ടിപ്പു ജയന്തി ആഘോഷം തടയനാകില്ല: ഹൈക്കോടതി,സർക്കാറിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാനാകില്ല.

ബെംഗളൂരു :ടിപ്പു സുൽത്താൻ ജയന്തിയുമായി ബന്ധപ്പെട്ട് കർണാടകയിൽ  നടക്കുന്ന കിട മൽസരത്തിൽ ആദ്യ ജയം സർക്കാറിന്. ടിപ്പു സുൽത്താൻ ജയന്തി ആഘോഷം സർക്കാറിന്റെ നയപരമായ കാര്യമാണെന്നും അതിൽ ഇടപെടാൻ കഴിയില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി.കുടക് സ്വദേശി മഞ്ജുനാഥ് സമർപ്പിച്ച  പൊതുതാൽപര്യ ഹർജിയിലാണ്  ഹൈക്കോടതിയുടെ  ഈ  അഭിപ്രായം.സർക്കാറിന് നേരിട്ട്  നിവേദനം നൽകാൻ പരാതിക്കാരന്  അവകാശമുണ്ടെന്നും, പരാതി ലഭിച്ചാൽ  എട്ടാം തീയതിക്ക് മുൻപായി സർക്കാർ  തീരുമാനമെടുക്കണമെന്നും  കോടതി  പറഞ്ഞും.പത്താം തീയതിയാണ്  സിദ്ധരാമയ്യയുടെ  നേതൃത്വത്തിലുള്ള  സർക്കാർ ടിപ്പു ജയന്തി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

  ടിപ്പു ജയന്തി ആഘോഷിക്കേണ്ടതിന്റെ ആവശ്യം എന്ത് ? ടിപ്പു സ്വാതന്ത്ര്യ സമര സേനാനിയല്ല: ഹൈക്കോടതി.കാവേരിക്ക് ശേഷം കർണാടകയുടെ അന്തരീക്ഷം കലുഷിതമാക്കാൻ ടിപ്പു ജയന്തി.

ചീഫ് ജസ്റ്റിസ് എസ് കെ  മുഖർജിയും ജസ്റ്റിസ് ആർബി ബുധിലാലും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശം മുന്നോട്ടുവച്ചത്.

കഴിഞ്ഞ വർഷത്തെ ടിപ്പു ജയന്തി ആഘോഷത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മടിക്കരയിൽ  ഒരു  മലയാളി അടക്കം രണ്ടു പേർ  മരണപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us