ജയനഗറിൽ തെരുവുനായയെ വെടിവെച്ച ഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: ജയനഗറിൽ തന്റെ വീടിന് മുന്നില്‍ നിന്ന് നിര്‍ത്താതെ കുരച്ച തെരുവുനായയെ ഡോക്ടര്‍ വെടിവെച്ചു. തെരുവുനായയെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചതിന്
ഡോ. സി ശ്യാം സുന്ദരെ(75) പൊലീസ് അറസ്റ്റ് ചെയ്തു.

ജയനഗര്‍ അഞ്ചാം ബ്ലോക്കില്‍ ഇന്നലെ രാവിലെയാണ് വീടിന് മുന്നില്‍ നായ നിര്‍ത്താതെ കുരച്ചതിന് ഡോക്ടര്‍ വെടിയുതിര്‍ത്തത്. വഴിയരികില്‍ ചോരവാര്‍ന്ന് ഗുരുതരാവസ്ഥയില്‍ കിടന്ന നായയെ പ്രദേശവാസികളാണ് മൃഗാശുപത്രിയില്‍ എത്തിച്ചു.

  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ

പരിശോധനയില്‍ നായയുടെ ശരീരത്തില്‍ 3 തിരകള്‍ കണ്ടെത്തി. വെടിയുണ്ടകള്‍ നീക്കം ചെയ്തതോടെ നായ അപകടാവസ്ഥ തരണം ചെയ്തു. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥയായ ഇയാളുടെ ഭാര്യയുടെ പേരിലുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സൗമ്യ റെഡ്ഡി എംഎല്‍എ ആവശ്യപ്പെട്ടതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിൽക്ക് ബോർഡിന് 'ശാപമോക്ഷം' ഇതാ"; ഇനി 'പറന്നു' പോകാം; ഡബിൾ ഡെക്കർ ഫ്ലൈഓവർ തുറക്കാൻ ദിവസങ്ങൾ മാത്രം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us