ബെംഗളൂരു: രാജ്യത്ത് സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിനെതിരേ നഗരത്തിൽ പ്രതിഷേധം. വിവിധ വനിതാ സംഘടനകളുടെയും ബെംഗളൂരു സിറ്റിസൺ ട്രസ്റ്റ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.
ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം, ഡൽഹിയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നിട്ട് ഏഴു വർഷമാകുന്നത് എന്നിവയോടനുബന്ധിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
സ്ത്രീകൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ അവസാനിപ്പിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതിക്രമങ്ങൾക്കിരയായി കൊല്ലപ്പെട്ടവർക്ക് നീതി വേണമെന്നാവശ്യപ്പെട്ടുള്ള ബാനറുകളും കൈയിലേന്തിയായിരുന്നു പ്രതിഷേധം.
സ്ത്രീകൾക്കെതിരേയുള്ള അതിക്രമക്കേസുകൾ വിചാരണനടത്താൻ അതിവേഗ കോടതി വേണമെന്നും ആവശ്യപ്പെട്ടു.
സിനിമാതാരങ്ങളായ ശ്രുതി ഹരിഹരൻ, ചേതൻ കുമാർ, സാമൂഹിക പ്രവർത്തക മീര മുകുന്ദ്, ദളിത് സംരക്ഷണ പ്രവർത്തക റൂത്ത് മനോരമ, ഗവേഷക സിന്ധ്യ സ്റ്റീഫൻ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.