ബെംഗളൂരു : ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് സിനിമയിലെ ഡമ്മി പരീക്ഷണം മലയാളികൾക്ക് പരിചയമുള്ള വിഷയമാണ്, എന്നാൽ മറ്റൊരു രീതിയിലുള്ള ഡമ്മി പരീക്ഷണവുമായി ബെംഗളുരു സിറ്റി ട്രാഫിക് പോലീസ് മുന്നോട്ട് വന്നിരിക്കുകയാണ്.
ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കാൻ നഗരത്തിലെ നിരത്തുകളിൽ ഇനി ഡമ്മി പോലീസും വെള്ള ഷർട്ട്, കാക്കി യൂണിഫോം, ബൂട്ട്, വെള്ള തൊപ്പി എന്നിവ ധരിച്ച് പല ബൊമ്മകൾ ജംഗ്ഷനുകളിൽ ഇടംപിടിച്ചത് .
കൂളിംഗ് ഗ്ലാസും ജാക്കറ്റും ധരിച്ചാണ് ചില ബൊമ്മകളുടെ നിൽപ്പ്.
പരീക്ഷണാടിസ്ഥാനത്തിൽ 30 “മാനിക്വിൻ “കളെ വിവിധ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധികളിൽ ആയി ഇറക്കിയത്.
ദൂരെ നിന്നു വരുന്ന വാഹനങ്ങളിൽ ഡ്രൈവർമാർ ഇവിടെ ട്രാഫിക് പോലീസ് ഉണ്ട് എന്ന് തെറ്റിദ്ധരിച്ച നിയമലംഘനം നടത്തുന്ന നിന്ന് പിന്മാറും എന്നാണ് കണക്കുകൂട്ടൽ .
വൺവേ ലംഘിക്കൽ ,സിഗ്നൽ ചാട്ടം തുടങ്ങി നിയമലംഘനങ്ങൾക്ക് ബൈക്ക് യാത്രികർ മുതിരില്ല എന്ന് ട്രാഫിക് പൊലീസുകാർ ഒരാൾ പ്രത്യാശ പ്രകടിപ്പിച്ചു.
സമീപത്തെ ട്രാഫിക് പോലീസ് ഇല്ലഎന്ന ധാരണയിലാണ് പലരും നിയമലംഘനങ്ങൾ നടത്തുന്നത്.
കൗതുകമുണർത്തുന്ന ആശയത്തോടെ വാഹന യാത്രികരുടെ പ്രതികരണം വ്യത്യസ്ഥമാണ്.
ബൊമ്മയുടെ സ്ഥാനം ഇടയ്ക്കിടയ്ക്ക് മാറ്റുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
ബൊമ്മയായതിനാൽ കൈക്കൂലി വാങ്ങില്ലെന്ന് സമാധാനിക്കാം എന്നാണ് മഡിവാളയിൽ താമസിക്കുന്ന ഒരു ബൈക്ക് യാത്രികനായ മലയാളിയുടെ പ്രതികരണം.
കന്നഡയിലുള്ള തെറിയും കേൾക്കേണ്ടതില്ലെന്ന് മറ്റൊരാൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.