാത്ത വിദ്യാർഥികൾക്കും യുവാക്കൾക്കും വീട് വാടകയ്ക്ക് കൊടുക്കരുതെന്നും പോലീസിന്റെ നിർദ്ദേശം ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us